For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

US Open: വിടവാങ്ങല്‍ ടൂര്‍ണമെന്റില്‍ സെറീന ജയത്തോടെ തുടങ്ങി, ഹാലെപ് പുറത്ത്

ടൂര്‍ണമെന്റിനു ശേഷം അമേരിക്കന്‍ ഇതിഹാസം വിരമിക്കും

1

ന്യൂയോര്‍ക്ക്: വിടവാങ്ങല്‍ ടൂര്‍ണമെന്റില്‍ ജയത്തോടെ തുടങ്ങിയിരിക്കുകയാണ് അമേരിക്കയുടെ ഇതിഹാസ ടെന്നീസ് താരം സെറീന വില്ല്യംസ്. സീസണിലെ അവസാനത്തെ ഗ്രാന്റ്സ്ലാം ചാംപ്യന്‍ഷിപ്പായ യുഎസ് ഓപ്പണിലാണ് സ്വന്തം കാണികള്‍ക്കു മുന്നില്‍ 22 തവണ ഗ്രാന്റ്സ്ലാം സ്വന്തമാക്കിയ സെറീന മുന്നേറിയത്. 40 കാരിയായ താരം ആദ്യ റൗണ്ടില്‍ മൊണ്ടെനെഗ്രോയില്‍ നിന്നുള്ള ഡാങ്ക കൊവിനിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ത്തുവിടുകയായിരുന്നു.

ആര്‍തര്‍ ആഷെ സ്‌റ്റേഡിയത്തിലെ കോര്‍ട്ടില്‍ 23,000ത്തിലധികം കാണികളെ സാക്ഷി നിര്‍ത്തിയായിരുന്നു സെറീന വിജയം പിടിച്ചെടുത്തത്. സ്‌കോര്‍: 6-3, 6-3.വിരമിക്കലിനെക്കുറിച്ച് താന്‍ അവ്യക്തമായി തുടരുകയാണെന്നാണ് യുഎസ് ഓപ്പണിലെ ആദ്യ റൗണ്ട് വിജയത്തിനു ശേഷം സെറീന വില്ല്യംസ് പ്രതികരിച്ചത്. ഞാന്‍ അക്കാര്യത്തില്‍ അവ്യക്തതയിലാണ്. അങ്ങനെ തന്നെ ഞാന്‍ തുടരുകയും ചെയ്യും. കാരണം എന്തു സംഭവിക്കുമെന്നു നിങ്ങള്‍ക്കു അറിയില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ നാലു വര്‍ഷത്തിനിടെ മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയായ സെറീനയ്ക്കു ജയിക്കാനായത് നാലു മല്‍സരങ്ങളില്‍ മാത്രമായിരുന്നു. ഇതേ തുടര്‍ന്നു വനിതാ സിംഗിള്‍സ് റാങ്കിങില്‍ 605ാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയും ചെയ്തിരുന്നു. അഞ്ചാമത്തെ ജയമാണ് കഴിഞ്ഞ ദിവസം യുഎഎസ് ഓപ്പണില്‍ അവര്‍ നേടിയത്. മോശം പ്രകടനങ്ങളെ തുടര്‍ന്നാണ് ലോകെ കണ്ട എക്കാലത്തെയും മികച്ച വനിതാ ടെന്നീസ് താരങ്ങളിലൊരാളായ സെറീന വിരമിക്കാന്‍ തീരുമാനിച്ചത്. യുഎസ് ഓപ്പണ്‍ തന്റെ കരിയറിലെ അവസാനത്തേത് ആയിരിക്കുമെന്നു 1995ല്‍ അരങ്ങേറിയ അവര്‍ അറിയിക്കുകയായിരുന്നു.

2

ഇതു വളരെ കടുപ്പമേറിയ തീരുമാനമാണെന്നായിരുന്നു വിരമിക്കലിനെക്കുറിച്ച് ഈ മാസമാദ്യം സെറീന വില്ല്യംസ് പറഞ്ഞത്. നിങ്ങള്‍ക്കു എന്തെങ്കിലുമൊന്നിനോടു പാഷനുണ്ടെങ്കില്‍ അതില്‍ നിന്നും പിന്‍മാറുകയെന്നത് എല്ലയ്‌പ്പോഴും ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് തീരുമാനമെടുക്കാന്‍ ഞാന്‍ ശ്രമിക്കുകയാണ്. ഈ ഗെയിമിനെ ഞാന്‍ ഇഷ്ടപ്പെടുന്നു. ഇതാണ് സമയമെന്നാണ് ഞാന്‍ കരുതുന്നത്. എനിക്കൊരു കുടുംബമുണ്ട്, ജീവിതത്തില്‍ വേറെയും അധ്യായങ്ങളുമുണ്ട്. ഇതിനെ ഞാന്‍ പരിണാമമെന്നാണ് വിളിക്കുന്നതെന്നും വിരമിക്കലിനെക്കുറിച്ച് സെറീന പറഞ്ഞിരുന്നു.

ഹാലെപ്പും സിറ്റ്‌സിപസും പുറത്ത്

വനിതാ സിംഗിള്‍സില്‍ ഏഴാം സീഡായ റുമാനിയയുടെ സിമോണ ഹാലെപ്പ് ആദ്യ റൗണ്ടില്‍ തന്നെ അപ്രതീക്ഷിത തോല്‍വിയോടെ പുറത്തായി. ഉക്രെയ്‌നിന്റെ യുവതാരമായ ദാരിയ സ്‌നിഗുറാണ് ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കു ഹാലെപ്പിനെ വീഴ്ത്തിയത്. സ്‌കോര്‍: 2-6, 6-0, 6-4.

പുരുഷ സിംഗിള്‍സില്‍ നാലാം സീഡായ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസ്പും ആദ്യ റൗണ്ടില്‍ തന്നെ ഞെട്ടിക്കുന്ന പരാജയമേറ്റു വാങ്ങി. യോഗ്യതാ മല്‍സരം കളിച്ചെത്തിയ കൊളംബിയന്‍ താരം ഡാനിയേല്‍ ഗാലെനാണ് ഗ്രീക്ക് താരത്തെ വീഴ്ത്തിയത്. സ്‌കോര്‍: 0-6, 1-6, 6-3, 7-5.

മറ്റു പ്രധാന മല്‍സരങ്ങളില്‍ പുരുഷ സിംഗിള്‍സില്‍ ഡാനി മെദ്വദേവ് 6-2, 6-4, 6-0നു സറ്റെഫാന്‍ കോസ്ലോവിനെയിും കാസ്പര്‍ റൂഡ് 6-3, 7-5, 6-2നു കൈല്‍ എഡ്മുണ്ടിനെയും വനിതകളുടെ വിഭാഗത്തില്‍ മരിയ സക്കാരി 6-4, 3-6, 6-0നു തത്യാന മരിയയെയും കോക്കോ ഗൗഫ് 6-2, 6-3നു ലിയോലിയ ജീന്‍ജീനിനെയും ഒന്‍സ് ജാബ്വര്‍ 7-5, 6-2നു മാഡിസണ്‍ ബ്രെംഗിളിനെയും തോല്‍പ്പിച്ചു.

Story first published: Tuesday, August 30, 2022, 11:28 [IST]
Other articles published on Aug 30, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+