World Cup 2023: ദ്രാവിഡിന് കീഴില്‍ ഇന്ത്യ ലോകകപ്പ് നേടില്ല! കാരണമുണ്ട്- ആരാധകര്‍ പറയുന്നു

മുംബൈ: ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിലെ ഫേവറേറ്റുകളാണ് ഇന്ത്യ. ആതിഥേയരെന്ന നിലയില്‍ വലിയ മുന്‍തൂക്കം ഇന്ത്യക്ക് അവകാശപ്പെടാം.
നാട്ടില്‍ 26 പരമ്പരകള്‍ തോല്‍ക്കാതെ കളിച്ചവരെന്ന ആത്മധൈര്യവും ഇന്ത്യയുടെ പ്രതീക്ഷകള്‍ സജീവമാക്കിയിരുന്നു.
എന്നാല്‍ ലോകകപ്പ് പടിവാതുക്കല്‍ നില്‍ക്കവെ ഓസ്‌ട്രേലിയയോട് ഇന്ത്യ തോറ്റത് ഓര്‍ക്കാപ്പുറത്ത് മുഖത്തേറ്റ അടിയായി മാറിയിരിക്കുകയാണ്.
ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യയുടെ ബാറ്റിങ് നിര കളി മറന്നപ്പോള്‍ നാണംകെട്ട് ആതിഥേയര്‍ക്ക് തലതാഴ്‌ത്തേണ്ടി വന്നു.
ഇനി താരങ്ങള്‍ ഐപിഎല്ലിന്റെ തിരക്കിലേക്ക് കടക്കുകയാണ്. ലോകകപ്പിന് മുമ്പ് അധികം ഏകദിന മത്സരങ്ങള്‍ ടീമുകള്‍ക്ക് ലഭിക്കില്ല.
ഇപ്പോഴിതാ രാഹുല്‍ ദ്രാവിഡിന്റെ പരിശീലനത്തിന് കീഴില്‍ ഇന്ത്യക്ക് ലോകകപ്പ് നേടാനാവില്ലെന്ന വിമര്‍ശനം ശക്തമായി ഉയര്‍ത്തുകയാണ് ആരാധകര്‍.
ദ്രാവിഡിന്റെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയാണ് ആരാധകര്‍ വിമര്‍ശനം ഉയര്‍ത്തുന്നത്. സാമൂഹ്യ മാധ്യമങ്ങളിലെ പ്രധാന പ്രതികരണങ്ങള്‍ എന്തൊക്കെയാണെന്നറിയാം.

ദ്രാവിഡിന് വ്യക്തമായ പദ്ധതിയില്ല
രാഹുല്‍ ദ്രാവിഡിന് ഇതുവരെ വ്യക്തമായ പദ്ധതിയില്ലെന്നാണ് ആരാധകരുടെ വിമര്‍ശനം. രവി ശാസ്ത്രിക്ക് കൃത്യമായ ധാരണകളും തന്റേതായ രീതികളുമുണ്ടായിരുന്നു.
ഇത് ടീമിന്റെ സ്വഭാവത്തിലും പ്രകടനത്തിലും വ്യക്തമായിരുന്നു. എന്നാല്‍ ദ്രാവിഡിന് ഇത്തരമൊരു സവിശേഷതയില്ല. ടീം തോന്നുന്ന പോലെ കളിക്കുന്ന രീതിയാണ് നിലവിലുള്ളതെന്നാണ് ആരാധകര്‍ പറയുന്നത്.
നാല് വര്‍ഷത്തിന് ശേഷം ഇന്ത്യ നാട്ടില്‍ പരമ്പര തോറ്റത് ദ്രാവിഡിന്റെ പരിശീലനത്തിന് കീഴിലാണ്. ഇതുവരെ മികച്ച ടീം കൂട്ടുകെട്ട് പോലും സൃഷ്ടിക്കാന്‍ ദ്രാവിഡിനായിട്ടില്ലെന്നതാണ് വസ്തു.
ഓപ്പണിങ്ങില്‍ ബാക്കപ്പ് താരമാര്, നാലാം നമ്പറില്‍ ബാക്കപ്പ് താരമാര്, മികച്ച വിക്കറ്റ് കീപ്പറാര്, ബൗളിങ് കൂട്ടുകെട്ട് എങ്ങനെ തുടങ്ങിയ കാര്യങ്ങളിലൊക്കെ വ്യക്തത വരാനുണ്ട്.
ലോകകപ്പ് അടുത്തെത്തിയിട്ടും ദ്രാവിഡ് ഇതിനെക്കുറിച്ചൊന്നും ആലോചിക്കുന്നില്ലെന്നും വലിയ ശ്രദ്ധ നല്‍കുന്നില്ലെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.
Also Read: IPL 2023: സന്ദീപ് രാജസ്ഥാനില്‍, അപ്പോള്‍ ബുംറക്ക് പകരക്കാരനാര്? പ്രതികരിച്ച് ആരാധകര്‍

