Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Wimbledon 2021: പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്! ഫെഡററെ ഞെട്ടിച്ച് പോളണ്ട് യുവതാരം

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്നും മുന്‍ ചാംപ്യനും സ്വിറ്റ്‌സര്‍ലാന്റിന്റെ ഇതിഹാസ താരവുമായ റോജര്‍ ഫെഡറര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഞെട്ടിക്കുന്ന തോല്‍വിയോടെ പുറത്ത്. ലോക റാങ്കിങില്‍ 18ാം സ്ഥാനത്തുള്ള പോളണ്ട് താരം ഹ്യുബേര്‍ട്ട് ഹര്‍ക്കാസാണ് നേരിട്ടുള്ള സെറ്റുകള്‍ക്കു സ്വിസ് ഇതിഹാസത്തിന്റെ കഥ കഴിച്ചത്. സ്‌കോര്‍: 6-3, 7-6, 6-0. ഹര്‍ക്കാസിന്റെ കന്നി ഗ്രാന്റ്‌സാം സെമി ഫൈനല്‍ പ്രവേശനം കൂടിയാണിത്.

1

മറ്റൊരു ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പറും നിലവിലെ ചാംപ്യനുമായ സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാക് ജോകോവിച്ച് അനായാസ വിജയവുമായി സെമി ഫൈനലിലേക്കു കുതിച്ചു. ഹംഗറിയുടെ മാര്‍ട്ടന്‍ ഫ്യുസോവിക്‌സിനെതിരേയായിരുന്നു ജോക്കോയുടെ വിജയം. സ്‌കോര്‍: 6-3, 6-4, 6-4.

സെന്റര്‍ ക്വാര്‍ട്ടര്‍ നടന്ന മല്‍സരത്തില്‍ പോളണ്ടിന്റെ ഒന്നാം നമ്പറും 24 കാരനുമായ ഹര്‍ക്കാസ് അക്ഷരാര്‍ഥത്തില്‍ ഫെഡററെ വാരിക്കളയുകയായിരുന്നു. കളിയുടെ ഒരു ഘട്ടത്തിലും എട്ടു തവണ ചാംപ്യനായിട്ടുള്ള സ്വിസ് ഇതിഹാസത്തിനു തിരിച്ചുവരാനുള്ള പഴുത് പോളിഷ് താരം നല്‍കിയില്ല. രണ്ടാം സെറ്റ് ടൈബ്രൈക്കറിലേക്കു നീണ്ടപ്പോള്‍ ഫെഡറര്‍ തിരിച്ചുവരുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ടൈബ്രേക്കറില്‍ ഹര്‍കാസ് സെറ്റ് കൈക്കലാക്കിയതോടെ ആ പ്രതീക്ഷകള്‍ക്കു മങ്ങലേറ്റു.

2

മൂന്നാം സെറ്റില്‍ ഫെഡററെ നാണംകെടുത്തിയാണ് പോളണ്ട് താരം ടൂര്‍ണമെന്റില്‍ നിന്നും യാത്രയാക്കിയത്. ഒരു പോയിന്റ് പോലും നേടാനാവാതെ തല കുനിച്ചായിരുന്നു അദ്ദേഹത്തിന്റെ മടക്കം. നേരത്തേ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയപ്പോള്‍ ആധുനിക കാലഘട്ടത്തില്‍ ടൂര്‍ണമെന്റിന്റെ അവസാന എട്ടിലെത്തിയ ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡ് 39 കാരനായ ഫെഡറര്‍ സ്വന്തം പേരില്‍ കുറിച്ചിരുന്നു. പക്ഷെ ക്വാര്‍ട്ടറില്‍ ഇത്ര വലിയൊരു ദുരന്തമായിരിക്കും തന്നെ കാത്തിരിക്കുകയെന്ന് അദ്ദേഹം പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

ഇതു രണ്ടാം തവണ മാത്രമാണ് ഫെഡററും ഹര്‍ക്കാസും ഒരു മല്‍സരത്തില്‍ മുഖാമുഖം വന്നത്. നേരത്തേ 2019ലെ ഇന്ത്യന്‍ വെല്‍സ് ക്വാര്‍ട്ടര്‍ ഫൈനലിലായിരുന്നു ആദ്യമായി ഇരുവരും ശക്തി പരീക്ഷിച്ചത്. മല്‍സരത്തില്‍ ഫെഡറര്‍ നേരിട്ടുള്ള സെറ്റുകള്‍ക്കു വിജയിക്കുകയും ചെയ്തിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടുമൊരു ക്വാര്‍ട്ടറില്‍, അതും വിംബിള്‍ഡണിന്റെ അവസാന എട്ടില്‍ ഏറ്റുമുട്ടിയപ്പോള്‍ നേരിട്ടുള്ള സെറ്റുകള്‍ക്കു തന്നെ പോളണ്ട് താരം തന്റെ ആരാധാനാപാത്രം കൂടിയായ ഫെഡററോടു കണക്കുതീര്‍ക്കുകയായിരുന്നു.

Story first published: Wednesday, July 7, 2021, 23:01 [IST]
Other articles published on Jul 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+