Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്കു തങ്കത്തിളക്കം, വെള്ളി മെഡല്‍ സ്വര്‍ണമായി! റിലേ ടീമില്‍ മലയാളിയും

ദില്ലി: 2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ നേടിയ ഇന്ത്യയുടെ വെള്ളി മെഡല്‍ സ്വര്‍ണമായി മാറി. 4-400 മീറ്റര്‍ മിക്‌സഡ് റിലേയിലെ രണ്ടാം സ്ഥാനത്തു നിന്നാണ് ഇന്ത്യക്കു ഇപ്പോള്‍ ഒന്നാംസ്ഥാനത്തേക്കു പ്രൊമോഷന്‍ ലഭിച്ചിരിക്കുന്നത്. അന്നു സ്വര്‍ണത്തിന് അവകാശികളായ ബഹ്‌റയ്‌നിനെ അയോഗ്യരാക്കിയതോടെയാണ് ഇന്ത്യയുടെ രണ്ടാംസ്ഥാനം ഒന്നായി മാറിയത്. ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നു ബഹ്‌റയ്ന്‍ ടീമിലുണ്ടായിരുന്ന ഒരു അത്‌ലറ്റിന് വിലക്ക് വന്നതിനു പിന്നാലെയാണ് അവരെ അയോഗ്യരാക്കിയത്. കെമി അഡെകോയ എന്ന അത്‌ലറ്റിനാണ് അത്‌ലറ്റിക്‌സ് ഇന്റഗ്രിറ്റി യൂനിറ്റ് (എഐഐയു) നാലു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

1

മലയാളി താരം മുഹമ്മദ് അനസ്, എംആര്‍ പൂവമ്മ, ഹിമ ദാസ്, ആരോകിയ രാജീവ് എന്നിവരുള്‍പ്പെട്ട മിക്‌സഡ് റിലേ ടീമാണ് ഗെയിംസില്‍ ഇന്ത്യക്കു വേണ്ടി അന്നു വെള്ളി കരസ്ഥമാക്കിയത്. 3.15.71 സെക്കന്റില്‍ ഇന്ത്യ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്തപ്പോള്‍ 3.11.89 സെക്കന്റില്‍ ബഹ്‌റയ്ന്‍ ആദ്യം ഫിനിഷിങ് ലൈന്‍ മറികടക്കുകയായിരുന്നു. ബഹ്‌റയ്‌നെ അയോഗ്യരാക്കിയതോടെ അന്നു മൂന്നാമതെത്തിയ കസാക്കിസ്താന് വെള്ളി ലഭിക്കും.

റിലേയിലെ വെള്ളി സ്വര്‍ണമായതു കൂടാതെ വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒരു മെഡല്‍ കൂടി ഇന്ത്യയെ തേടിയെത്തിയിരിക്കുകയാണ്. അയോഗ്യരാക്കപ്പെട്ട ബഹ്‌റയ്ന്‍ ടീമിലെ ഇപ്പോള്‍ ഉത്തേജക പരിശോധനയില്‍ കുടുങ്ങിയ കെമി അഡെകോയായിരുന്നു അന്നു സ്വര്‍ണം നേടിയത്. കെമിയെ ഈയിനത്തിലും അയോഗ്യയാക്കിയതോടെ റേസില്‍ നാലാംസ്ഥാനത്തു ഫിനിഷ് ചെയ്ത ഇന്ത്യയുടെ മലയാളി താരം അനു രാഘവന് വെങ്കലം ലഭിക്കും. അന്ന് അനു നാലാംസ്ഥാനത്തായിരുന്നു മല്‍സരം പൂര്‍ത്തിയാക്കിയത്.

ലോക അത്‌ലറ്റിക്‌സ് വെബ്‌സൈറ്റ് റാങ്കിങില്‍ ഇന്ത്യയുടെ റിലേ ടീമിന്റെ വെള്ളി മെഡല്‍ സ്വര്‍ണമായും അനു രാഘവന് വെങ്കലവുമായി അപ്‌ഡേറ്റ് ചെയ്തതില്‍ ആഹ്ലാദദമുണ്ടെന്നു അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ആദില്ലെ സുമാരിവാല പ്രതികരിച്ചു. പുതുതായി ലഭിച്ച മെഡല്‍ നേട്ടത്തോടെ ഗെയിംസില്‍ ഇന്ത്യയുടെ സമ്പാദ്യം 20 ആയി ഉയര്‍ന്നു. എട്ടു സ്വര്‍ണവും ഒമ്പതു വെള്ളിയുമടക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.

Story first published: Friday, July 24, 2020, 9:36 [IST]
Other articles published on Jul 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+