26 സീസണുകള്‍ 119 ട്രോഫികള്‍- ടെന്നീസിലെ സൂപ്പര്‍ ബ്രദേഴ്‌സ് കളി മതിയാക്കി
ന്യൂയോര്‍ക്ക്: ലോക ടെന്നീസ് ചരിത്രത്തിലെ ഏറ്റവും മികച്ച പുരുഷ ഡബിള്‍സ് ജോടികളെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന അമേരിക്കയുടെ ഇരട്ടസഹോദരന്‍മാരായ മൈക്ക് ബ്രയാനും ബോബ് ബ്രയാനും കളി മതിയാക്കി. ടെന്നീസില്‍ ഒരുമിച്ച് അരങ്ങേറിയ 42 കാരായ ഇരുവരും ഒരുമിച്ച് തന്നെ ടെന്നീസിനോടു വിട പറയാനും തീരുമാനിക്കുകയായിരുന്നു. ബ്രയാന്‍ സഹോദരന്‍മാരെപ്പോലെ ആധുനിക യുഗത്തില്‍ വിജയം കൊയ്ത മറ്റൊരു ഡബിള്‍സ് ടീം ഉണ്ടായിട്ടില്ലെന്നു തന്നെ പറയാം.

26 സീസണുകള്‍ ഒരുമിച്ച കളിച്ച ബ്രയാന്‍ സഹോദരന്മാര്‍ ചേര്‍ന്ന് 119 ട്രോഫികളാണ് സ്വന്തമാക്കിയത്. നാലു ഗ്രാന്റ്സ്ലാമുകളും ഒമ്പത് എടിപി മാസ്റ്റേഴ്‌സ്, ഒളിംപിക് മെഡലുകള്‍ എന്നിവയും ഇതിലുള്‍പ്പെടുന്നു. ഇതൊരു റെക്കോര്‍ഡ് കൂടിയാണ്. 2003 സപ്തംബര്‍ എട്ടിനാണ് ബ്രയാന്‍ സഹോദരന്‍മാര്‍ ആദ്യമായി ഡബിള്‍സ് റാങ്കിങില്‍ ഒന്നാമതെത്തിയത്. 10 സീസണുകളിലായി 438 ആഴ്ചകള്‍ ഇരുവരും ഒന്നാംസ്ഥാനം നിലനിര്‍ത്തുകയും ചെയ്തു. ആകെ കളിച്ച 1108 മല്‍സരങ്ങളിലും ജയിച്ച ബ്രയാന്‍ സഹോദരന്‍മാര്‍ വെറും 359 മല്‍സരങ്ങളിലാണ് തോറ്റത്.
കണക്കുകള്‍ നോക്കുമ്പോള്‍ ലോക ടെന്നീസ് ചരിത്രത്തില്‍ ബ്രയാന്‍ സഹോദരന്‍മാര്‍ക്കൊപ്പം മറ്റൊരു പുരുഷ ഡബിള്‍സ് ജോടികളുമില്ല. ഓസ്‌ട്രേലിയന്‍ സഹോദരന്‍മാരായ ടോഡ് വുഡ്ബ്രിഡ്ജ്- മാര്‍ക്ക് വുഡ്‌ഫോര്‍ഡ് സഹോദരന്മാരാണ് ബ്രയാന്‍ സഹോദരന്‍മാര്‍ക്കു താഴെയുള്ളത്. 11 ഗ്രാന്റ്സ്ലാമുകളും 61 ടൂര്‍ കിരീടങ്ങളുമാണ് ഓസീസ് സഹോദരന്‍മാരുടെ സമ്പാദ്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications