Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിംബിള്‍ഡണ്‍: അഞ്ചു മണിക്കൂര്‍ ത്രില്ലര്‍, ഫെഡററെ വീഴ്ത്തി ജോക്കോ ചാംപ്യന്‍

ലണ്ടന്‍: അഞ്ചു മണിക്കൂറോളം നീണ്ട ക്ലാസിക്ക് പോരാട്ടത്തില്‍ സ്വിസ് ഇതിഹാസം റോജര്‍ ഫെഡററെ കൊമ്പുകുത്തിച്ച് വിംബിള്‍ഡണ്‍ കിരീടം ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിന്. കാണികളെ ത്രില്ലടിപ്പിച്ച അഞ്ചു സെറ്റുകളിലേക്കു നീണ്ട ത്രില്ലറില്‍ ടൈബ്രേക്കറിലായിരുന്നു ജോക്കോയുടെ വിജയം. സ്‌കോര്‍: 7-6, 1-6, 7-6, 4-6, 13-12. മല്‍സരം നാലു മണിക്കൂറും 57 സെക്കന്റും നീണ്ടുനിന്നു. വിംബിള്‍ഡണിലെ പുരുഷ സിംഗിള്‍സിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫൈനല്‍ കൂടിയാണിത്.

djoko

ഓരോ സെറ്റും ഇരുതാരങ്ങളും പരസ്പരം പിടിച്ചെടുത്ത് ഇഞ്ചോടിഞ്ച് പൊരുതിയതോടെ ടൈബ്രേക്കര്‍ വേണ്ടിവന്നത്. ആദ്യ സെറ്റ് ടൈബ്രേക്കറില്‍ ജോക്കോവിച്ച് (7-6) കൈക്കലാക്കിയപ്പോള്‍ രണ്ടാം സെറ്റില്‍ ഫെഡറര്‍ എതിരാളിയെ നിഷ്പ്രഭനാക്കി (6-1). മൂന്നാം സെറ്റില്‍ വീണ്ടുമൊരു ടൈബ്രേക്ക്. ഇത്തവണയും ജോക്കോ തന്നെ നേടി (7-6). എന്നാല്‍ നാലാം സെറ്റില്‍ ഫെഡറര്‍ വീണ്ടും തിരിച്ചടിച്ചു. ടൈബ്രേക്കറില്ലാതെ തന്നെ ഫെഡറര്‍ സെറ്റ് 6-4ന് വരുതിയിലാക്കി. ഇതോടെ നിര്‍ണായകമായ അഞ്ചാം സെറ്റില്‍ തീപാറി. 12-12ന് സെറ്റ് ടൈ ആയതോടെ വീണ്ടുമൊരു ടൈബ്രേക്ക്. ഇത്തവണയും ടൈബ്രേക്കറില്‍ ജോക്കോ കത്തിക്കയറി. 7-3ന്റെ മിന്നും ജയത്തോടെ 37 കാരനായ ഫെഡററുടെ മറ്റൊരു ഗ്രാന്റ്സ്ലാം സ്വപ്‌നം ജോക്കോ അവസാനിപ്പിക്കുകയായിരുന്നു.

നിര്‍ണായകമായ അവസാന സെറ്റിലെ ടൈബ്രൈക്കറില്‍ ഫെഡറര്‍ ചിത്രത്തില്‍ പോലുമില്ലായിരുന്നു. 4-1 എന്ന നിലയില്‍ മുന്നേറിയ ജോക്കോ സ്വിസ് ഇതിഹാസത്തിന് കളിയിലേക്കു തിരിച്ചുവരാനുള്ള ഒരു പഴുതും പിന്നീട് നല്‍കിയില്ല. ജോക്കോവിച്ചിന്റെ 16ാമത്തെ ഗ്രാന്റ്സ്ലാം കിരീടവിജയമാണിത്. വിംബിള്‍ഡണില്‍ അഞ്ചാം തവണയാണ് അദ്ദേഹം വിജയിയായത്. 2011, 14, 15, 18 വര്‍ഷങ്ങളിലായിരുന്നു ജോക്കോയുടെ മുന്‍ വിജയങ്ങള്‍. ഫെഡററുടെ ഓള്‍ടൈം റെക്കോര്‍ഡായ 20 ഗ്രാന്റ്സ്ലാമുകളെന്ന നേട്ടത്തിലെത്താന്‍ അദ്ദേഹത്തിനു നാലു കിരീടങ്ങള്‍ കൂടി മതി.

Story first published: Monday, July 15, 2019, 0:26 [IST]
Other articles published on Jul 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+