വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'കൊടുംചതി'... അശ്വിന്റെ തന്ത്രം ഇന്ത്യക്കെതിരേ പ്രയോഗിക്കുമെന്ന് മുജീബ്!! പണി പാളിയോ?

ഇന്ത്യക്കെതിരായ ടെസ്റ്റിനു തയ്യാറെടുക്കുകയാണ് അഫ്ഗാന്‍

ബെംഗളൂരു: ഇന്ത്യ നല്‍കിയ ആയുധം ഇന്ത്യക്കെതിരേ തന്നെ പ്രയോഗിക്കാന്‍ തയ്യാറെടുക്കുകയാണ് അഫ്ഗാനിസ്താന്‍ സ്പിന്നര്‍ മുജീബുര്‍ റഹ്മാന്‍. ജൂണ്‍ 14ന് ഇന്ത്യക്കെതിരേ ആരംഭിക്കുന്ന ഏക ടെസ്റ്റില്‍ മികച്ച പ്രകടനം നടത്താനുള്ള തയ്യാറെടുപ്പിലാണ് അഫ്ഗാന്‍.

സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന് ശേഷം അഫ്ഗാന്റെ മറ്റൊരു സ്പിന്‍ കണ്ടുപിടുത്തമാണ് 17കാരനായ മുജീബ്. കഴിഞ്ഞ ഐപിഎല്ലില്‍ കിങ്‌സ് ഇലവനു വേണ്ടി കളിച്ചതിന്റെ അനുഭവസമ്പത്തുമായാണ് താരം കന്നി ടെസ്റ്റിനിറങ്ങുന്നത്.

അശ്വിനു കീഴില്‍ കളിച്ചു

അശ്വിനു കീഴില്‍ കളിച്ചു

ടെസ്റ്റില്‍ ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിനു ചുക്കാന്‍ പിടിക്കുന്ന ആര്‍ അശ്വിന്‍ നയിച്ച കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടിയാണ് മുജീബ് ഐപിഎല്ലില്‍ കളിച്ചത്. അശ്വിന് കീഴില്‍ കളിച്ചപ്പോള്‍ പുതിയ പല കാര്യങ്ങളും തനിക്കു പഠിക്കാനായിട്ടുണ്ടെന്നു മുജീബ് പറയുന്നു.
ഇന്ത്യക്കെതിരായ ടെസ്റ്റില്‍ അശ്വിന്റെ ഈ ഉപദേശങ്ങള്‍ തനിക്കു മുതല്‍ക്കൂട്ടാവുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

 മിസ്റ്ററി ബോള്‍

മിസ്റ്ററി ബോള്‍

പഞ്ചാബിനായി ഐപിഎല്ലില്‍ കളിക്കുന്നതിനിടെ ഒരു മിസ്റ്ററി ബോളിനെക്കുറിച്ച് അശ്വിന്‍ തനിക്കു മനസ്സിലാക്കി തന്നിരുന്നതായി മുജീബ് വെളിപ്പെടുത്തി. നെറ്റ്‌സില്‍ ഏറെ സമയം അശ്വിനൊപ്പം സമയം ചെലവഴിക്കാന്‍ സാധിച്ചു. ഇത് തന്നെ ഏറെ സഹായിച്ചിട്ടുണ്ട്.
ഏതൊക്കെ സ്‌പോട്ടിലാണ് ബൗള്‍ ചെയ്യേണ്ടതെന്നു് കൃത്യമായി മനസ്സിലാക്കി തന്നത് അദ്ദേഹമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
പരിശീലനത്തിനിടെയാണ് എതിര്‍ ബാറ്റ്‌സ്മാന്റെ കണക്കുകൂട്ടല്‍ തെറ്റിക്കുന്ന മിസ്റ്ററി ബോളിനെക്കുറിച്ച് അശ്വിന്‍ പഠിപ്പിച്ചത്. ഇത് ഇന്ത്യക്കെതിരാ ടെസ്റ്റില്‍ താന്‍ ഉപയോഗിക്കുമെന്നും മുജീബ് മുന്നറിയിപ്പ് നല്‍കി.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിച്ചിട്ടില്ല

