
ഇന്ത്യ - ഈസ്റ്റ് ആഫ്രിക്ക
1975ലാണ് ഇന്ത്യ ഏകദിനത്തിലെ ആദ്യത്തെ 10 വിക്കറ്റ് ജയം നേടുന്നത്. ഈസ്റ്റ് ആഫ്രിക്കയ്‌ക്കെതിരെയായിരുന്നു ഇത്. ലീഡ്‌സില്‍ നടന്ന മത്സരത്തിലായിരുന്നു ഇത്. ആദ്യം ബാറ്റ് ചെയ്ത ഈസ്റ്റ് ആഫ്രിക്ക 123 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ മത്സരം വിജയിക്കുകയായിരുന്നു. ഈസ്റ്റ് ആഫ്രിക്ക ക്രിക്കറ്റില്‍ വലിയ നേട്ടമുണ്ടാക്കാത്തവരാണ്. സൗത്താഫ്രിക്ക ഇന്നും ക്രിക്കറ്റിലെ വന്‍ ശക്തികളായി തുടരുന്നു

ഇന്ത്യ - ശ്രീലങ്ക
ക്രിക്കറ്റിലെ വന്‍ ശക്തികളാണ് ശ്രീലങ്ക. ഏകദിനത്തിലും ടി20യിലും ലോകകപ്പ് നേടിയിട്ടുള്ള ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യ 10 വിക്കറ്റ് ജയം നേടിയിട്ടുണ്ട്. 1984ലായിരുന്നു ഈ നേട്ടം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 94 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടാക്കിയപ്പോള്‍ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ വിജയലക്ഷ്യം മറികടക്കാനായി. 1983ല്‍ കപില്‍ ദേവിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ലോകകപ്പ് നേടിയതിന്റെ തൊട്ടടുത്ത വര്‍ഷമാണ് ഇന്ത്യയുടെ ഈ നേട്ടം.
T20 World Cup: പരീക്ഷണം നിര്‍ത്താം!, ഇന്ത്യയുടെ ബൗളിങ് നിരയില്‍ ഇവര്‍ മതി, അഞ്ച് പേരിതാ

ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ്
ക്രിക്കറ്റിലെ വമ്പന്മാരാണ് വെസ്റ്റ് ഇന്‍ഡീസ്. ഒരു കാലത്ത് ക്രിക്കറ്റിലെ ആര്‍ക്കും തോല്‍പ്പിക്കാനാവാത്ത കരുത്തരുടെ നിരയായിരുന്നു അവര്‍. ഇന്ത്യ 1997ലാണ് വെസ്റ്റ് ഇന്‍ഡീസിനെ 10 വിക്കറ്റിന് തോല്‍പ്പിച്ചത്. പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ നടന്ന മത്സരത്തിലായിരുന്നു ഇത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസിനെ ഇന്ത്യ 121 റണ്‍സിന് ഓള്‍ഔട്ടാക്കിയപ്പോള്‍ 23.1 ഓവറില്‍ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ വിജയം സ്വന്തമാക്കി. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ക്യാപ്റ്റന്‍സിയിലായിരുന്നു ഈ നേട്ടം. സച്ചിന്‍ 65 റണ്‍സും സൗരവ് ഗാംഗുലി 39 റണ്‍സുമായി പുറത്താവാതെ നിന്നാണ് ഇന്ത്യക്ക് ഗംഭീര ജയം സമ്മാനിച്ചത്.

