Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിംബിള്‍ഡണ്‍ ടെന്നീസ്; ഫെഡററും സെറീന വില്യംസും പ്രീക്വാര്‍ട്ടറില്‍

ലണ്ടന്‍: സ്വിറ്റസര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 64-ാം റാങ്കുകാരന്‍ ജര്‍മനിയുടെ ജാന്‍ ലന്നാര്‍ഡിനെയാണ് ഫെഡറര്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 6-3, 7-5, 6-2. മത്സരത്തില്‍ 37 ഫസ്റ്റ് സര്‍വ് വിജയവും ഫെഡറര്‍ സ്വന്തമാക്കി. എട്ടുതവണ ഇവിടെ ചാമ്പ്യനായ ഫെഡറര്‍ ഫ്രാന്‍സിന്റെ അഡ്രിയാന്‍ മന്നാരിനോയെ ആണ് പ്രീക്വാര്‍ട്ടറില്‍ നേരിടുക.

വനിതാ വിഭാഗത്തില്‍ മുപ്പത്തിയാറുകാരിയായ സെറീന വില്യസും പ്രീക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. ഫ്രാന്‍സിന്റെ ക്രിസ്റ്റിന മ്ലദനോവിച്ചിനെ 7-5, 7-6(1) എന്ന സ്‌കോറിനാണ് സെറീന വീഴ്ത്തിയത്. ഒരവസരത്തില്‍ കളി കൈവിട്ടുപോകുമെന്ന് കരുതിയെങ്കിലും കളി പരിചയം സെറീനയ്ക്ക് തുണയായി. അമ്മയാകാനുള്ള ഒരുക്കത്തിനായി ഏറെനാള്‍ കളിക്കളത്തില്‍നിന്നും വിട്ടുനിന്ന സെറീനയ്ക്ക് കാര്യമായ തിരിച്ചുവരവ് നടത്താന്‍ കഴിഞ്ഞിട്ടില്ല.

roger

വിംബിള്‍ഡണില്‍ അതുല്യമായ റെക്കോര്‍ഡുള്ള താരമാണ് സെറീന. 2014ല്‍ അലിസെ കോര്‍നെറ്റിനോട് തോറ്റശേഷം 17 മത്സരങ്ങളാണ് സെറീന തോല്‍വി അറിയാതെ മുന്നേറിയത്. കഴിഞ്ഞവര്‍ഷം പ്രസവ അവധിയിലായതിനാല്‍ സെറീന മത്സരത്തിനെത്തിയില്ല. തിരിച്ചുവരവില്‍ പ്രകടനം മികച്ചതായില്ലെങ്കിലും താരത്തിന് പരാതിയില്ല. തനിക്ക് ഇനിയൊന്നും തെളിയിക്കാനില്ലെന്നും ഒരു ടെന്നീസ് താരത്തിന് എത്താവുന്നതിന്റെ ഉയരത്തില്‍ എത്തിയെന്നുമാണ് അവരുടെ പ്രതികരണം.

അതേസമയം, സെറീനയുടെ സഹോദരി വീനസ് വില്യംസ് ടൂര്‍ണമെന്റില്‍നിന്നും പുറത്തായി. ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌കോവ, റഷ്യയുടെ എക്തറിന്‍ മക്‌റോവ, ജര്‍മനിയുടെ ജൂലിയ ജോര്‍ജിയത്, ക്രൊയേഷ്യയുടെ ഡോന്ന വേക്കിച്ച് എന്നിവരുടെ പ്രീക്വാര്‍ട്ടറിലെത്തി.

Story first published: Saturday, July 7, 2018, 14:15 [IST]
Other articles published on Jul 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+