ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസില്‍ വന്‍ വീഴ്ചകള്‍ തുടരുന്നു. വനിതകളുടെ സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യനും ടോപ് സീഡുമായ സെറീന വില്യംസ് പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി. ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ സഖ്യം ക്വാര്‍ട്ടറിലും സാനിയ മിര്‍സ സഖ്യം പ്രീ ക്വാര്‍ട്ടറിലും എത്തി.

പ്രീ ക്വാര്‍ട്ടറില്‍ ജര്‍മനിയുടെ സെബെയ്ന്‍ ലിസിക്കിനോട് സെറീന വില്യംസ് പരാജയപ്പെട്ടത്. സെറീനയുടെ ആറാമത്തെ വിംബിള്‍ഡണ്‍ കിരീടമെന്ന സ്വപ്‌നമാണ് പൊലിഞ്ഞത്. നാലര മാസം നീണ്ട അപരാജിത പോരാട്ടങ്ങള്‍ക്കൊടുവിലാണ് സെറീനയുടെ കീഴടങ്ങല്‍. 23-ാം സീഡുകാരിയായ ലിസിക് 2-6, 6-1, 4-6 എന്ന സ്‌കോറിനാണ് സെറീനയെ അട്ടിമറിച്ചത്. ക്വാര്‍ട്ടറില്‍ എസ്‌തോണിയ താരം കായ കനേപ്പിയെ ലിസിക് നേരിടും.
ഫ്‌ലാവിയ പെന്നെറ്റ- ആന്‍ഡ്രിയ പെറ്റകോവിച്ച് സഖ്യത്തെ തോല്‍പിച്ചാണ് ഇന്ത്യയുടെ സാനിയ മിര്‍സ-ലിസ്സെല്‍ ഹൂബര്‍ സഖ്യം പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നത്. സ്‌കോര്‍: 7-6, 3-6, 6-2. അലക്‌സാണ്ടര്‍ പോയ-ബ്രൂണോ സോറസ് സഖ്യത്തെ തോല്‍പിച്ച് ഇന്ത്യുടെ രോഹന്‍ ബൊപ്പണ്ണ- എഡ്വേര്‍ഡ് റോജര്‍ സഖ്യം ക്വാര്‍ട്ടര്‍ ബെര്‍ത്ത് നേടി. സ്‌കോര്‍:6-4, 4-6, 6-7, 6-2.
നാ ലീ, പെഡ്രോ കിറ്റിവോറ്റ് എന്നിവരും ക്വാര്‍ട്ടറില്‍ എത്തി. പുരുഷവിഭാം ലോക ഒന്നാം നമ്പര്‍ നൊവാക് ജോകോവികും, നാലാം സീഡ് ഡേവിഡ് ഫെറവും ഇതിനകം തന്നെ ക്വാര്‍ട്ടറില്‍ എത്തിക്കഴിഞ്ഞു.