വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Wimbledon 2021: അനായാസ ജയം, ജോകോവിച്ച് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്

നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം

ലണ്ടന്‍: ലോക ഒന്നംനമ്പറും നിലവിലെ ചാംപ്യനുമായ നൊവാക് ജോകോവിച്ച് വിംബിള്‍ഡണ്‍ ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റിന്റെ പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ കടന്നു. പ്രീക്വാര്‍ട്ടറില്‍ 17ാം സീഡായ ചിലിയുടെ ക്രിസ്റ്റ്യന്‍ ഗാരിനെതിരേ അനായാസ ജയമാണ് ജോക്കോ നേടിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു അദ്ദേഹത്തിന്റെ വിജയം. സ്‌കോര്‍: 6-2, 6-,4 6-2. കരിയറില്‍ 12ാം തവണയാണ് ജോക്കോ വിംബിള്‍ഡണിലെ അവസാനത്തെ എട്ടു പേരില്‍ ഒരാളായത്. മാത്രമല്ല അദ്ദേഹത്തിന്റെ 50ാമത് ഗ്രാന്റ്സ്ലാം ക്വാര്‍ട്ടര്‍ ബെര്‍ത്ത് കൂടിയാണിത്. 57 ക്വാര്‍ട്ടറുകളില്‍ കളിച്ച് സ്വിസ് ഇതിഹാസം റോജര്‍ ഫെഡററുടെം പേരിലാണ് ഓള്‍ടൈം റെക്കോര്‍ഡ്.

1

ടി20യില്‍ ഇന്ത്യയുടെ അതിവേഗ സെഞ്ച്വറിക്കാര്‍- റെക്കോര്‍ഡ് റിഷഭിന്, മലയാളി താരം അസ്ഹര്‍ നാലാമത്!ടി20യില്‍ ഇന്ത്യയുടെ അതിവേഗ സെഞ്ച്വറിക്കാര്‍- റെക്കോര്‍ഡ് റിഷഭിന്, മലയാളി താരം അസ്ഹര്‍ നാലാമത്!

IND vs SL: ഇന്ത്യയുടെ സാധ്യതാ ഏകദിന ഇലവന്‍- വിക്കറ്റ് കാക്കാന്‍ സഞ്ജു, സക്കരിയ അരങ്ങേറുംIND vs SL: ഇന്ത്യയുടെ സാധ്യതാ ഏകദിന ഇലവന്‍- വിക്കറ്റ് കാക്കാന്‍ സഞ്ജു, സക്കരിയ അരങ്ങേറും

പ്രീക്വാര്‍ട്ടറില്‍ കാര്യമായ ചെറുത്തുനില്‍പ്പില്ലാതെയാണ് ജോകോവിച്ചിനെതിരേ ഗാരിന്‍ കീഴടങ്ങിയത്. രണ്ടാം സെറ്റില്‍ മാത്രമേ ചിലി താരം അദ്ദേഹത്തിന് അല്‍പ്പമെങ്കിലും കുഴപ്പങ്ങള്‍ സൃഷ്ടിട്ടുള്ളൂ. രണ്ടാം സെറ്റ് ഒരു മണിക്കൂറോളം നീളുകയും ചെയ്തിരുന്നു. എന്നാല്‍ ആദ്യത്തെയും അവസാനത്തെയും സെറ്റുകള്‍ അനായാസമാണ് ജോക്കോ വരുതിയിലാക്കിയത്. ടൂര്‍ണമെന്റിലെ തൊട്ടുമുമ്പത്തെ റൗണ്ടുകളില്‍ ഡെനിസ് കഡ്‌ല, കെവിന്‍ ആന്‍ഡേഴ്‌സന്‍, ജാക്ക് ഡ്രാപ്പര്‍ എന്നിവര്‍ക്കെതിരേയായിരുന്നു ജോക്കോയുടെ വിജയം.

2

അതേസമയം, വനിതാ സിംഗിള്‍സില്‍ കരോലിന പ്ലിസ്‌ക്കോവ, ആഷ്‌ലി ബാര്‍ട്ടി, അറെയ്‌ന സബലെന്‍ക, ഒന്‍സ് ജാബ്വര്‍ എന്നിവര്‍ ജയത്തോടെ അവസാന എട്ടിലേക്കു മുന്നേറി. പ്ലിസ്‌ക്കോവ 6-2, 6-3നു സംസൊനോവയെയും ബാര്‍ട്ടി 7-5, 6-3നു റെയ്‌സിക്കോവയെയും സബലെന്‍ക 6-3, 4-6, 6-3ന് റൈബക്കിനയെയും ജാബ്വര്‍ 5-7, 6-1, 6-1ന് സിയാറ്റെക്കിനെയും പരാജയപ്പെടുത്തുകയായിരുന്നു.

Story first published: Monday, July 5, 2021, 20:38 [IST]
Other articles published on Jul 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X