മെസ്സി, റൊണാള്‍ഡോ സൂക്ഷിച്ചോ!! വെല്ലുവിളിക്കാന്‍ ബോള്‍ട്ട്, സ്പ്രിന്റ് ഇതിഹാസം ഇനി പന്തു തട്ടും
കിങ്‌സ്റ്റണ്‍: മിന്നല്‍പ്പിണര്‍ പോലെ ട്രാക്കുകളെ കാല്‍ക്കീഴിലാക്കിയ ജമൈക്കയുടെ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് ഇനി ഫുട്‌ബോളിലും ഒരു കൈനോക്കുന്നു. ഇനിയും പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ഒരു ഫുട്‌ബോള്‍ ക്ലബ്ബുമായി താര്‍ കരാര്‍ ഒപ്പുവച്ചതായി ബോള്‍ട്ട് തന്റെ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു. ഏതാണ് ഈ ക്ലബ്ബെന്നത് ചൊവ്വാഴ്ച ലോകത്തെ അറിയിക്കുമെന്നും ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അദ്ദേഹം പറയുന്നു.
I've signed for a football team! Find out which one this Tuesday at 8am GMT 👀 pic.twitter.com/iFTlWxfy7x
— Usain St. Leo Bolt (@usainbolt) February 25, 2018

എട്ടു തവണ ഒളിംപിക്‌സില്‍ സ്വര്‍ണം കരസ്ഥമാക്കിയ ബോള്‍ട്ട് അത്‌ലറ്റിക്‌സിലെ രാജാവായാണ് വിശേഷിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷത്തെ ലോക ചാംപ്യന്‍ഷിപ്പിനുശേഷം ട്രാക്കിനോട് വിടപറഞ്ഞ 31കാരന്‍ ഫുട്‌ബോളിനോടുള്ള പ്രിയം നേരത്തേ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇംഗ്ലീഷ് ഗ്ലാമര്‍ ടീം മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കടുത്ത ആരാധകന്‍ കൂടിയാണ് ബോള്‍ട്ട്. യുനൈറ്റഡിനായി കളിക്കുകയെന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്‌നമെന്നും പല തവണ അദ്ദേഹം പറഞ്ഞിട്ടുമുണ്ട്.

മാര്‍ച്ചില്‍ ജര്‍മനിയിലെ പ്രമുഖ ക്ലബ്ബായ ബൊറൂസ്യ ഡോട്മുണ്ടില്‍ താന്‍ ട്രയല്‍സില്‍ പങ്കെടുക്കുമെന്ന് ബോള്‍ട്ട് നേരത്തേ പറഞ്ഞിരുന്നു. ഡോട്മുണ്ടുമായി തന്നെയാണോ അദ്ദേഹം കരാര്‍ ഒപ്പു വച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. നിലവില്‍ 100 മീറ്റര്‍, 200 മീറ്റര്‍, 4-100 മീ റിലേ എന്നിവയില്‍ ലോകറെക്കോര്‍ഡിന് ഉടമയാണ് ബോള്‍ട്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications