Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പരിക്ക് വേട്ടയാടി, പല തവണ പുറത്തിരുന്നു- എന്നിട്ടും തോറ്റുകൊടുത്തില്ല! ഇത് നെഹ്‌റയുടെ കഥ

1

ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഇടം കൈയന്‍മാരുടെ കഥപറയുമ്പോള്‍ ആശിഷ് നെഹ്‌റയെന്ന പേര് അതിനൊപ്പം ചേര്‍ക്കാതെ പൂര്‍ണ്ണമാവില്ല. എല്ലാവരും സഹീര്‍ ഖാന്റെ ബൗളിങ് ആക്ഷനെയും ബൗളിങ് വിസ്മത്തെയും പ്രകീര്‍ത്തിക്കുമ്പോള്‍ ഒരു ഭാഗത്ത് തന്റെ ജോലി നിശബ്ദമായി ചെയ്യാന്‍ നെഹ്‌റക്ക് സാധിച്ചിരുന്നു.

അധികം വാഴ്ത്തപ്പെടാതെ പോയ നിര്‍ഭാഗ്യവാന്മാരുടെ നിരയിലാണ് നെഹ്‌റയുടെ സ്ഥാനമെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ നിന്ന് അദ്ദേഹത്തിന്റ പേര് അത്ര പെട്ടെന്ന് മായ്ക്കാനാവുന്നതല്ല. കരിയറിലെ കണക്കുകള്‍ നോക്കുമ്പോള്‍ വലിയ അത്ഭുതപ്പെടാവുന്നതൊന്നുമില്ല.

എന്നാല്‍ കരിയറില്‍ തോറ്റ് കൊടുക്കാതെ നെഹ്‌റ നടത്തിയ പോരാട്ടത്തിനാണ് കൈയടിക്കേണ്ടത്. ഒരു പരിക്കുകൊണ്ട് തന്നെ കരിയര്‍ അവസാനിപ്പിക്കേണ്ടി വന്ന താരങ്ങള്‍ക്കിടയിലാണ് നെഹ്‌റ വ്യത്യസ്തനാകുന്നത്. തുടര്‍ച്ചയായി പരിക്ക് വേട്ടയാടിയപ്പോഴും ഇന്ത്യക്കായി കളിക്കാന്‍ നെഹ്‌റ നടത്തിയ പോരാട്ടത്തിന്റെ കഥ എല്ലാവര്‍ക്കും പ്രചോദനമാണ്.

12 ശസ്ത്രക്രിയ നേരിട്ടു

12 ശസ്ത്രക്രിയ നേരിട്ടു

ഒരു ശസ്ത്രക്രിയ നടത്തിയാല്‍ എട്ട്-ഒമ്പത് മാസമെങ്കിലും വിശ്രമം താരങ്ങള്‍ക്ക് വേണമെന്നിരിക്കെയാണ് ആശിഷ് നെഹ്‌റ വിസ്മയമായി മാറുന്നത്. 12 ശസ്ത്രക്രിയയാണ് കരിയറില്‍ നെഹ്‌റക്ക് നേരിടേണ്ടി വന്നത്. എപ്പോഴും കാല്‍ക്കുഴക്കായിരുന്നു പരിക്കേറ്റിരുന്നത്.

മറ്റുള്ളവരുടേതില്‍ നിന്ന് അല്‍പ്പം വളഞ്ഞ കാല്‍ക്കുഴയാണ് നെഹ്‌റയുടേത്. മത്സരത്തിന് മുമ്പ് നെഹ്‌റയുടെ കാല്‍ക്കുഴ നിവര്‍ത്തി കെട്ടിവെക്കാറുണ്ടായിരുന്നുവെന്ന് പോലും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഓരോ തവണ പരിക്കേല്‍ക്കുമ്പോഴും വീണ്ടും പൊരുതി ടീമിലേക്ക് മടങ്ങിയെത്താന്‍ നെഹ്‌റ കഠിനമായി ശ്രമിച്ചിരുന്നു.

മുഹമ്മദ് അസ്ഹറുദ്ദീന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിച്ച നെഹ്‌റ വിരാട് കോലിക്ക് കളിച്ച് വിരമിക്കല്‍ പ്രഖ്യാപിച്ചതെന്നത് തന്നെ അദ്ദേഹത്തിന്റെ കരിയര്‍ എന്തെന്ന് വ്യക്തമാക്കുന്നു. 164 മത്സരങ്ങള്‍ മാത്രമാണ് അന്താരാഷ്ട്ര കരിയറില്‍ നെഹ്‌റക്ക് കളിക്കാനായത് എന്നത് തന്നെ താരത്തിന്റെ പരിക്കിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.

