Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിംബിള്‍ഡണ്‍: പുരുഷവിഭാഗത്തില്‍ ക്ലാസിക് ഫൈനല്‍, കന്നി ഗ്രാന്റ്സ്ലാമിനായി മുരുഗുസ

ലണ്ടന്‍ : കളിമണ്‍കോട്ടയില്‍ ഇന്ന്(11 /7 /2015) ക്ലാസിക്ക് ക്ലാസിക് പോരാട്ടം. വിംബിള്‍ഡണ്‍ പുരുഷ ഫൈനലില്‍ നൊവാക് ജൊകോവിച്ച് റോജര്‍ ഫെഡററെ നേരിടും.റോജര്‍ ഫെഡറര്‍ ബോസ്‌നിയയുടെ ദാമിര്‍ സുംഹറിനെയാണ് ആദ്യ മത്സരത്തില്‍ തോല്പിച്ചത് .നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ നൊവാക് ജോക്കോവിച്ച് സെമിയില്‍ ഫ്രാന്‍സിന്റെ റിച്ചാര്‍ഡ് ഗ്യാസ്‌ക്വറ്റിനെയാണു ജോക്കോവിച്ച് പരാജയപ്പെടുത്തിയത്.

വിംബിള്‍ഡണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസും സ്പാനിഷ് താരം ഗാര്‍ബീന്‍ മുരുഗുസയും തമ്മില്‍ ഏറ്റുമുട്ടും.ഷറപ്പോവയെ പരാജയപ്പെടുത്തിയാണ് സെറീന വില്യംസ് ഫൈനലിലെത്തിയത്. സെമിയില്‍ അഗ്‌നിയേസ്‌ക റെഡ്‌വാന്‍സ്‌കയെ പരാജയപ്പെടുത്തിയാണ് മുരുഗുസ ഫൈനലിലെത്തിയത്. ആദ്യമായാണ് മുരുഗുസ ഒരു ഗ്രാന്റ് സ്ലാം ഫൈനലിലെത്തുന്നത്.

wimbledonlogo

വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സമാര്‍ട്ടിന ഹിംഗിസ് സഖ്യവും ഫൈനലില്‍ കടന്നു.സെമിയില്‍ അമേരിക്കയുടെ അഞ്ചാം സീഡ് റാക്വല്‍ കോപ്‌സ് ജോണ്‍സ് അബിഗെയ്ല്‍ സ്പീയേഴ്‌സ് കൂട്ടുകെട്ടിനെ തോല്‍പിച്ചാണ് ഇന്തോ സ്വിസ് സഖ്യം ഫൈനലില്‍ പ്രവേശിച്ചത്.

മിക്‌സഡ് ഡബിള്‍സില്‍ ലിയാണ്ടര്‍ പേസ്മാര്‍ട്ടിന ഹിംഗിസ് സഖ്യവും ഫൈനലില്‍ കടന്നു. മൈക്ക് ബ്രയാന്‍ ബെഥനീ മാറ്റക്ക് സാന്റ്‌സ് സഖ്യത്തെ മറികടന്നാണ് പേസ് ഹിംഗിസ് സഖ്യത്തിന്റെ ഫൈനല്‍ പ്രവേശം. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്തോസ്വിസ് സഖ്യത്തിന്റെ ജയം.

Story first published: Saturday, July 11, 2015, 16:37 [IST]
Other articles published on Jul 11, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+