Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയോട് വിക്കറ്റ് കാക്കാന്‍ ധോണി ആവശ്യപ്പെട്ടു! സംഭവം 2015ല്‍- കാരണം തുറന്നുപറഞ്ഞ് കോലി

2015ല്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഏകദിന മല്‍സരത്തിനിടെ ചില നാടകീയ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. അന്നു ടീമിനെ നയിച്ചത് എംഎസ് ധോണിയായിരുന്നു. ഈ മല്‍സരത്തില്‍ ധോണിക്കു പകരം കോലി കുറച്ചു ഓവറുകളില്‍ വിക്കറ്റ് കാത്തത് പലരെയും അദ്ഭുതപ്പെടുത്തിയിരിന്നു. കാരണം ധോണി ടീമിലുണ്ടെങ്കില്‍ വിക്കറ്റ് കീപ്പറായി മറ്റാരെയും ഇന്ത്യ പരീക്ഷിക്കാറില്ല. ഇതാണ് അന്ന് എല്ലാവരെയും ഞെട്ടിച്ചത്.

വാഷ്‌റൂമില്‍ പോവുന്നതിനു വേണ്ടിയായിരുന്നു ധോണി കോലിയോട് തന്റെ റോള്‍ ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടത്. കളിയുടെ 43ാം ഓവര്‍ കഴിഞ്ഞതിനു പിന്നാലെയാണ് ധോണിക്കു പകരം കോലി വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിഞ്ഞത്. രണ്ടോവര്‍ കഴിഞ്ഞ് ഗ്രൗണ്ടിലേക്കു തിരിച്ചെത്തിയ ധോണി കോലിയില്‍ നിന്നും ഗ്ലൗസുകള്‍ തിരികെ വാങ്ങിയ ശേഷം വീണ്ടും വിക്കറ്റ് കാക്കുകയായിരുന്നു. ഈ സംഭവത്തെക്കുറിച്ച് ആദ്യമായി മനസ്സ് തുറന്നിരിക്കുകയാണ് കോലി.

ബ്രേക്ക് വേണമെന്ന് ധോണി

ബ്രേക്ക് വേണമെന്ന് ധോണി

തനിക്കു ചെറിയൊരു ബ്രേക്ക് വേണമെന്ന് ധോണി പറയുകയായിരുന്നുവെന്നും പകരം വിക്കറ്റ് കാക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും കോലി വ്യക്തമാക്കി. അന്നു വിക്കറ്റ് കാത്തപ്പോള്‍ ഉമേഷ് യാദവിന്റെ വേഗം തന്നെ കുഴക്കിയതായും ഹെല്‍മറ്റ് ധരിക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും കുറച്ചു ഓവറിലേക്കു മാത്രം അങ്ങനെ ചെയ്യുന്നത് മോശമാവുമെന്ന് കരുതി വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്നും കോലി വ്യക്തമാക്കി.
ദയവായി നീ രണ്ടോ, മൂന്നോ ഓവര്‍ വിക്കറ്റ് കാക്കണമെന്ന് ധോണി തന്നോടു പറയുകയായിരുന്നു. ഇതു സമ്മതിക്കുകയും ചെയ്തു. വിക്കറ്റ് കാക്കുന്നതിനൊപ്പം ഫീല്‍ഡിങ് ക്രമീകരണവും തനിക്കു നടത്തേണ്ടി വന്നതായും കോലി മായങ്കിനോടു പറഞ്ഞു.

ഉമേഷിന്‍റെ ഓവര്‍

ഉമേഷിന്‍റെ ഓവര്‍

ധോണി വിക്കറ്റ് കാക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങളാണ് ചിന്തിക്കുന്നതെന്നു അപ്പോഴാണ് മനസ്സിലായത്. ഓരോ പന്തും ശ്രദ്ധിക്കുന്നതിനൊപ്പം ഫീല്‍ഡിങ് ക്രമീകരണവും അദ്ദേഹം ചെയ്യേണ്ടതുണ്ട്. പക്ഷെ അതു വളരെ രസകരമായാണ് തനിക്കു തോന്നിയതെന്നു കോലി വിശദമാക്കി.
വിക്കറ്റ് കാക്കവെ ഉമേഷിന്റെ ഓവര്‍ തന്നെ ശരിക്കും വെള്ളം കുടിപ്പിച്ചു. ലൈറ്റ്‌സിനു കീഴിലായിരുന്നു വിക്കറ്റ് കാത്തത്. പന്ത് പിടിക്കുക വളരെ ബുദ്ധിമുട്ടായിരുന്നു. പന്ത് മുഖത്ത് വന്ന് പതിക്കുമോയെന്നതായിരുന്നു ഭയം. സുരക്ഷയ്ക്കായി ഹെല്‍റ്റ് ധരിച്ചാലോയെന്ന് ആലോചിച്ചു. എന്നാല്‍ കുറച്ചു ഓവറുകളിലേക്ക് ഇങ്ങനെ ചെയ്യുന്നത് മാനക്കേടാവുമെന്ന് കരുതി ഇതു വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്നും കോലി മായങ്കിനോടു പറഞ്ഞു.

കോലിപ്പടയ്ക്ക് അവധിക്കാലം

കോലിപ്പടയ്ക്ക് അവധിക്കാലം

കോലിയും സംഘവും കൊവിഡ് മഹാമാരിയെ തുടര്‍ന്നു മാസങ്ങളോളമായി ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. മാര്‍ച്ച് ആദ്യവാരം ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യ അവസാനമായി കളിച്ചത്. അടുത്ത വാരമാദ്യം ഇന്ത്യയുടെ പരിശീലന ക്യാംപ് പുനരാരംഭിക്കാനാണ് ബിസിസിഐയുടെ നീക്കം. അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിലായിരിക്കും പരിശീലന ക്യാംപ് നടക്കുകയെന്നാണ് സൂചന. പരിശീലന ക്യാംപിന് കഴിഞ്ഞാല്‍ ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്ലിന്റെ 13ാം സീസണില്‍ പങ്കെടുക്കുന്നതിനായി യുഎഇയിലേക്കു തിരിക്കും.

Story first published: Wednesday, July 29, 2020, 18:07 [IST]
Other articles published on Jul 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+