Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: അഭിമാനമായി നീരജ്, വെള്ളിത്തിളക്കം, ആന്‍ഡേഴ്‌സന് സ്വര്‍ണ്ണം

1

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ വലിയ പ്രതീക്ഷയായിരുന്ന നീരജ് ചോപ്രക്ക് ജാവലിന്‍ ത്രോയില്‍ വെള്ളി മെഡല്‍. സ്വര്‍ണ്ണ പ്രതീക്ഷയിലായിരുന്നു താരമെങ്കിലും ദൗര്‍ഭാഗ്യവശാല്‍ വെള്ളിയില്‍ ഒതുങ്ങി. ഇന്ത്യക്കും നീരജിനും അഭിമാനിക്കാവുന്ന മെഡല്‍ നേട്ടമാണിത്. നീരജിന്റെ ആദ്യ ത്രോ ഫൗളായത് അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തെ ബാധിച്ചുവെന്ന് വേണം കരുതാന്‍. രണ്ടാം ത്രോ 82.39 മീറ്റര്‍ പായിച്ച നീരജ് മൂന്നാം ത്രോ 86.37 ദൂരവും ജാവലിന്‍ എറിഞ്ഞു. നാലാം ത്രോ 88.13 എറിഞ്ഞതാണ് നീരജിന് വെള്ളി മെഡല്‍ നേടിക്കൊടുത്തത്.

1

അതേ സമയം ഇതേ ഇനത്തില്‍ മത്സരിച്ച ഇന്ത്യയുടെ രോഹിത് യാദവിന് 10ാം സ്ഥാനമാണ് നേടാനായത്. 78.72, 78.05, 77.95 എന്നിങ്ങനെയാണ് രോഹിത് ജാവലിന്‍ പായിച്ച ദൂരം. 2003ലെ പാരിസ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ലോങ്ജംപില്‍ വെങ്കലം നേടിയ മലയാളി താരം അഞ്ജു ബോബി ജോര്‍ജിന് ശേഷം ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ നേടുന്ന ആദ്യ മെഡലാണ് നീരജിന്റേത്. ഇന്ത്യയെ സംബന്ധിച്ച് ചരിത്ര നേട്ടം തന്നെയാണ് നീരജിന്റേത്.

ജാപ്പനീസ് ഫുഡ് കിട്ടിയാല്‍ കോലി എല്ലാം മറക്കും, അതിനൊരു കാരണമുണ്ട്!, അറിയാമോ?

2

ഇതേ ഇനത്തില്‍ ഗ്രാനഡയുടെ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സനാണ് സ്വര്‍ണ്ണം നേടിയത്. 90.46 മീറ്റര്‍ ദൂരം ജാവലിന്‍ പായിച്ചാണ് ആന്‍ഡേഴ്‌സന്റെ നേട്ടം. ആദ്യത്തെ രണ്ട് ത്രോയും 90 മീറ്ററിന് മുകളിലാക്കി ആന്‍ഡേഴ്‌സന്‍ സ്വര്‍ണ്ണം ഉറപ്പിച്ചിരുന്നു. 93.07 ദൂരമാണ് ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സണിന്റെ ബെസ്റ്റ്. 88.09 മീറ്റര്‍ ദൂരം എറിഞ്ഞ ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാദ് ലെച്ചിനാണ് വെങ്കലം.

ജന്മദിനത്തില്‍ 50 ലധികം റണ്‍സ്, നേട്ടത്തിലെത്തിയ ഇന്ത്യക്കാരെ അറിയാമോ?, പട്ടിക ഇതാ

3

യോഗ്യതാ റൗണ്ടില്‍ നീരജ് ചോപ്ര രണ്ടാം സ്ഥാനത്തായിരുന്നു. 8.39 മീറ്റര്‍ എറിഞ്ഞാണ് അദ്ദേഹം ഈ നേട്ടത്തിലെത്തിയത്. ഇതോടെ മെഡല്‍ ഉറപ്പിച്ചിരുന്നു. ആന്‍ഡേഴ്‌സന്‍ ഉള്ളതിനാല്‍ ഫൈനല്‍ പോരാട്ടം കടുപ്പമാവുമെന്ന് ഉറപ്പായിരുന്നു. ഇന്ത്യയുടെ ഒളിംപിക് മെഡല്‍ ജേതാവാണ് നീരജ്. ടോക്കിയോയില്‍ 87.58 മീറ്റര്‍ താണ്ടിയായിരുന്നു അദ്ദേഹത്തിന്റെ സ്വര്‍ണ്ണ മെഡല്‍ നേട്ടം. ഒളിംപിക്‌സ് ചരിത്രത്തിലെ ഇന്ത്യയുടെ ട്രാക് ആന്റ് ഫീല്‍ഡിലെ ആദ്യ മെഡലായിരുന്നു ഇത്. 24കാരനായ നീരജ് ഏഷ്യന്‍ ഗെയിംസ്, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, സൗത്ത് ഏഷ്യന്‍ ഗെയിംസ്, ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് എന്നിവയിലെല്ലാം സ്വര്‍ണ്ണം നേടിയിട്ടുണ്ട്.

Story first published: Sunday, July 24, 2022, 8:59 [IST]
Other articles published on Jul 24, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+