ഇന്ത്യ - സിംബാബ്‌വെ
ഇന്ന് ക്രിക്കറ്റിലെ വന്‍ ശക്തികളെന്ന് സിംബാബ് വെയെ വിളിക്കാനാവില്ല. എന്നാല്‍ ഒരു കാലത്ത് അട്ടിമറിക്കാന്‍ കെല്‍പ്പുള്ള കരുത്തരുടെ നിരയായിരുന്നു സിംബാബ് വെ. ഇന്ത്യ 1998ല്‍ സിംബാബ് വെയെ 10 വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു. മുഹമ്മദ് അസ്ഹറുദ്ദീന്‍ ക്യാപ്റ്റനായിരിക്കെയാണ് ഈ നേട്ടം. ആദ്യം ബാറ്റ് ചെയ്ത സിംബാബ് വെ 197 റണ്‍സ് വിജയലക്ഷ്യം ഇന്ത്യക്ക് മുന്നില്‍ വെച്ചപ്പോള്‍ 30 ഓവറില്‍ ഇന്ത്യ വിജയം നേടി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (124*) സൗരവ് ഗാംഗുലി (63) എന്നിവര്‍ പുറത്താവാതെ ഇന്ത്യക്ക് 10 വിക്കറ്റ് ജയം നേടിക്കൊടുക്കുകയായിരുന്നു.

ഇന്ത്യ - കെനിയ
ലോകകപ്പ് സെമി കളിച്ചിട്ടുള്ള ടീമാണ് കെനിയ. ഇന്ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ കെനിയക്ക് വലിയ സ്ഥാനമില്ലെങ്കിലും ഒരു കാലഘട്ടത്തില്‍ അവര്‍ ശക്തരായ നിരയായിരുന്നു. ഇന്ത്യ 2001ലാണ് കെനിയക്കെതിരേ 10 വിക്കറ്റ് ജയം നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത കെനിയ 90 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ 11.3 ഓവറില്‍ ഇന്ത്യ വിജയത്തിലേക്കെത്തി. വീരേന്ദര്‍ സെവാഗ് (55), ദീപ് ദാസ്ഗുപ്ത (24) എന്നിവര്‍ പുറത്താവാതെ നിന്നു. നാല് വിക്കറ്റ് വീഴ്ത്തിയ അജിത് അഗാര്‍ക്കറാണ് കളിയിലെ താരമായത്.
കോലി നായകനായ ആദ്യ ഏകദിന പ്ലേയിങ് 11 ഓര്‍മയുണ്ടോ?, ഏഴ് പേര്‍ ഇപ്പോഴും കളിക്കുന്നു!

ഇന്ത്യ - സിംബാബ്‌വെ
2016ലും ഇന്ത്യ സിംബാബ് വെക്കെതിരേ 10 വിക്കറ്റിന്റെ വിജയം നേടി. ആദ്യം ബാറ്റ് ചെയ്ത സിംബാബ് വെ 100 റണ്‍സ് വിജയലക്ഷ്യം ഇന്ത്യക്ക് മുന്നില്‍ വെച്ചു. കെ എല്‍ രാഹുല്‍ (47) മന്ദീപ് സിങ് (52) കൂട്ടുകെട്ടിന്റെ മികവില്‍ 10 വിക്കറ്റ് ജയം ഇന്ത്യ നേടി. നാല് വിക്കറ്റ് വീഴ്ത്തിയ ഇടം കൈയന്‍ പേസര്‍ ബരീന്ദര്‍ സ്രാനാണ് കളിയിലെ താരമായത്. എംഎസ് ധോണിയായിരുന്നു ക്യാപ്റ്റന്‍.

ഇന്ത്യ - ഇംഗ്ലണ്ട്
ഇക്കഴിഞ്ഞ ഒന്നാം ഏകദിനത്തിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരേ 10 വിക്കറ്റ് ജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 110ല്‍ ഒതുങ്ങിയപ്പോള്‍ നായകന്‍ രോഹിത് ശര്‍മയും (76) ശിഖര്‍ ധവാനും (31) ചേര്‍ന്ന് ഇന്ത്യക്ക് 10 വിക്കറ്റ് ജയമൊരുക്കുകയായിരുന്നു. കരുത്തരായ ഇംഗ്ലണ്ടിനെ അവരുടെ തട്ടകത്തിലാണ് ഇന്ത്യ 10 വിക്കറ്റിന് നാണംകെടുത്തിയത്. ആറ് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയാണ് കളിയിലെ താരമായത്.


Click it and Unblock the Notifications












