കളിക്കിടെ കാണികളുടെ വധഭീഷണി!! ഡെന്‍മാര്‍ക്ക് സൂപ്പര്‍ താരത്തിന്റെ വെളിപ്പെടുത്തല്‍... നടപടി വേണം
മയാമി: മല്‍സരത്തിനിടെ കാണികളുടെ ഭാഗത്തു നിന്നും തനിക്കും കുടുംബത്തിനും നേരെ വധഭീഷണിയുണ്ടായെന്ന് വനിതാ ടെന്നീസ് താരം കരോലിന്‍ വോസ്‌നിയാക്കിയുടെ വെളിപ്പെടുത്തല്‍. മയാമി ഓപ്പണ്‍ ചാംപ്യന്‍ഷിപ്പിലെ രണ്ടാംറൗണ്ട് മല്‍സരത്തിനിടെയാണ് സംഭവമെന്ന് മുന്‍ ലോക ഒന്നാംനമ്പര്‍ താരം പറയുന്നു. ഇനി ഇതാവര്‍ത്തിച്ചാല്‍ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തുമെന്ന് കാണികൡ ചിലര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് വോസ്‌നിയാക്കി തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചത്.

പ്യൂര്‍ട്ടോറിക്കോയുടെ നിക്ക പ്യുഗിനെതിരായ മല്‍സരത്തില്‍ വോസ്‌നിയാക്കി 0-6, 6-4, 6-4ന് പരാജയപ്പെട്ട ശേഷമായിരുന്നു കാണികളുടെ രോഷപ്രകടനം. മല്‍സരം കാണാനെത്തിയ കാണികളില്‍ ഭൂരിഭാഗം പേരും പിന്തുണച്ചത് പ്യുഗിനെയായിരുന്നുവെന്നും തനിക്കെതിരേ കാണികളുടെ ഭാഗത്തു നിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ ടൂര്‍ണമെന്റിന്റെ സംഘാടകര്‍ നടപടിയെടുക്കണമെന്നും വോസ്‌നിയാക്കി ആവശ്യപ്പെട്ടു.

മല്‍സരത്തിനിടെ നിരവധി തവണ കാണികളുടെ ഭാഗത്തു നിന്നും തനിക്കു നേരെ മോശം പെരുമാറ്റവും ഭീഷണിയും ഉണ്ടായിട്ടും സംഘാടകര്‍ ഇതു തടയാന്‍ ഒന്നും ചെയ്തില്ലെന്നും വോസ്‌നിയാക്കി ആരോപിക്കുന്നു. താരങ്ങളുടെ സുരക്ഷയ്ക്കു തന്നെയാണ് മുന്‍തൂക്കമെന്നു മല്‍സരശേഷം വോസ്‌നിയാക്കിയുടെ വാദം കേട്ട ശേഷം ടൂര്‍ണമെന്റ് ഡയറക്ടര്‍ ജെയിംസ് ബ്ലാക്ക് വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications