ഓരോ ചുവടും കരുതലോടെ മുന്നോട്ടുവെച്ച സാനിയ ഇന്ത്യയുടെ ദേശീയ പതാകയേന്തി രാജ്യത്തിന് അഭിമാനം സമ്മാനിച്ച സന്ദര്‍ഭങ്ങള്‍ നിരവധിയാണ്. സിംഗിള്‍സില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതെ വന്നതോടെ ഡബിള്‍സിലേക്ക് ചുവടുമാറ്റിയ സാനിയ ഡബിള്‍സ് എടിപി റാങ്കിങ്ങില്‍ ഒന്നാമതെത്തിയ ആദ്യ ഇന്ത്യക്കാരി എന്ന റെക്കോഡും സ്വന്തം പേരിലാക്കി.
സിംഗിള്‍സില്‍ കാര്യമായ നേട്ടമൊന്നും സാനിയക്ക് അവകാശപ്പെടാനാവില്ല. ഓസ്ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍, യുഎസ് ഓപ്പണ്‍ മത്സരങ്ങളിലെല്ലാം സിംഗിള്‍സില്‍ ഇറങ്ങിയെങ്കിലും മൂന്നാം റൗണ്ടിലും രണ്ടാം റൗണ്ടിലുമായി പോരാട്ടം അവസാനിച്ചു. 2011ല്‍ ഡബിള്സിലിറങ്ങി ഫ്രഞ്ച് ഓപ്പണിന്റെ ഫൈനല്‍ കളിക്കാന്‍ സാനിയക്കായി. ഡബിള്‍സിലെ സാനിയയുടെ സുവര്‍ണ്ണ വര്‍ഷമായിരുന്നു 2015.
വിന്‍ഡീസിനെ തുരത്തിയ ഇംഗ്ലണ്ട് ഇനി പാക് പടയ്ക്കെതിരേ, ആദ്യ ടെസ്റ്റിനുള്ള ടീം പ്രഖ്യാപിച്ചു
വിംബിള്‍ഡണിലും യുഎസ് ഓപ്പണിലും സാനിയ സഖ്യം കിരീടം ചൂടി. സ്പാനിഷ് താരം മാര്ട്ടിന് ഹിങ്കിസിനൊപ്പമാണ് സാനിയയുടെ നേട്ടം. ഇതോടെ 2015 ഏപ്രില്‍ 13ലെ എടിപി ഡബിള്‍സ് റാങ്കിങ്ങില്‍ സാനിയ സഖ്യം ഒന്നാമതെത്തി. 2016ലെ ഓസ്ട്രേലിയന്‍ ഓപ്പണിലും കിരീടം ചൂടാന്‍ സാനിയ സഖ്യത്തിനായി. സിംഗിള്‍സില്‍ ഒരു കിരീടം മാത്രം നേടിയ സാനിയ വനിതാ ഡബിള്‍സില്‍ നേടിയത് 42 കിരീടങ്ങളാണ്.
ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം, കോലിക്ക് പേടിക്കാനില്ല - കാരണം ഗംഭീര്‍ പറയും
മിക്സഡ് ഡബിള്‍സിലും ശോഭിക്കാന്‍ സാനിയക്കായി. 2009ലെ ഓസ്ട്രേലിയന്‍ ഓപ്പണിലും 2012ലെ ഫ്രഞ്ച് ഓപ്പണിലും 2014ലെ യുഎസ് ഓപ്പണിലും മിക്സഡ് ഡബിള്‍സില്‍ കിരീടം നേടാന്‍ സാനിയക്കായി. എന്നാല്‍ വിംബിള്‍ഡണില്‍ 2011,2013,2015 വര്‍ഷങ്ങളില്‍ ക്വാര്‍ട്ടറില്‍ പുറത്തായി. മിക്സിഡ് ഡബിള്‍സില്‍ മൂന്ന് കിരീടങ്ങാണ് സാനിയക്ക് നേടാനായത്. ഇക്കാലയളവില്‍ ഇന്ത്യയില്‍ ഒട്ടാകെ നിരവധി ആരാധകരെ സൃഷ്ടിക്കാനും സാനിയക്ക് സാധിച്ചു.
കോലിയോട് വിക്കറ്റ് കാക്കാന്‍ ധോണി ആവശ്യപ്പെട്ടു! സംഭവം 2015ല്‍- കാരണം തുറന്നുപറഞ്ഞ് കോലി
പലപ്പോഴും ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ വനിതാ കായിക താരങ്ങളുടെ പട്ടികയിലെ മുന്‍നിരക്കാരിയായി സാനിയ മാറി. 2010ല്‍ പാകിസ്താന് ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കിനെ വിവാഹം കഴിച്ച സാനിയ കഴിഞ്ഞിടെ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. പ്രസവത്തെത്തുടര്‍ന്ന് കോര്‍ട്ടില്‍ നിന്ന് ഇടവേളയെടുത്തെങ്കിലും കഴിഞ്ഞിടെ സാനിയ തിരിച്ചെത്തിയിരുന്നു. ഇന്ത്യക്കുവേണ്ടി ഇനിയും കിരീടങ്ങളുയര്ത്താന് സാനിയക്ക് സാധിക്കുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.