Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

4, 2, 4, 2, 6, 4 ഒരോവറില്‍ 22 റണ്‍സ്, 73 ബോളില്‍ സെഞ്ച്വറി! പുജാരയ്ക്ക് എന്തു പറ്റി?

ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റില്‍ ഈ സീണില്‍ കളിക്കാന്‍ ആരംഭിച്ച ശേഷം ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ ചേതേശ്വര്‍ പുജാര വേറെ ലെവലിലേക്കു ഉയരുന്നതാണ് നമ്മള്‍ കണ്ടത്, ഇപ്പോഴിതാ അതു അടിവരയിട്ടു കൊണ്ട് മറ്റൊരു മാജിക്കല്‍ ബാറ്റിങ് പ്രകടനം കാഴ്ച വച്ചിരിക്കുകയാണ് അദ്ദേഹം. ടെസ്റ്റ് മാത്രമല്ല തനിക്കു വൈറ്റ് ബോള്‍ ക്രിക്കറ്റും നന്നായി വഴങ്ങുമെന്ന് ഒരു തീപ്പൊരി സെഞ്ച്വറിയിലൂടെ പുജാര കാണിച്ചുതന്നു.

വെടിക്കെട്ട് സെഞ്ചുറിയുമായി പൂജാര | *Cricket

റോയല്‍ ലണ്ടന്‍ വണ്‍ഡേ കപ്പില്‍ വാര്‍വിക്‌ഷെയറുമായുള്ള കളിയിലായിരുന്നു സസെക്‌സിനു വേണ്ടി പുജാരയുടെ സ്‌ഫോടനാത്മക ഇന്നിങ്‌സ്. കളിയില്‍ സസെക്‌സ് ടീമിന്റെ നായകനും കൂടിയായിരുന്നു അദ്ദേഹം.

1

വാര്‍വിക്‌ഷെയറിനെതിരേ സസെക്‌സ് 50 ഓവറില്‍ 311 റണ്‍സെന്ന വലിയ സ്‌കോര്‍ ചേസ് ചെയ്യവെയായിരുന്നു ചേതേശ്വര്‍ പുജാര ക്യാപ്റ്റന്റെ കളി കെട്ടഴിച്ചത്. ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള അസാധാരണവും കണ്ണഞ്ചിപ്പിക്കുന്ന ഷോട്ടുകളാണ് അദ്ദേഹം കളിച്ചത്. 79 ബോളില്‍ 107 റണ്‍സ് പുജാര അടിച്ചെടുക്കുകയും ചെയ്തു. നാലാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചു.

2

പുജാരയെക്കൂടാതെ ഓപ്പണര്‍ അലെസ്റ്റയര്‍ ഒാറും (81) മികച്ച ഇന്നിങ്‌സ് കാഴ്ചവച്ചു.പക്ഷെ പുജാരയുടെ തട്ടുപൊളിപ്പന്‍ ഇന്നിങ്‌സിനു സസെക്‌സിനെ വിജയിപ്പിക്കാനായില്ല. നാലു റണ്‍സിനു അവര്‍ പൊരുതി വീഴുകയായിരുന്നു. ഏഴു വിക്കറ്റിനു 306 റണ്‍സാണ് അവര്‍ക്കു നേടാനായത്.

Asia Cup 2022: ഇന്ത്യയോ, പാകിസ്താനോ? ക്ലാസിക്കിലെ വിജയികളെ പ്രവചിച്ച് പോണ്ടിങ്

3

സസെക്‌സിനായി ഒരോവറില്‍ 22 റണ്‍സും ചേതേശ്വര്‍ പുജാര വാരിക്കൂട്ടിയിരുന്നു എന്നതാണ് ആശ്ചര്യപ്പെടുത്തുന്ന മറ്റൊരു കാര്യം. അവസാനത്തെ ആറോവറില്‍ ടീമിനു വിജയിക്കാന്‍ 70 റണ്‍സ് വേണമെന്നിരിക്കെയാണ് അദ്ദേഹം 'വീരേന്ദര്‍ സെവാഗായി' മാറിയത്. ഫാസ്റ്റ് ബൗളര്‍ ലിയാം നോര്‍വെല്‍ എറിഞ്ഞ ഓവറില്‍ പുജാര റണ്‍മഴ പെയ്യിച്ചു.

4

ബൗണ്ടറിയടിച്ചു കൊണ്ടാണ് അദ്ദേഹം ബൗളറെ വരവേറ്റത്. തൊട്ടടുത്ത ബോളില്‍ ഡബിള്‍. മൂന്നാമത്തെ ബോളില്‍ ബൗണ്ടറി. നാലാമത്തെ ബോളില്‍ വീണ്ടും ഡബിള്‍. പക്ഷെ ഇതുകൊണ്ടും പുജാര അവസാനിപ്പിച്ചില്ല. അഞ്ചാമത്തെ ബോളില്‍ സിക്‌സര്‍ പറത്തിയ അദ്ദേഹം ബൗണ്ടറിയോടെ രാജകീയായി ഓവര്‍ അവസാനിപ്പിക്കുകയും ചെയ്തു.

പച്ചപ്പുള്ള പിച്ചെങ്കില്‍ കൂടുതല്‍ ബിരിയാണി കഴിക്കും! നെറ്റ്‌സില്‍ കുഴക്കിയ ബൗളറെക്കുറിച്ച് രോഹിത്

5

ചേതേശ്വര്‍ പുജാരയുടെ കരിയര്‍ ഒരു ഘട്ടത്തില്‍ വന്‍ പ്രതിസന്ധിയിലായിരുന്നു. മോശം പ്രകടനം കാരണം ഈ വര്‍ഷം അദ്ദേഹം ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് ഫോം വീണ്ടെടുക്കുന്നതിനു വേണ്ടി പുജാര കൗണ്ടി ക്രിക്കറ്റില്‍ കളിക്കാന്‍ തീരുമാനിച്ചത്. ഇതു അദ്ദേഹത്തിന്റെ തലവര തന്നെ മാറ്റി മറിമറിക്കുകയും ചെയ്തു.

6

കൗണ്ടിയില്‍ സെഞ്ച്വറികള്‍ അടിച്ചുകൂട്ടിയാണ് പുജാര തന്റെ കാലം കഴിഞ്ഞിട്ടില്ലെന്നു തെളിയിച്ചത്. 100ന് മുകളില്‍ ശരാശരിയില്‍ വെറും 112 ഇന്നിങ്‌സുകളില്‍ നിന്നും ആയിരത്തിനു മുകളില്‍ റണ്‍സ് വാരിക്കൂട്ടിയ അദ്ദേഹത്തെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കും വൈകാതെ തിരിച്ചുവിളിച്ചു. ഇംഗ്ലണ്ടുമായി ഇന്ത്യ അവസാനം കളിച്ച ടെസ്റ്റില്‍ പുജാര ടീമിന്റെ ഭാഗമായിരുന്നു.

Story first published: Saturday, August 13, 2022, 8:06 [IST]
Other articles published on Aug 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+