Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

18 പന്തില്‍ 40!! പുതുവര്‍ഷ രാവില്‍ റാഷിദിന്റെ വെടിക്കെട്ട്... പക്ഷെ ടീം വീണു, വീഡിയോ കാണാം

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയില്‍ നടക്കുന്ന ബിഗ് ബാഷ് ലീഗ് ടി20യില്‍ അഫ്ഗാനിസ്താന്‍ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്റെ അവിശ്വസനീയ ബാറ്റിങ് പ്രകടനം. പുതുവര്‍ഷ രാവില്‍ നടന്ന ത്രില്ലറില്‍ സിഡ്‌നി തണ്ടറിനെതിരേയാണ് അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനായി കളിച്ച റാഷിദ് കത്തിക്കയറിയത്. ടീം തോല്‍വിയുടെ വക്കില്‍ നില്‍ക്കവെ ക്രീസിലെത്തിയ റാഷിദ് കണ്ണഞ്ചിക്കുന്ന ഇന്നിങ്‌സ് കളിച്ചെങ്കിലും ജയത്തിന് തൊട്ടരികെ ടീം വീഴുകയായിരുന്നു.

rashid

ആദ്യം ബാറ്റ് ചെയ്ത സിഡ്‌നി നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 168 റണ്‍സെടുത്തു. ക്യാപ്റ്റന്‍ കല്ലം ഫെര്‍ഗൂസന്‍ (73), ഉസ്മാന്‍ ഖവാജ (63) എന്നിവര്‍ തിളങ്ങി. മറുപടിയില്‍ അഡ്‌ലെയ്ഡ് ഒരു ഘട്ടത്തില്‍ 118 റണ്‍സിന് ഏഴു വിക്കറ്റെന്ന നിലയിലേക്കു വീണു. 25 പന്തില്‍ 51 റണ്‍സായിരുന്നു അപ്പോള്‍ അഡ്‌ലെയ്ഡിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. സിഡ്‌നി ബൗളര്‍മാരെ റാഷിദ് അമ്മാനമാടുന്നതാണ് പിന്നീട് കണ്ടത്. ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും ഞെട്ടിക്കുന്ന ഷോട്ടുകള്‍ കളിച്ച താരം ടീമിനെ കൈപിടിച്ചുയര്‍ത്തി.

വെറും 18 പന്തില്‍ 40 റണ്‍സാണ് റാഷിദ് വാരിക്കൂട്ടിയത്. മൂന്നു സിക്‌സറുകളും നാലു ബൗണ്ടറികളും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. 17ാം ഓവറിലെ നാലാമത്തെ പന്തില്‍ സിക്‌സര്‍ പറത്തിയാണ് റാഷിദ് ഗിയര്‍ മാറ്റിയത്. തൊട്ടടുത്ത ഓവറിലും താരം ഒരു സിക്‌സര്‍ നേടി. 19ാം ഓവറിലെ അവസാന മൂന്ന് പന്തില്‍ രണ്ടു ബൗണ്ടറികളും ഓരോ സിക്‌സറും റാഷിദ് അടിച്ചെടുത്തു. ഇതോടെ അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 14 റണ്‍സ്. മൂന്നും നാലും പന്തുകളില്‍ റാഷിദ് ബൗണ്ടറി പായിച്ചതോടെ അഡ്‌ലെയ്ഡിന് ജയിക്കാന്‍ രണ്ടു പന്തില്‍ വേണ്ടത് അഞ്ചു റണ്‍സ് മാത്രം. എന്നാല്‍ അഞ്ചാം പന്തില്‍ റാഷിദ് റണ്ണൗട്ടായതോടെ കളി മാറി. തൊട്ടടുത്ത പന്തില്‍ മറ്റൊരു താരം കൂടി റണ്ണൗട്ട്. ഇതോടെ മൂന്നു റണ്‍സിന്റെ നേരിയ ജയവുമായി സിഡ്‌നി തടിതപ്പുകയും ചെയ്തു.

Story first published: Wednesday, January 1, 2020, 15:21 [IST]
Other articles published on Jan 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+