Also Read: IPL 2023: ഐപിഎല്ലിലെ സഞ്ജുവിന്റെ ബെസ്റ്റ് ഇന്നിങ്‌സേത്? ടോപ് ഫൈവ് പ്രകടനം ഇതാ

പരിക്കിനെ പ്രചോദനമാക്കിയവന്‍

പരിക്കിനെ പ്രചോദനമാക്കിയവന്‍

പരിക്കിനെ പേടിച്ച് കരിയര്‍ അവസാനിപ്പിച്ച് പോയവര്‍ നിരവധിയാണെങ്കിലും ഇവരില്‍ നിന്ന് വ്യത്യസ്തമായി പരിക്കിനെ പ്രചോദനമാക്കുകയാണ് നെഹ്‌റ ചെയ്തത്. തന്റെ ശരീരത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് ഏറ്റവും ബോധ്യമുണ്ടായിരുന്നത് നെഹ്‌റക്കാണ്.

ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ നെഹ്‌റയപ്പോലെ കഷ്ടപ്പെട്ട മറ്റൊരു പേസറുമില്ലെന്ന് പറയാം. പരിക്കിന്റെ വേദന മറക്കാന്‍ നിരന്തരം കാലില്‍ ഐസ് വെച്ച് മരപ്പിച്ച് കളിക്കാന്‍ ഇറങ്ങിയ സംഭവങ്ങള്‍ പോലും നെഹ്‌റയുടെ കരിയറിലുണ്ട്.

നെഹ്‌റ വലിയ ഇടവേളയെടുത്തപ്പോഴും തിരിച്ചുവരവിന് അവസരം ഇന്ത്യ നല്‍കിയിരുന്നു. മറ്റ് പല പ്രമുഖ താരങ്ങള്‍ക്കും ലഭിക്കാത്ത വിരമിക്കല്‍ മത്സരം പോലും നെഹ്‌റക്ക് ലഭിച്ചത് അദ്ദേഹം അത്രമാത്രം ഇന്ത്യന്‍ ടീമിനായി പ്രയത്‌നിച്ച താരമായതിനാലാണ്.

Also Read: IPL 2023: ബെസ്റ്റ് ഓപ്പണിങ് കൂട്ടുകെട്ട് ആര്‍ക്ക്? ടോപ് ഫൈവിന് അറിയാം! തലപ്പത്ത് മുംബൈയല്ല

ജീവിതത്തിലും വ്യത്യസ്തനായ താരം

ജീവിതത്തിലും വ്യത്യസ്തനായ താരം

ജീവിത രീതിയിലും നെഹ്‌റ വ്യത്യസ്തനായിരുന്നുവെന്ന് വേണം പറയാന്‍. മറ്റുള്ളവരെപ്പോലെ അത്യാഡംഭരങ്ങളോട് വലിയ താല്‍പര്യം കാട്ടാതിരുന്ന നെഹ്‌റ സാധാരണക്കാരനെപ്പോലെ തന്നെയുള്ള ജീവിത ശൈലിയാണ് പിന്തുടര്‍ന്നത്.

സമീപകാലംവരെ സ്മാര്‍ട്ട് ഫോണ്‍ അദ്ദേഹം ഉപയോഗിച്ചിരുന്നില്ല. മക്കളെ സ്‌കൂളില്‍ കൊണ്ട് വിടുകയും തിരികെ കൂട്ടുകയുമെല്ലാം ചെയ്യുന്ന സാധാരണക്കാരനെപ്പോലെ തന്നെയായിരുന്നു നെഹ്‌റ. ഒരിക്കലും താരജാഡ നെഹ്‌റ കാട്ടിയിട്ടില്ല.

ഇപ്പോള്‍ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ മുഖ്യ പരിശീലകനാണ് അദ്ദേഹം. അവിടെയും തന്റെ ജോലി നിശബ്ദമായി ചെയ്ത് കൈയടി നേടുകയാണ് നെഹ്‌റ. കന്നി സീസണില്‍ത്തന്നെ ഗുജറാത്ത് ടൈറ്റന്‍സിനെ കപ്പിലേക്കെത്തിക്കാന്‍ നെഹ്‌റക്കായി.

ആശിഷ് നെഹ്‌റയുടെ കരിയര്‍

ആശിഷ് നെഹ്‌റയുടെ കരിയര്‍

17 ടെസ്റ്റില്‍ നിന്ന് 44 വിക്കറ്റാണ് നെഹ്‌റ നേടിയത്. 120 ഏകദിനം കളിച്ച നെഹ്‌റ 157 വിക്കറ്റാണ് നേടിയത്. 5.2 ഇക്കോണമിയിലാണ് നെഹ്‌റയുടെ പ്രകടനം. ഇന്ത്യക്കായി 27 ടി20യില്‍ നിന്ന് 7.73 എന്ന ഭേദപ്പെട്ട ഇക്കോണമിയില്‍ 34 വിക്കറ്റും അദ്ദേഹം നേടി. 88 ഐപിഎല്ലില്‍ നിന്ന് 106 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്.

സഹീര്‍ ഖാനും ആശിഷ് നെഹ്‌റക്കും ശേഷം മികച്ചൊരു ഇടം കൈയന്‍ പേസറെ കണ്ടെത്താന്‍ ഇതുവരെ കണ്ടെത്താന്‍ ഇന്ത്യക്കായിട്ടില്ലെന്നതാണ് വസ്തുത.

Story first published: Monday, February 27, 2023, 11:37 [IST]
Other articles published on Feb 27, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+