IND vs AUS: കോലി ഹേറ്റേഴ്‌സ് കാണുന്നില്ലേ? തുടരെ ഒമ്പതാം ജയം! ടി20യില്‍ ഇതാദ്യം
2020 ഇന്ത്യയെ സംബന്ധിച്ച് ടി20 ക്രിക്കറ്റില്‍ ഭാഗ്യ വര്‍ഷമായി മാറുകയാണ്. ഈ വര്‍ഷം ഒരു ടി20 മല്‍സരം പോലും തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20 ജയിച്ചതോടെ ഇന്ത്യ കാത്തുസൂക്ഷിച്ചു. കാന്‍ബെറയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ 11 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ടി20യില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച വിജയക്കുതിപ്പ് കൂടിയാണിത്.

ടി20യില്‍ തുടര്‍ച്ചയായ ഒമ്പതാമത്തെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മുമ്പൊരിക്കലും അന്താരാഷ്ട്ര ടി20യില്‍ ഇന്ത്യ ഇത്രയും മല്‍സരങ്ങള്‍ തുടരെ ജയിച്ചിട്ടില്ല. ഈ വര്‍ഷം ന്യൂസിലാന്‍ഡിനെതിരേ അവരുടെ നാട്ടില്‍ അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. രോഹിത് ശര്‍മയില്ലാതെയാണ് ഇന്ത്യ ഈ പരമ്പരയില്‍ വൈറ്റ് വാഷ് നടത്തിയത്. ഇപ്പോള്‍ ഓസീസിനെതിരായ ആദ്യ ടി20യും ഇന്ത്യ ജയിച്ചത് രോഹിത് ഇല്ലാതെയാണ്.
കഴിഞ്ഞ വര്‍ഷം അവസാനം ശ്രീലങ്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന മൂന്നു ടി20കളിയും ഇന്ത്യ വെന്നിക്കൊടി പാറിച്ചിരുന്നു. അതിനു ശേഷമാണ് ഇന്ത്യ ന്യൂസിലാന്‍ഡുമായി ഏറ്റുമുട്ടിയത്. ഇന്ത്യ അവസാനമായി ടി20 മല്‍സരത്തില്‍ തോറ്റത് വെസ്റ്റ് ഇന്‍ഡീസിനെതിരേയാണ്. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കു മുമ്പ് കളിച്ച പരമ്പരയിലായിരുന്നു ഇത്. 2019 ഡിസംബര്‍ എട്ടിന് തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ എട്ടു വിക്കറ്റിനായിരുന്നു വിന്‍ഡീസ് ഇന്ത്യയെ വീഴ്ത്തിയത്. അതിനു ശേഷം ഇന്ത്യ തോല്‍വിയറിഞ്ഞിട്ടില്ല.
ഓസീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തിനു ശേഷം കോലിയുടെ ക്യാപ്റ്റന്‍സി വിമര്‍ശനവിധേയമായിരുന്നു. കോലിക്കു പകരം നിശ്ചിത ഓവര്‍ ടീമിന്റെ ക്യാപ്റ്റന്‍സി രോഹിത് ശര്‍മയ്ക്കു നല്‍കണമെന്നും പലരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തുടരെ രണ്ടു മല്‍സരങ്ങൡ ഓസീസിനെ വീഴ്ത്തുകയും ടി20യിലെ വിജയക്കുതിപ്പ് തുടരുകയും ചെയ്ത് കോലി ഇവര്‍ക്കെല്ലാം ചുട്ട മറുപടി നല്‍കിയിരിക്കുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications