ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ വനിത വിഭാഗം സിംഗിള്‍സ് ഫൈനലില്‍ മുന്‍ ജേതാവും അമേരിക്കന്‍ സൂപ്പര്‍ താരവുമായ സെറീന വില്യംസും മുന്‍ റണ്ണേഴ്സപ്പായ ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബറും തമ്മില്‍ ഏറ്റുമുട്ടും. ശനിയാഴ്ചയാണ് സെറീന-കെര്‍ബര്‍ കിരീടപ്പോരാട്ടം അരങ്ങേറുന്നത്.
ഇത് രണ്ടാം തവണയാണ് സെറീനയും കെര്‍ബറും വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കൊമ്പുകോര്‍ക്കാനൊരുങ്ങുന്നത്. നേരത്തെ, 2016ല്‍ ഇരുവരും വിംബിള്‍ഡണ്‍ കിരീടപ്പോരില്‍ മുഖാമുഖം വന്നിരുന്നു. അന്ന് സെറീന കെര്‍ബറിന്റെ കന്നി വിംബിള്‍ഡണ്‍ കിരീട മോഹം അവസാനിപ്പിച്ചിരുന്നു. എട്ടാം വിംബിള്‍ഡണ്‍ കിരീടം ലക്ഷ്യമിട്ടാണ് സെറീന ക്വാര്ട്ടിലിറങ്ങുന്നത്.
സെമിഫൈനലില്‍ 13ാം സീഡായ ജര്‍മനിയുടെ ജുലിയ ജോര്‍ജസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സെറീന തോല്‍പ്പിച്ചത്. സ്കോര്‍; 6-2, 6-4. എന്നാല്‍, 12ാം സീഡായ ലാറ്റ്വിയയുടെ യെലേന ഒസ്റ്റാപെന്‍കോയെയാണ് 11ാം സീഡായ കെര്‍ബര്‍ പരാജയപ്പെടുത്തിയത്: സ്കോര്‍: 6-3, 6-3.