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിച്ചിട്ടില്ല

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരു മല്‍സരത്തില്‍ പോലും മുജീബ് കളിച്ചിട്ടില്ല. എന്നാല്‍ അണ്ടര്‍ 19 ലോകകപ്പ്, ദേശീയ ടീമിനൊപ്പം നിശ്ചിത ഓവര്‍ മല്‍സരങ്ങള്‍, ഐപിഎല്‍ എന്നിവ തന്നെ ഭീതിയില്ലാത്ത താരമാക്കി മാറ്റിയെന്ന് മുജീബ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഒട്ടും ഭയമില്ലാതെയാണ് ഇന്ത്യക്കെതിരായ ടെസ്റ്റില്‍ ഇറങ്ങുന്നത്. സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ തനിക്കറിയാം. ഐപിഎല്ലിനു നന്ദി. ഒരു ടീമിനെതിരേയും കളിക്കാന്‍ ഭയപ്പെടുന്നില്ലെന്നും 17 കാരന്‍ കൂട്ടിച്ചേര്‍ത്തു.

റാഷിദിന്റെ വഴിയെ...

റാഷിദിന്റെ വഴിയെ...

ട്വന്റി20 ക്രിക്കറ്റില്‍ നിലവില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബൗളറും ടീമംഗവുമായ റാഷിദ് ഖാന്റെ വഴിയെയാണ് മുജീബിന്റെയും കുതിപ്പ്. ഐപിഎല്ലില്‍ മുജീബിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
പന്തിനെ ഇരുവശങ്ങളിലേക്കും സ്പിന്‍ ചെയ്യിക്കാന്‍ മിടുക്കനായ മുജീബിന്റെ ഗൂഗ്ലിയും ബാറ്റ്സ്മാന്‍മാരുടെ താളംതെറ്റിക്കും. റോയല്‍ ചാലഞ്ചേഴ്‌സ് ക്യാപ്റ്റനും ഇന്ത്യന്‍ സൂപ്പര്‍ താരവുമായ വിരാട് കോലിയെ വരെ ഐപിഎല്ലില്‍ മുജീബ് ബൗള്‍ഡാക്കിയിരുന്നു.

മികച്ച താരങ്ങളുണ്ട്

മികച്ച താരങ്ങളുണ്ട്

ക്യാപ്റ്റന്‍ വിരാട് കോലി തങ്ങള്‍ക്കെതിരായ ടെസ്റ്റില്‍ കളിക്കുന്നില്ലെങ്കിലും ശക്തമായ ബാറ്റിങ് ലൈനപ്പാണ് ഇന്ത്യയുടേതെന്ന് മുജീബ് അഭിപ്രായപ്പെട്ടു. ലോകേഷ് രാഹുല്‍, അജിങ്ക്യ രഹാനെ എന്നിവരെല്ലാം മികച്ച താരങ്ങളാണ്. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ബാറ്റിങിനെ വിലകുറച്ചു കാണില്ല.
വലിയ താരങ്ങള്‍ക്കൊപ്പവും എതിരേയും ഐപിഎല്ലില്‍ കളിക്കാന്‍ അവസരം ലഭിച്ചതാണ് തനിക്കു ഗുണമായത്. ഈ അനുഭവസമ്പത്ത് ടെസ്റ്റില്‍ തീര്‍ച്ചയായും തനിക്കു ഗുണം ചെയ്യുമെന്ന് താരം ചൂണ്ടിക്കാട്ടി.

അഫ്ഗാന്‍ പടയൊരുക്കം തുടങ്ങി, അട്ടിമറിയോടെ അരങ്ങറോന്‍ റാഷിദും സംഘവും... ഇന്ത്യ വീഴുമോ?അഫ്ഗാന്‍ പടയൊരുക്കം തുടങ്ങി, അട്ടിമറിയോടെ അരങ്ങറോന്‍ റാഷിദും സംഘവും... ഇന്ത്യ വീഴുമോ?

ഇംഗ്ലണ്ടിലേക്ക് സഞ്ജുവില്ല, മലയാളി താരത്തെ ബിസിസിഐ ഒഴിവാക്കി!! കാരണം യോ യോ ടെസ്റ്റ് ഇംഗ്ലണ്ടിലേക്ക് സഞ്ജുവില്ല, മലയാളി താരത്തെ ബിസിസിഐ ഒഴിവാക്കി!! കാരണം യോ യോ ടെസ്റ്റ്

Story first published: Monday, June 11, 2018, 16:09 [IST]
Other articles published on Jun 11, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X