Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റാഷിദിന്റെ റെക്കോര്‍ഡ് തകര്‍ന്നു... തിരുത്തിയത് ടീമംഗം തന്നെ, സെഞ്ച്വറി ക്ലബ്ബില്‍ മുജീബും

കാബൂള്‍: അഫ്ഗാനിസ്താന്റെ യുവ സ്പിന്നര്‍ മുജീബുര്‍ റഹ്മാന്‍ പുതിയൊരു റെക്കോര്‍ഡിന് അവകാശിയായിരിക്കുകയാണ്. ടി20യില്‍ 100 വിക്കറ്റുകളെടുത്ത ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് താരത്തെ തേടിയെത്തിയത്. ടീമംഗവും സ്പിന്‍ സെന്‍സേഷനുമായ റാഷിദ് ഖാന്റെ പേരിലായിരുന്ന റെക്കോര്‍ഡാണ് മുജീബ് തട്ടിയെടുത്തത്. 18 വയസ്സും 271 ദിവസവുമാണ് താരത്തിന്റെ പ്രായം. നേരത്തേ 18 വയസ്സും 360 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു റാഷിദ് റെക്കോര്‍ഡിട്ടത്.

mujeeb

96 മല്‍സരങ്ങളില്‍ നിന്നാണ് മുജീബ് 100 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയത്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കാമില്ല വാരിയേഴ്‌സിനു വേണ്ടി കളിച്ചുകൊണ്ടിരിക്കുകയാണ് താരം. ലിറ്റണ്‍ ദാസിനെ ബൗള്‍ഡാക്കിയാണ് മുജീബ് തന്റെ 100ാമത്തെ വിക്കറ്റും ഒപ്പം റെക്കോര്‍ഡും സ്വന്തം പേരില്‍ കുറിച്ചത്. ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ താരത്തിന്റെ പ്രകടനം മോശമായിരുന്നു. എന്നാല്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ മുജീബ് താളം വീണ്ടെടുത്തു കഴിഞ്ഞു. ആറു മല്‍സരങ്ങളില്‍ നിന്നും എട്ടു വിക്കറ്റുകള്‍ ഇതിനകം സ്പിന്നര്‍ വീഴ്ത്തിയിട്ടുണ്ട്.

നിലവില്‍ ഐസിസിയുടെ ടി20 ബൗളര്‍മാരുടെ റാങ്കിങില്‍ രണ്ടാംസ്ഥാനത്തു മുജീബുണ്ട്. റാഷിദാണ് ഒന്നാമത്. അഫ്ഗാനു വേണ്ടി 16 മല്‍സരങ്ങളില്‍ നിന്നും 20 വിക്കറ്റുകളാണ് സ്പിന്നര്‍ ഇതുവരെ വീഴ്ത്തിയത്. 2018ലെ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടി നടത്തിയ മികച്ച പ്രകടനങ്ങലിലൂടെയാണ് മുജീബ് ശ്രദ്ധിക്കപ്പെടുന്നത്. കന്നി സീസണില്‍ തന്നെ താരം 11 മല്‍സരങ്ങളില്‍ നിന്നും 14 വിക്കറ്റുകള്‍ കൊയ്തിരുന്നു.

Story first published: Friday, December 27, 2019, 14:22 [IST]
Other articles published on Dec 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+