ലണ്ടന്‍: പ്രായം തനിക്കും വെറും നമ്പര്‍ മാത്രമാണെന്നു തെളിയിച്ച് വിംബിള്‍ഡണ്‍ ഗ്രാന്റ്സ്ലാമില്‍ പടയോട്ടം തുടരുകയാണ് മുന്‍ ലോക ഒന്നാം നമ്പറും സ്വിറ്റ്സര്‍ലാന്‍ഡ് ഇതിഹാസവുമായ റോജര്‍ ഫെഡറര്‍. പ്രീക്വാര്‍ട്ടര്‍ ജയിച്ച് ക്വാര്‍ട്ടറിലേക്കു മുന്നേറിയതോടെ പുതിയൊരു റെക്കോര്‍ഡും അദ്ദേഹം തന്റെ പേരില്‍ കുറിച്ചു- ആധുനിക കാലഘട്ടത്തില്‍ വിംബിള്‍ഡണ്‍ ക്വാര്‍ട്ടറിലെത്തിയ ഏറ്റവും പ്രായം കൂടിയ താരം!. 39ാംവയസ്സിലാണ് ഫെഡററുടെ ഈ തേരോട്ടം.
പ്രീക്വാര്‍ട്ടറില്‍ ഇറ്റലിയുടെ 26കാരനായ താരം ലോറെന്‍സോ സൊനേഗോയെയാണ് സ്വിസ് ഇതിഹാസം നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ത്തത്. സ്കോര്‍: 7-5, 6-4, 6-2ഗ്രാന്റ്സ്ലാമിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ ക്വാര്‍ട്ടറിലെത്തിയ പ്രായം കൂടിയ മൂന്നാമത്തെ താരം കൂടിയാണ് അദ്ദേഹം.
രോഹിത് ശര്‍മക്ക് ശേഷം ഇന്ത്യന്‍ ഏകദിന ടീമില്‍ അരങ്ങേറ്റം, പക്ഷേ ഈ 10 പേരും ഇപ്പോള്‍ വിരമിച്ചു
IND-ENG: ശുഭ്മാന്‍ ഗില്ലിന് പരിക്ക്, പകരം പൃഥ്വിയെത്തുമോ? ടീം മാനേജ്മെന്റ് നിലപാട് വ്യക്തമാക്കുന്നു
ഫെഡററുടെ ഏറ്റവും പ്രിയപ്പട്ട ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റാണ് വിംബിള്‍ഡണ്‍. ഇവിടെയാണ് അദ്ദേഹം ഏറ്റവുമധികം നേട്ടങ്ങള്‍ കൊയ്തിട്ടുള്ളത്. അതു ശരിവയ്ക്കുന്ന പ്രകടനമാണ് ഈ സീസണില്‍ സ്വിസ് മാസ്റ്റര്‍ കാഴ്ചവയ്ക്കുന്നത്. എട്ടു തവണ വിംബിള്‍ഡണില്‍ മുത്തംവയ്ക്കാന്‍ ഫെഡറര്ക്കായിട്ടുണ്ട്. അഞ്ചാഴ്ച കഴിയുന്നതോടെ അദ്ദേഹം 40ാം പിറന്നാള്‍ ആഘോഷിക്കാനിരിക്കുകയാണ്.
കാര്യങ്ങള്‍ തനിക്കു നിയന്ത്രിക്കാനാവുമെന്ന് ആദ്യ സെറ്റ് കഴിഞ്ഞപ്പോള്‍ തോന്നിയതായി പ്രീക്വാര്‍ട്ടറിനു ശേഷം ഫെഡറര്‍ പ്രതികരിച്ചു. മല്‍സരം വളരെ സ്പെഷ്യലായിരുന്നുവെന്നും താന്‍ ആസ്വദിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഡാനി മെദ്വെദെവും ഹുബെര്‍ട്ട് ഹര്‍ക്കാസും തമ്മിലുള്ള പ്രീക്വാര്‍ട്ടറിലെ വിജയിയാണ് ക്വാര്‍ട്ടറില്‍ ഫെഡററെ കാത്തിരിക്കുന്നത്. കരിയറില്‍ അദ്ദേഹം കളിക്കാന്‍ പോവുന്ന 58ാമത്തെ ഗ്രാന്റ്സ്ലാം ക്വാര്‍ട്ടര്‍ ഫൈനല്‍ കൂടിയായിരിക്കും ഇത്. മറ്റൊരു താരവും ഇത്രയും കാര്ട്ടറുകളുടെ ഭാഗമായിട്ടില്ല.
22 വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു ഫെഡറര്‍ ആദ്യമായി വിംബിള്‍ഡണ്‍ കളിക്കുന്നത്. 17ാം വയസ്സില്‍ അദ്ദേഹം ഈ ടൂര്‍ണമെന്റില്‍ റാക്കറ്റേന്തിയിട്ടുണ്ട്. 18 തവണ ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ കളിക്കും സ്വിസ് ഇതിഹാസത്തിനു സാധിച്ചു. ഗ്രാന്റ്സ്ലാമുള്പ്പെടെ ഏതെങ്കിലുമൊരു ടൂര്‍ണമെന്റില്‍ ഇത്രയും ക്വാര്ട്ടറുകളിലെത്തിയ മറ്റൊരു താരവുമില്ല. ബാസെല്‍, ഹാലെ ടൂര്‍ണമെന്റുകളില്‍ ഫെഡറര്‍ നേരത്തേ 17 തവണ ക്വാര്‍ട്ടര്‍ കളിച്ചിരുന്നു. ഗ്രാന്റ്സ്ലാമിലേക്കു വന്നാല്‍ അമേരിക്കയുടെ മുന്‍ ഇതിഹാസം ജോണ്‍ കോണേഴ്സ് 17 തവണ യുഎസ് ഓപ്പണ്‍ ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.