വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വനിതാ ഡബിള്‍സ്‌ കിരീടം വില്യംസ്‌ സഹോദരിമാര്‍ക്ക്‌

By Shabnam Aarif
Williams Sisters
ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ ഡബിള്‍സ്‌ കിരീടം അമേരിക്കയുടെ സഹോദരിമാരായ സെറീന വില്യംസ്‌ - വീനസ്‌ വില്യംസ്‌ സഖ്യത്തിന്‌. ആന്‍ഡ്രി ലവാക്കോവ - ലൂസി റാഡെക്ക സഖ്യത്തെ പരാജയപ്പെടുത്തിയാണ്‌ വില്യംസ്‌ സഹോദരിമാരുടെ വിജയം.

7-5, 6-4 എന്ന സ്‌കോറിലാണ്‌ അമേരിക്കന്‍ സഖ്യത്തിന്റെ വിജയം. ഇരുവരുടേയും അഞ്ചാം ഡബിള്‍സ്‌ കിരീടം ആണിത്‌. വില്യംസ്‌ കുടുംബത്തിന്‌ ഇത്തവണത്തെ വിംബിള്‍ഡണ്‍ ഇരട്ടി മധുരം ആണ്‌ സമ്മാനിച്ചിരിക്കുന്നത്‌.

സഹോദരിമാരുടെ ഡബിള്‍സ്‌ കിരീട നേട്ടത്തിന്‌ പുറമെ സെറീന വില്യംസ്‌ വനിതാ സിംഗിള്‍സില്‍ തന്റെ അഞ്ചാം കിരീട നേട്ടവും കരസ്ഥമാക്കിയിരിക്കുന്നു.

പുരുഷ സിംഗിള്‍സ്‌ ഫൈനല്‍ ഞായറാഴ്‌ച നടക്കാനിരിക്കുകയാണ്‌. ടെന്നിസ്‌ ഇതിഹാസം റോജര്‍ ഫെഡററും ബ്രിട്ടന്റെ ആന്‍ഡി മുറേയും തമ്മിലാണ്‌ പുരുഷ ഫൈനല്‍ മത്സരം നടക്കാനിരിക്കുന്നത്‌.

അതേസമയം മിക്‌സഡ്‌ ഡബിള്‍സില്‍ ലിയാണ്ടര്‍ പേസ്‌ - എല്‌ന വെസ്‌നിന സഖ്യം ഫൈനലില്‍ എത്തിയിരിക്കുകയാണ്‌.

Story first published: Sunday, July 8, 2012, 13:49 [IST]
Other articles published on Jul 8, 2012
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X