Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിംബിള്‍ഡണ്‍: കോന്റയെ ഞെട്ടിച്ച് സ്ട്രികോവ; സെമിയില്‍ സെറീനയ്‌ക്കെതിരെ

ലണ്ടന്‍: ഫ്രഞ്ച് ഓപ്പണ്‍ സെമിഫൈനലിസ്റ്റും 18-ാം റാങ്കുകാരിയുമായ ജൊഹാന കോന്റയെ അട്ടിമറിച്ച് സീഡ് ചെയ്യപ്പെടാത്ത ചെക് താരം ബാര്‍ബറ സ്ട്രികോവ വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് സെമിഫൈനലിലെത്തി. കരോലിന മുഷോവയെ പരാജയപ്പെടുത്തി എലിന സ്വിറ്റോലിനയും സെമിയിലെത്തി.

barbora strycova

1977-നുശേഷം വിംബിള്‍ഡണ്‍ ചാമ്പ്യനാവുന്ന ആദ്യ ബ്രിട്ടീഷ് താരമാവാനുള്ള അവസരമാണ് ഇതോടെ കോന്റയ്ക്ക് നഷ്ടമായത്.

7-6, 6-1 എന്ന സ്‌കോറിനാണ് 33കാരിയായ സ്ട്രികോവ കോന്റയെ കീഴടക്കിയത്. ആദ്യ സെറ്റില്‍ കോന്റ 4-1ന്റൈ ലീഡ് നേടിയിരുന്നു. എന്നാല്‍ പിന്നീട് ഒരു ഘട്ടത്തിലും വിട്ടുകൊടുക്കാതെ സ്ട്രികോവ മത്സരം സ്വന്തമാക്കുകയായിരുന്നു.

ഏഴുതവണ ചാമ്പ്യനായ സെറീന വില്യംസാണ് 54-ാം റാങ്കുകാരിയായ സ്ട്രികോവയുടെ സെമിഫൈനലിലെ എതിരാളി. ആദ്യമായാണ് സ്ട്രികോവ ഗ്രാന്‍സ്ലാം ടൂര്‍ണമെന്റിന്റെ സെമിഫൈനലിലെത്തുന്നത്.

7-5, 6-4 എന്ന സ്‌കോറിനാണ് സ്വിറ്റോലിന മുഷോവയെ അടിയറവ് പറയിച്ചത്. സെമിയില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം സിമോണ ഹാലെപ്പാണ് സ്വിറ്റോലിനയുടെ എതിരാളി.

പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് നടക്കും. നൊവാക് ജോകോവിച്ച് ഡേവിഡ് ഗോഫിനുമായും ഗ്വിഡോ പെല്ല റോബര്‍ട്ടോ ബോറ്റിസ്റ്റയുമായും ഏറ്റുമുട്ടും. റോജര്‍ ഫെഡറര്‍ കെയ് നിഷികോരിയെയും റാഫേല്‍ നദാല്‍ സാം ക്യുറെയെയും നേരിടും.

Story first published: Wednesday, July 10, 2019, 9:29 [IST]
Other articles published on Jul 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+