Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാലു ബോളില്‍ 92 റണ്‍സോ? ഇതു സത്യം തന്നെ! - ക്രിക്കറ്റിലെ വിചിത്രമായ സംഭവങ്ങള്‍

അപ്രവചനീയത തന്നൊണ് ക്രിക്കറ്റെന്ന ഗെയിമിനെ കൂടുതല്‍ ആസ്വാദ്യകരമാക്കി തീര്‍ക്കുന്നത്. ഒരൊറ്റ ബോളില്‍ ചിലപ്പോള്‍ മല്‍സരഗതി തന്നെ മാറി മറഞ്ഞേക്കാം. ജയിച്ച മല്‍സരം തോല്‍ക്കാനും, പരാജയമുറപ്പിച്ച കളി ജയിക്കാനും ഒരു ടീമിനു കുറച്ചു ഓവറുകള്‍ മാത്രം മതി.

ചില വിചിത്രമായ സംഭവങ്ങള്‍ക്കു ക്രിക്കറ്റ് ഇതിനതം സാക്ഷിയായിട്ടുണ്ട്. കേള്‍ക്കുമ്പോള്‍ അവിശ്വസനീയമെന്നു തോന്നാമെങ്കിലും ഇവ യഥാര്‍ഥത്തില്‍ സംഭവിച്ചതു തന്നെയാണ്. അത്തരത്തിലുള്ള ചില വിചിത്രമായ സംഭവങ്ങളെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

ഗില്‍ക്രിസ്റ്റിന്റെ സ്‌ക്വാഷ് ബോള്‍ ടെക്‌നിക്ക്

ഗില്‍ക്രിസ്റ്റിന്റെ സ്‌ക്വാഷ് ബോള്‍ ടെക്‌നിക്ക്

2007ലെ ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്തായിരുന്നു ഓസ്‌ട്രേലിയയുടെ കിരീടധാരണം. ഓപ്പണര്‍ ആദം ഗില്‍ക്രിസ്റ്റിന്റെ തീപ്പൊരി ബാറ്റിങായിരുന്നു ഓസീസിന്റെ വിജയം എളുപ്പമാക്കിയത്. വെറും 104 ബോളില്‍ 149 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്. ഇതു ഓസീസിനെ 281 റണ്‍സെന്ന മികച്ച ടോട്ടലില്‍ എത്തിക്കുകയും ചെയ്തിരുന്നു. റണ്‍ചേസില്‍ ലങ്ക പൊരുതാനാവാതെ കീഴടങ്ങിയതോടെ ഓസീസ് തുടരെ മൂന്നാം തവണയും ചാംപ്യന്മാരാവുകയായിരുന്നു.

2

ഫൈനലില്‍ ഗ്ലൗസിനിടയില്‍ സ്‌ക്വാഷ് ബോള്‍ വച്ചായിരുന്നു താന്‍ ബാറ്റ് ചെയ്തതെന്നു ഗില്‍ക്രിസ്റ്റ് പിന്നീട് വെളിപ്പെടുത്തിയിരുന്നു. കൂടുതല്‍ കരുത്തോടെ ഷോട്ടുകള്‍ കളിക്കാന്‍ ഇതു എന്നെ സഹായിച്ചിരുന്നു. ബാറ്റിങ് കോച്ചിന്റെ ഉപദേശത്തെ തുടര്‍ന്നായിരുന്നു താന്‍ ഇങ്ങനെയൊരു പരീക്ഷത്തിനു മുതിര്‍ന്നതെന്നും ഗില്ലി പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ ഗില്‍ക്രിസ്റ്റ്- മാത്യു ഹെയ്ഡന്‍ സഖ്യം 172 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തിരുന്നു.

T20 World cup 2022: കോലി ടീമിനു പുറത്തായാല്‍ പകരമാര്? മൂന്നാമനായി ഇവരിലൊരാള്‍ വരും

ഒരോവറില്‍ 17 ബോളുകള്‍

ഒരോവറില്‍ 17 ബോളുകള്‍

പാകിസ്താന്റെ മുന്‍ സ്പീഡ് സ്റ്റാര്‍ മുഹമ്മദ് സമി ഒരോവറില്‍ 17 ബോളുകളെറിഞ്ഞ് ഒരിക്കല്‍ വലിയ നാണക്കേട് കുറിച്ചിരുന്നു. 2004ലെ ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരേയായിരുന്നു സമിയുടെ അവിശ്വസനീയ ഓവര്‍. ബംഗ്ലാ ഇന്നിങ്‌സിലെ മൂന്നാമത്തെ ഓവറിലായിരുന്നു പാക് ബൗളറുടെ മാരത്തണ്‍ ബൗളിങ്. ആറ് അംഗീകൃത ബോളുകള്‍ കൂടാതെ ഏഴു വൈഡുകളും നാലു നോ ബോളുകളും ഈ ഓവറില്‍ സമി എറിഞ്ഞിരുന്നു.
ഈ ഓവര്‍ മാറ്റിനിര്‍ത്തിയാല്‍ സമിയുടെ പ്രകടനം അത്ര മോശമായിരുന്നില്ല. മുഹമ്മദ് അഷ്‌റഫുള്‍, ഖാലിദ് മഷൂദ് എന്നിവരുടെ വിക്കറ്റുകളെടുത്ത അദ്ദേഹം രണ്ടു മെയ്ഡന്‍ ഓവറുകളുമെറിഞ്ഞു.

