Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓ സാനിയാ... സാനിയ - ഹിംഗിസ് സഖ്യത്തിന് വിംബിള്‍ഡണ്‍ കിരീടം... ചിത്രങ്ങള്‍

ഇന്ത്യയുടെ ഗ്ലാമര്‍ ഗേള്‍ സാനിയ മിര്‍സയും സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സൂപ്പര്‍ താരം മാര്‍ട്ടിന ഹിംഗിസും വിംബിള്‍ഡണ്ണില്‍ ചരിത്രമെഴുതി. വിംബിള്‍ഡണില്‍ കിരീടം നേടുന്ന ആദ്യത്തെ ഇന്ത്യക്കാരി എന്ന റെക്കോര്‍ഡാണ് ഹൈദരാബാദില്‍ നിന്നുള്ള സാനിയ സ്വന്തമാക്കിയത്. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹിംഗിസ് ഒരു ഗ്രാന്‍ഡ്സ്ലാം കിരീടം ചൂടുന്നത്.

റഷ്യയുടെ എക്തരീന മകറോവ - എലേന വെസ്‌നിന സഖ്യത്തെയാണ് കലാശക്കളിയില്‍ സാനിയ - ഹിംഗിസ് സഖ്യം തോല്‍പിച്ചത്. സ്‌കോര്‍ - 5 - 7, 7 - 6, 7 - 5. ആദ്യസെറ്റില്‍ പിന്നിലായിപ്പോയ സാനിയ - ഹിംഗിസ് സഖ്യം അവിടുന്നങ്ങോട്ട് ശക്തമായി തിരിച്ചുവന്നു. വനിതാ സിംഗിള്‍സ് ഫൈനലടക്കം വിംബിള്‍ഡണില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണൂ.

കലക്കി, സാനിയ, കലക്കി, ഹിംഗിസ്...

കലക്കി, സാനിയ, കലക്കി, ഹിംഗിസ്...

സാനിയ മിര്‍സയുടെ കരിയറിലെ തന്റെ ആദ്യ വിംബിള്‍ഡണ്‍ കിരീടമാണിത്. 1998ന് ശേഷമുള്ള തന്റെ വിംബിള്‍ഡണ്‍ ഡബിള്‍സ് കിരീടത്തിലാണ് മാര്‍ട്ടിന ഹിംഗിസ് മുത്തമിട്ടത്.

വെല്ലുവിളി അതീജീവിച്ച വിജയം

വെല്ലുവിളി അതീജീവിച്ച വിജയം

തുടക്കം മുതല്‍ റഷ്യന്‍ സഖ്യം സാനിയ - ഹിംഗിസ് സഖ്യത്തിന് വെല്ലുവിളി ഉയര്‍ത്തി. ആദ്യ സെറ്റും നഷ്ടമായി. എന്നാല്‍ ശക്തമായി തിരിച്ചുവരാന്‍ ഇവര്‍ക്കായി

സാനിയയുടെ നാലാം ഗ്രാന്‍സ്ലാം

സാനിയയുടെ നാലാം ഗ്രാന്‍സ്ലാം

2009ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിലും 2012ല്‍ ഫ്രഞ്ച് ഓപ്പണിലും 2014ല്‍ യുഎസ് ഓപ്പണിലും സാനിയ മിക്‌സഡ് ഡബിള്‍സ് കിരീടങ്ങള്‍ ചൂടിയിട്ടുണ്ട്. ഇത് കൂടിയാകുമ്പോള്‍ കിരീടനേട്ടം നാലാകും

മാര്‍ട്ടിനയാണ് താരം

മാര്‍ട്ടിനയാണ് താരം

2003ല്‍ ടെന്നീസില്‍ നിന്നും വിരമിച്ച ആളാണ് മാര്‍ട്ടിന ഹിംഗിസ്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തി ആദ്യ പത്തില്‍ ഇടം പിടിച്ചു. 2007ലെ വിംബിള്‍ഡണിനിടെ കൊക്കെയ്ന്‍ ഉപയോഗത്തിന് പിടിയിലായത് തിരിച്ചടിയായി. വിലക്കിന് ശേഷം തിരിച്ചുവന്നത് അതിശക്തമായി.

തുണയായി ഇന്ത്യന്‍ താരങ്ങള്

തുണയായി ഇന്ത്യന്‍ താരങ്ങള്

ഹിംഗിസിന്റെ ഇപ്പോഴത്തെ പോരാട്ടം ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമാണ്. ഡബിള്‍സില്‍ സാനിയ മിര്‍സയും മിക്‌സഡ് ഡബിള്‍സില്‍ ലിയാന്‍ഡര്‍ പേസുമാണ് ഹിംഗിസിന് കൂട്ട്

 മുരുഗസയെ തകര്‍ത്ത് സെറീന

മുരുഗസയെ തകര്‍ത്ത് സെറീന

വനിതാ സിംഗിള്‍സില്‍ സെറീന വില്യംസിന് മുന്നില്‍ സ്‌പെയിനിന്റെ ഗാര്‍ബിന്‍ മുരുഗസയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. സെറീനയുടെ ആറാമത്തെ വിംബിള്‍ഡണ്‍ കിരീടമാണിത്.

Story first published: Sunday, July 12, 2015, 11:19 [IST]
Other articles published on Jul 12, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+