Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിന്‍ഡീസിനെ തുരത്തിയ ഇംഗ്ലണ്ട് ഇനി പാക് പടയ്‌ക്കെതിരേ, ആദ്യ ടെസ്റ്റിനുള്ള ടീം പ്രഖ്യാപിച്ചു

ലണ്ടന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിനു പിന്നാലെ ഇംഗ്ലണ്ട് മറ്റൊരു പരമ്പരയ്ക്കു കച്ച മുറുക്കുന്നു. പാകിസ്താനെതിരേയാണ് നാട്ടില്‍ ഇംഗ്ലണ്ടിന്റെ അടുത്ത ടെസ്റ്റ് പരമ്പര. ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. വിന്‍ഡീസിനെതിരേ 2-1ന് വെന്നിക്കൊടി പാറിച്ച അതേ ടീമിനെ തന്നെ ഇംഗ്ലണ്ട് നിലനിര്‍ത്തുകയായിരുന്നു. ആഗസ്റ്റ് അഞ്ചിനാണ് ഇംഗ്ലണ്ടും പാകിസ്താനും തമ്മിലുള്ള മൂന്നു ടെസ്റ്റുകളുടെ പരമ്പരയ്ക്കു തുടക്കമാവുന്നത്.

1

വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ തോല്‍വിയേറ്റു വാങ്ങിയ ശേഷമാണ് പിന്നീടുള്ള രണ്ടു ടെസ്റ്റുകളിലും ആധികാരികമായി ജയിച്ച് ഇംഗ്ലണ്ട് പരമ്പര പോക്കറ്റിലാക്കിയത്. വിന്‍ഡീസിനെതിരേ തുടര്‍ച്ചയായി മൂന്നു ടെസ്റ്റുകള്‍ കളിച്ച ശേഷം പാകിസ്താനെതിരേയും ഞങ്ങള്‍ സമാനമായ പരമ്പരയ്ക്കു തയ്യാറെടുത്തു കഴിഞ്ഞു. മൂന്നാഴ്ചയ്ക്കുള്ളില്‍ 15 ദിവസത്തെ ടെസ്റ്റ് ക്രിക്കറ്റാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നതെന്നും ഇംഗ്ലണ്ട് ദേശീയ സെലക്ടര്‍ എഡ് സ്മിത്ത് ഇസിബിയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ പറഞ്ഞു.

കൗണ്ടി ക്രിക്കറ്റ് ആഗസ്റ്റ് ഒന്നിനു ശനിയാഴ്ച പുനരാരംഭിക്കുകയാണ്. രോഗ പ്രതിരോധ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് സുരക്ഷിത അന്തരീക്ഷത്തില്‍ നടക്കുന്ന ടെസ്റ്റ് മല്‍സരത്തില്‍ ഞങ്ങള്‍ക്കു മതിയായ റിസര്‍വ് താരങ്ങളെ വേണം. പക്ഷെ അതോടൊപ്പം കഴിയാവുന്ന റിസര്‍വ്വ് താരങ്ങള്‍ക്കു കൗണ്ടി ക്രിക്കറ്റില്‍ കളിക്കാന്‍ അവസരവും ഞങ്ങള്‍ നല്‍കേണ്ടതുണ്ട്. ടീം ഏറ്റവുമധികം സന്തുലിതമാക്കുന്നതിനു വേണ്ടി പാകിസ്താനെതിരായ പരമ്പരയില്‍ റിസര്‍വ് നിരയില്‍ ഇംഗ്ലണ്ട് മാറ്റങ്ങള്‍ വരുത്തിയേക്കുമെന്നും സ്മിത്ത് വിശദമാക്കി.
അടച്ചിട്ട സ്‌റ്റേഡിയത്തില്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചു കൊണ്ടാണ് ഇംഗ്ലണ്ട്- പാക് ടെസ്റ്റ് പരമ്പര നടക്കുക.

ഇംഗ്ലണ്ട് ടെസ്റ്റ് ടീം

ജോ റൂട്ട് (ക്യാപ്റ്റന്‍), ജെയിംസ് ആന്‍ഡേഴ്‌സന്‍, ജോഫ്ര ആര്‍ച്ചര്‍, ഡൊമിനിക്ക് ബെസ്സ്, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, ജോസ് ബട്‌ലര്‍, സാക്ക് ക്രോളി, സാം കറെന്‍, ഓലി പോപ്പ്, ഡോം സിബ്ലി, ബെന്‍ സ്‌റ്റോക്‌സ്, ക്രിസ് വോക്‌സ്, മാര്‍ക്ക് വുഡ്.

റിസര്‍വ് താരങ്ങള്‍- ജെയിംസ് ബ്രേസി, ബെന്‍ ഫോക്‌സ്, ജാക്ക് ലീച്ച്, ഡാന്‍ ലോറന്‍സ്.

Story first published: Thursday, July 30, 2020, 8:52 [IST]
Other articles published on Jul 30, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+