നാലു ബോളില്‍ 92 റണ്‍സ്

നാലു ബോളില്‍ 92 റണ്‍സ്

2017ല്‍ ബംഗ്ലാദേശിലെ ആഭ്യന്തര ക്രിക്കറ്റില്‍ ഒരു ബൗളര്‍ റണ്‍സ് വഴങ്ങുന്നതില്‍ നാണക്കേട് കുറിച്ചിരുന്നു. സുജോന്‍ മഹമ്മൂദ് എന്ന ബൗളറാണ് വെറും നാലു ബോളില്‍ 92 റണ്‍സ് വിട്ടുകൊടുത്ത് ലോകത്തെ അമ്പരപ്പിച്ചത്. എന്നാല്‍ ഇതു ബൗളര്‍ മനപ്പൂര്‍വം തന്നെ ചെയ്തതായിരുന്നു. അംപയറോടുള്ള പ്രതിഷേധ സൂചകമായിട്ടായിരുന്നു ഇത്.
ആക്‌സിയോം- ലാല്‍മാറ്റിയ ടീമുകള്‍ തമ്മിലായിരുന്നു മല്‍സരം. 50 ഓവര്‍ മാച്ചായിരുന്നു ഇത്. 88 റണ്‍സായിരുന്നു ആക്‌സിയോം ടീമിനു വേണ്ടിയിരുന്നത്. വെറും നാലു ബോളില്‍ അവര്‍ ലക്ഷ്യം കാണുകയും ചെയ്തു. 13 വൈഡുകളും മൂന്നു നോ ബോളുകളും സുജോന്‍ എറിഞ്ഞു. ഇവയെല്ലാം ബൗണ്ടറിയില്‍ കലാശിക്കുകയും ചെയ്തു. നാലു അംഗീകൃത ബോളുകള്‍ മാത്രമയുണ്ടായുള്ളൂ. പിന്നീട് ഈ സംഭവത്തില്‍ സുജോന്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് 10 വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു.

ക്യാപ്റ്റന്‍ വരുണ്‍ ആരോണ്‍, ധോണി വിക്കറ്റ് കീപ്പര്‍!- നിങ്ങളറിയാത്ത ധോണിയുടെ നായകര്‍

ടെസ്റ്റിലെ നാല് ഇന്നിങ്‌സും ഒരു ദിവസം

ടെസ്റ്റിലെ നാല് ഇന്നിങ്‌സും ഒരു ദിവസം

അഞ്ചു ദിവസം നീളുന്ന ടെസ്റ്റില്‍ നാലു ഇന്നിങ്‌സുകളാണ് രണ്ടു ടീമുകള്‍ക്കുമായി ഉണ്ടാവാറുള്ളതെന്നു എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഈ നാല് ഇന്നിങ്‌സും ഒരു ദിവസം തന്നെ നടന്നാല്‍ എങ്ങനെയിരിക്കും. 2011ല്‍ ഓസ്‌ട്രേലിയയും സൗത്താഫ്രിക്കയും തമ്മിലുള്ള ടെസ്റ്റിലായിരുന്നു ഈ അദ്ഭുതം സംഭവിച്ചത്.
ടെസ്റ്റിന്റെ രണ്ടാംദിനം ഓസീസ് 284ന് പുറത്താവുകയായിരുന്നു. എന്നാല്‍ സൗത്താഫ്രിക്ക 96ന് പുറത്തായി. ഇതേ ദിവസം തന്നെ ഓസീസിന്റെ രണ്ടാമിന്നിങ്‌സ് 47ല്‍ അവസാനിച്ചു. 236 റണ്‍സായിരുന്നു സൗത്തഫ്രിക്കയുടെ ലക്ഷ്യം. രണ്ടാം ദിനം തന്നെ അവര്‍ റണ്‍ചേസിനും ഇറങ്ങി. ഗ്രേയം സ്മിത്ത്, ഹാഷിം അംല എന്നിവരുടെ സെഞ്ച്വറികളിലേറി സൗത്താഫ്രിക്ക വിജയം സ്വന്തമാക്കുകയും ചെയ്തു.

Story first published: Sunday, July 10, 2022, 13:48 [IST]
Other articles published on Jul 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+