വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Paralympics: ജാവലിന്‍ ത്രോയില്‍ ഇന്ത്യക്കു ഇരട്ടിമധുരം, വെള്ളിയും വെങ്കലവും നേടി

ജജാരിയ സുന്ദര്‍ സിങ് എന്നിവര്‍ക്കാണ് നേട്ടം

1

ടോക്കിയോ: പാരാലിംപിക്‌സില്‍ ഇന്ത്യയുടെ മിന്നുന്ന പ്രകടനം തുടരുകയാണ്. ഞായറാഴ്ച മൂന്നു മെഡലുകളുമായി മെഡല്‍ക്കൊയ്ത്ത് ആരംഭിച്ച ഇന്ത്യ ഇന്നും ഇതാവര്‍ത്തിച്ചു. ഷൂട്ടിങില്‍ അവാനി ലെഖാറ സ്വര്‍ണവും, ഡിസ്‌കസ് ത്രോയില്‍ യോഗേഷ് കത്തൂനിയ വെള്ളിയും നേടിയതിനു പിറകെ ജാവലിന്‍ ത്രോയില്‍ ഇരട്ട മെഡലും ഇന്ത്യ കൈക്കലാക്കി. പുരുഷന്‍മാരുടെ F46 വിഭാഗം ജാവലിന്‍ ത്രോയില്‍ ദേവേന്ദ്ര ജജാരിയ വെള്ളി മെഡലിന് അവകാശിയായപ്പോള്‍ സുന്ദര്‍ സിങ് ഗുര്‍ജര്‍ വെങ്കലവും നേടി.

2

അടുത്തിടെ ടോക്കിയോയില്‍ തന്നെ നടന്ന ഒളിംപിക്‌സില്‍ നീരജ് ചോപ്ര സ്വര്‍ണ മെഡലുമായി ചരിത്രം കുറിച്ചതിനു പിന്നാലെയാണ് ഇപ്പോള്‍ പാരാലിംപിക്‌സിലും ഇതേയിനത്തില്‍ രണ്ടു മെഡല്‍ മെഡല്‍ ലഭിച്ചിരിക്കുന്നത്. ഫൈനലില്‍ 64.35 മീറ്റര്‍ എറിഞ്ഞാണ് ദേവേന്ദ്ര വെള്ളി കരസ്ഥമാക്കിയത്. താരത്തിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനമാണിത്. 64.01 മീറ്റര്‍ എറിഞ്ഞ സുന്ദര്‍ തൊട്ടുപിറകില്‍ മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യുകയായിരുന്നു. ജാവലിനില്‍ മൂന്നു മെഡലും ഏഷ്യയിലേക്കു വന്നുവെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ശ്രീലങ്കയാണ് ഈയിനത്തില്‍ സ്വര്‍ണം ചൂടിയത്. ലങ്കയുടെ ഹെരാത്ത് മുദിയന്‍സെലാഗെയാണ് 67.79 മീറ്റര്‍ എറിഞ്ഞ് പൊന്നണിഞ്ഞത്. ലോക റെക്കോര്‍ഡ് കൂടിയാണിത്.

പാരാ അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ഇതിഹാസതാരം കൂടിയായ ദേവേന്ദ്രയെ വെള്ളി മെഡല്‍ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഗംഭീര പ്രകടനമായിരുന്നു ദേവേന്ദ്ര ജജാരിയയുടേത്. നമ്മുടെ ഏറ്റവും അനുഭവസമ്പത്തുള്ള അത്‌ലറ്റുകളിലൊരാളായ അദ്ദേഹം വെള്ളി മെഡല്‍ നേടിയിരിക്കുകയാണ്. തുടര്‍ച്ചയായി ഇന്ത്യയുടെ അഭിമാനമായി ദേവേന്ദ്ര മാറുകയാണ്. അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍. ഭാവി പ്രവര്‍ത്തനങ്ങള്‍ക്കു ആശംസകളും നേരുകയാണെന്നു മോദി ട്വീറ്റ് ചെയ്തു.

Story first published: Monday, August 30, 2021, 9:38 [IST]
Other articles published on Aug 30, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X