പ്രതിഭകളെ തഴയുന്ന നിലപാട്
രാഹുല്‍ ദ്രാവിഡിനെതിരേ ആരാധകര്‍ ഉന്നയിക്കുന്ന മറ്റൊരു വിമര്‍ശനം പ്രതിഭകളെ തഴയുന്നുവെന്നതാണ്. ദ്രാവിഡ് പരിശീലകനായപ്പോള്‍ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
എന്നാല്‍ ദ്രാവിഡ് പ്രതീക്ഷിച്ചപോലെ യുവതാരങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കിയില്ല. സഞ്ജു സംസണ്‍ ഉള്‍പ്പെടെ പല താരങ്ങളും മികവ് കാട്ടിയിട്ടും ദ്രാവിഡ് പിന്തുണച്ചില്ലെന്നതാണ് വസ്തുത.
66 ശരാശരിയുള്ള സഞ്ജു സാംസണ്‍ പുറത്തിരിക്കുമ്പോഴും മോശം ഫോമിലുള്ള സൂര്യകുമാര്‍ യാദവിനും ഇഷാന്‍ കിഷനും തുടര്‍ച്ചയായി അവസരം ലഭിക്കുന്നു.
സ്വന്തമായി തീരുമാനമെടുക്കാന്‍ ദ്രാവിഡിന് സാധിക്കുന്നില്ല. നിലപാടില്ലാത്ത പരിശീലകനാണ് ദ്രാവിഡെന്നാണ് ആരാധകര്‍ പറയുന്നത്.
നിലവിലെ ഇന്ത്യന്‍ ടീമിനുള്ളില്‍ രാഷ്ട്രീയത്തിനെതിരേ ഒന്നും ചെയ്യാന്‍ ദ്രാവിഡിന് സാധിക്കുന്നില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
അണ്ടര്‍ 19 പരിശീലകനായിരുന്നപ്പോള്‍ ഇന്ത്യയെ ലോകകപ്പ് ചൂടിക്കാന്‍ ദ്രാവിഡിനായിരുന്നു. അന്ന് ഇന്ത്യയെ നയിച്ച പൃഥ്വി ഷായെപ്പോലും ദ്രാവിഡ് പിന്തുണക്കുന്നില്ലെന്നാണ് ആരാധകരുടെ പരിഹാസം.
Also Read: IND vs AUS ODI: ഐപിഎല്‍ വരുന്നു, ഇന്ത്യ ഈ തോല്‍വി മറക്കരുത്! ഗവാസ്‌കറിന്റെ മുന്നറിയിപ്പ്

ദ്രാവിഡിന് കീഴില്‍ ഇന്ത്യക്ക് നഷ്ടങ്ങള്‍ മാത്രം
രവി ശാസ്ത്രി ഉന്നതങ്ങളിലെത്തിച്ചാണ് ഇന്ത്യയുടെ പരിശീലകസ്ഥാനം ഒഴിഞ്ഞത്. എന്നാല്‍ ദ്രാവിഡ് തല്‍സ്ഥാനത്തേക്കെത്തിയതോടെ ഇന്ത്യയുടെ തകര്‍ച്ച തുടങ്ങി.
ദ്രാവിഡിന്റെ പരിശീലനത്തിന് കീഴില്‍ പ്രധാന മത്സരങ്ങളെല്ലാം ഇന്ത്യ തോറ്റു. 2022 ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന് തോറ്റു.
2022ല്‍ പുനര്‍നിശ്ചയിക്കപ്പെട്ട ഇംഗ്ലണ്ട് പരമ്പരയിലെ അവസാന ടെസ്റ്റ് തോറ്റു. 2022ല്‍ ബംഗ്ലാദേശിനെതിരായ ഒന്നാം ഏകദിനം തോറ്റു.
2023ല്‍ ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് തോറ്റു. പിന്നാലെ ഏകദിന പരമ്പര കൈവിട്ടു. ഏഷ്യാ കപ്പിലെ ഇന്ത്യയുടെ നാണംകെട്ട തോല്‍വി വേറെ.
ഇത്തരത്തില്‍ ഇന്ത്യക്ക് നാണക്കേട് മാത്രമാണ് ദ്രാവിഡ് നല്‍കുന്നത്. അതുകൊണ്ട് തന്നെ ദ്രാവിഡിന് കീഴില്‍ ഇന്ത്യ ലോകകപ്പ് പ്രതീക്ഷിക്കേണ്ടെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications