For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അല്‍പം കളറില്ലാതെ എന്ത് വിംബിള്‍ഡണ്‍?

ലോകത്തെ ഏറ്റവും പഴക്കം ചെന്ന ടെന്നീസ് ടൂര്‍ണമെന്റുകളില്‍ ഒന്നാണ് വിംബിള്‍ഡണ്‍. പഴക്കം മാത്രമല്ല, ഏറ്റവും വിലമതിക്കുന്ന കിരീടങ്ങളിലൊന്ന് കൂടിയാണ് ഇത്. ഗ്ലാമറിന്റെ കളിയാണെങ്കിലും ടെന്നീസിന് വിംബിള്‍ഡണില്‍ ഈ ഗ്ലാമര്‍ പ്രദര്‍ശിപ്പിക്കുന്നതിന് പരിമിതികളുണ്ട് എന്നതാണ് സത്യം.

വെളുത്ത വസ്ത്രത്തില്‍ കളിക്കണമെന്നതാണ് വിംബിള്‍ഡണിലെ ഒരു നിയമം. ടെസ്റ്റ് ക്രിക്കറ്റ് പോലെയല്ല ടെന്നീസ്. കളിക്കാരുടെ തുണിയും അതിന്റെ നിറവുമെല്ലാം കളിയുടെ ജനപ്രീതിയെ കാര്യമായി ബാധിക്കും.

എന്നാല്‍ നിയമങ്ങള്‍ കഴിയുന്നിടത്തോളം മറികടക്കുന്നവരാണ് കളിക്കാര്‍. യൂണിഫോമില്‍ പറ്റാത്ത നിറങ്ങള്‍ ഷൂവിലും അടിവസ്ത്രങ്ങളിലും ടാറ്റൂവായി ശരീരത്തിലും മറ്റും പതിച്ചാണ് താരങ്ങള്‍ ഈ നിയന്ത്രണങ്ങളെ അതിജീവിക്കുന്നത്. വസ്ത്ര നിയന്ത്രണം എങ്ങിനെ മറികടക്കാം എന്നതിന്റെ വിംബിള്‍ഡണ്‍ ഉദാഹരണങ്ങളിലേക്ക്.

മറിയ ഷറപ്പോവ

മറിയ ഷറപ്പോവ

യൂണിഫോം വെള്ളയാണെങ്കിലും അടിവസ്ത്രത്തിലെങ്കിലും അല്‍പം കളര്‍ ചേര്‍ക്കണമെന്ന വാശിക്കാരിയാണ് ഗ്ലാമര്‍ താരമായ ഷറപ്പോവ.

സെറീന വില്യംസ്

സെറീന വില്യംസ്

ഷറപ്പോവയെപ്പോലെ തന്നെ അടിവസ്ത്രത്തിലാണ് സെറീന വില്യംസിന്റെയും നിറം ചേര്‍ക്കല്‍. ഒപ്പം അതേ കളറിനൊപ്പിട്ട ഹെയര്‍ ബാന്‍ഡും സെറീനയുടെ സ്റ്റൈലാണ്.

ലോറ റോബ്‌സന്‍

ലോറ റോബ്‌സന്‍

വെള്ളക്കളര്‍ വേണമെന്ന നിര്‍ബന്ധം അംഗീകരിച്ചാലും തുണിയുടെ നീളം പറ്റുന്നത്ര കുറച്ചാണ് ലോറയുടെ കളി.

കിമികോ ഡേറ്റ്

കിമികോ ഡേറ്റ്

വിംബിള്‍ഡണ്‍ നിയമങ്ങളനുസരിച്ച് വെള്ളത്തുണിയിലാണെങ്കിലും പരമാവധി സ്ഥലങ്ങളിലെല്ലാം ലോഗോ പ്രദര്‍ശിപ്പിച്ചാണ് ഡേറ്റ് കളിക്കാനെത്തിയത്.

കാമില

കാമില

ഇറ്റലിയുടെ കാമില തക്കം കിട്ടുമ്പോഴെല്ലാം ഒരല്‍പം ഉയര്‍ത്തിക്കാട്ടിയാണ് ആരാധകരെ പിടിച്ചിരുത്തുന്നത്. വെള്ളയിലും ഫാഷന്‍ പരീക്ഷിക്കുന്നതിലും ഇവര്‍ മിടുക്കിയാണ്.

സെറീന വില്യംസ്

സെറീന വില്യംസ്

2012 ലും സെറീന വ്യത്യസ്തയായിരുന്നു. അന്ന് പക്ഷേ കിരീടവും കൊണ്ടാണ് താരം പോയത്.

ടാറ്റിയാന ഗൊളോവിന്‍

ടാറ്റിയാന ഗൊളോവിന്‍

താന്‍ വിംബിള്‍ഡണ്‍ ചട്ടങ്ങള്‍ തെറ്റിക്കുന്നില്ല എന്നാണ് ഇറ്റാലിയന്‍ താരമായി ഗൊളോവിന്റെ പക്ഷം.

വീനസ് വില്യംസ്

വീനസ് വില്യംസ്

തുണിയില്‍ പരീക്ഷണങ്ങളില്ലെങ്കിലും തലയില്‍ വ്യത്യസ്തത കാട്ടിയാണ് വീനസ് വില്യംസ് കളിക്കാനെത്തിയത്.

ബേതെന്‍ സാന്‍ഡ്‌സ്

ബേതെന്‍ സാന്‍ഡ്‌സ്

ടാറ്റൂ പതിക്കരുതെന്ന് കളിക്കാരോട് പറയാന്‍ പറ്റില്ലല്ലോ. കൈനിറയെ ടാറ്റുവുമായി അമേരിക്കയുടെ ഗ്ലാമര്‍ താരമായ സാന്‍ഡ്‌സ്.

അന്ന കൂര്‍ണിക്കോവ

അന്ന കൂര്‍ണിക്കോവ

സ്‌പോണ്‍സറുടെ ലോഗോയാണ് 2002 ല്‍ അന്നയ്ക്ക് പണികൊടുത്തത്.

ആന്ദ്രേ അഗാസി

ആന്ദ്രേ അഗാസി

സൂപ്പര്‍ താരമായ അഗാസി വെള്ളത്തുണിയില്‍ കളിക്കാനില്ലെന്ന വാശിയില്‍ വിംബിള്‍ഡണ്‍ വരെ വേണ്ടെന്നുവച്ചിട്ടുണ്ട്.

റോജര്‍ ഫെഡറര്‍

റോജര്‍ ഫെഡറര്‍

തലയിലെ ബാന്‍ഡും ഷൂവിന്റെ നിറവുമാണ് റോജര്‍ ഫെഡററെ വിംബിള്‍ഡണ്‍ വിവാദങ്ങളിലെത്തിച്ചത്.

Story first published: Thursday, July 4, 2013, 11:44 [IST]
Other articles published on Jul 4, 2013
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+