For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലി ടി20 അരങ്ങേറ്റം നടത്തുമ്പോള്‍ ടീമിലുണ്ട്, 100ാം മത്സരത്തിലും ഒപ്പം, ഇന്ത്യയുടെ രണ്ട് പേര്‍

കോലി ഇന്ന് പാകിസ്താനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ പ്ലേയിങ് 11 ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്

1

ദുബായ്: ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്താന്‍ മത്സരം കോലിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഇടവേളക്ക് ശേഷം കോലി തിരിച്ചെത്തുന്ന മത്സരം എന്നതിലുപരിയായി കോലി കളിക്കുന്ന 100ാം ടി20 മത്സരം കൂടിയാണിത്. ഒരു മാസത്തെ വിശ്രമത്തിന് ശേഷം തിരിച്ചെത്തുന്ന കോലിക്ക് പഴയ ഫോമിലേക്കെത്താനാവുമോയെന്നത് കാത്തിരുന്ന് കണ്ടറിയേണ്ടതാണ്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി 100 മത്സരം കളിക്കുന്ന ഏക താരമെന്ന ചരിത്ര നേട്ടത്തിനരികെയാണ് കോലിയുള്ളത്.

കോലി ഇന്ന് പാകിസ്താനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ പ്ലേയിങ് 11 ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്. കോലി ടി20 അരങ്ങേറ്റം നടത്തുമ്പോള്‍ അന്ന് ടീമിന്റെ ഭാഗമായിരുന്നവരില്‍ ഇപ്പോഴും കളിക്കുന്നവര്‍ വളരെ ചുരുക്കമാണ്. കോലി ടി20 അരങ്ങേറ്റം നടത്തുമ്പോള്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന രണ്ട് പേര്‍ 100ാം മത്സരം കോലി കളിക്കുമ്പോഴും ഒപ്പമുണ്ട്. അത് ആരൊക്കെയാണെന്ന് അറിയാമോ?. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും സീനിയര്‍ സ്പിന്നറായ ആര്‍ അശ്വിനുമാണത്.

1

2010 ജൂണ്‍ 12ന് സിംബാബ്‌വെക്കെതിരെയാണ് കോലി തന്റെ ടി20 അരങ്ങേറ്റം നടത്തിയത്. സുരേഷ് റെയ്‌നയായിരുന്നു അന്ന് ടീമിന്റെ നായകനായി ഉണ്ടായിരുന്നത്. സിംബാബ് വെ 111 റണ്‍സിന് ഓള്‍ഔട്ടായ മത്സരത്തില്‍ ഇന്ത്യ 6 വിക്കറ്റിനാണ് ജയിച്ചത്. കോലി 21 പന്തില്‍ 26 റണ്‍സാണ് ഈ മത്സരത്തില്‍ നേടിയത്. ഇപ്പോള്‍ 100ാം മത്സരത്തില്‍ കോലി എത്ര റണ്‍സ് നേടുമെന്നത് കാത്തിരുന്ന് കാണാം.

ASIA CUP: ഇന്ത്യ vs പാക്, ചിരവൈരി പോരാട്ടത്തിന് മുമ്പ് അറിയണം ഈ 10 റെക്കോഡുകള്‍

2

ഇന്ന് ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റിലേയും നായകനായ രോഹിത് കോലി ഇന്ത്യന്‍ ടീമില്‍ ടി20 അരങ്ങേറ്റം നടത്തുമ്പോള്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്നു. അന്ന് ഓപ്പണറായല്ല നാലാം നമ്പറിലാണ് രോഹിത് കളിച്ചിരുന്നത്. നിരാശപ്പെടുത്തുന്ന ബാറ്റിങ്ങായിരുന്നു അദ്ദേഹം നടത്തിയത്. 15 പന്തില്‍ 10 റണ്‍സായിരുന്നു രോഹിത്തിന്റെ സമ്പാദ്യം. എന്നാല്‍ ഇപ്പോള്‍ ടി20 ഫോര്‍മാറ്റിലെ റണ്‍വേട്ടക്കാരിലെ മുന്‍നിരക്കാരനാണ് രോഹിത്. നാല് ടി20 സെഞ്ച്വറി രോഹിത് അന്താരാഷ്ട്ര കരിയറില്‍ നേടിയിട്ടുണ്ട്.

3

ആര്‍ അശ്വിനും കോലിയുടെ ടി20 അരങ്ങേറ്റത്തില്‍ ഇന്ത്യയുടെ പ്ലേയിങ് 11 ഉള്‍പ്പെട്ടിരുന്നു. ഇത്തവണ കോലി 100ാം മത്സരം കളിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ അശ്വിന്‍ ടീമിലുണ്ട്. എന്നാല്‍ പാകിസ്താനെതിരായ മത്സരത്തില്‍ അശ്വിന്‍ പ്ലേയിങ് 11 ഉള്‍പ്പെടാനുള്ള സാധ്യത കുറവാണെന്ന് തന്നെ പറയാം. എങ്കിലും ടീമിന്റെ ഭാഗമായി അദ്ദേഹമുണ്ട്. കോലിയുടെ ടി20 അരങ്ങേറ്റ മത്സരത്തില്‍ 1 വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. ഇത്തവണത്തെ ടി20 ലോകകപ്പിലും അശ്വിന്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാനാണ് സാധ്യത.

ഇനി മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ ആര് നയിക്കും?, റിഷഭ് വേണ്ട!, അവന്‍ ബെസ്റ്റ്-സാബ കരീം

4

പാകിസ്താനെതിരായ മത്സരം ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ 10 വിക്കറ്റിനാണ് പാകിസ്താന്‍ തോല്‍പ്പിച്ചത്. ഇതിന് പകരം വീട്ടാനുറച്ചാവും ഇന്ത്യ ഇറങ്ങുക. വിരാട് കോലിക്ക് കീഴില്‍ ഇന്ത്യ നാണംകെട്ടതിന് രോഹിത് ശര്‍മക്ക് കീഴില്‍ പകരം വീട്ടാന്‍ ഇന്ത്യക്ക് സാധിക്കേണ്ടതായുണ്ട്. രണ്ട് ടീമും ഒന്നിനൊന്ന് ശക്തമായതിനാല്‍ തീപാറും പോരാട്ടം തന്നെ പ്രതീക്ഷിക്കപ്പെടുന്നു.

Story first published: Sunday, August 28, 2022, 13:57 [IST]
Other articles published on Aug 28, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+