Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫെഡററും സെറീനയും ടെന്നീസ് ചരിത്രത്തില്‍ ആദ്യമായി ഏറ്റുമുട്ടുന്നു

പെര്‍ത്ത്: ടെന്നീസിലെ എക്കാലത്തെയും മികച്ച താരങ്ങള്‍ക്കൊപ്പം ചേര്‍ക്കപ്പെട്ട പേരുകളാണ് റോജര്‍ ഫെഡററും സെറീന വില്യസും. ഇരുവരും തമ്മില്‍ ഒരു ഏറ്റുമുട്ടല്‍ കൊതിക്കാത്ത ടെന്നീസ് ആരാധകരുണ്ടാകില്ല. ഇപ്പോഴിതാ, ഇതാദ്യമായി ഇരുവരും നേര്‍ക്കുനേര്‍ വരികയാണ്. ഹോപ്മാന്‍ കപ്പ് ടെന്നീസ് ടൂര്‍ണമെന്റില്‍ മിക്‌സഡ് ഡബിള്‍സില്‍ ഫെഡററും സെറീനയും തമ്മില്‍ ചൊവ്വാഴ്ച ഏറ്റുമുട്ടും.
സിഡ്‌നിയില്‍ ഇന്ത്യന്‍ ബാറ്റിങ് കരുത്ത് കുറയും, തകര്‍ത്തടിക്കാന്‍ രോഹിത് ഇല്ല!! നാട്ടിലേക്കു മടങ്ങി
നിലവിലെ ചാമ്പ്യന്മാരായ സ്വിറ്റ്‌സര്‍ലന്‍ഡിന് വേണ്ടി ഫെഡററും അമേരിക്കയ്ക്കുവേണ്ടി സെറീന വില്യംസും കളിക്കാനിറങ്ങും. ജീവിതത്തില്‍ ഒരിക്കല്‍മാത്രമെന്നാണ് ഏറ്റുമുട്ടലിനെക്കുറിച്ച് ഫെഡററുടെ പ്രതികരണം. സെറീന എക്കാലത്തെയും മികച്ച കായിക താരങ്ങളിലൊരാളാണെന്ന് വിലയിരുത്തിയ താരം അവരുമായുള്ള ഏറ്റുമുട്ടല്‍ ലോകം വീക്ഷിക്കുമെന്ന പ്രതീക്ഷയിലാണ്.

tennis

ഇത് ആദ്യത്തെ ഏറ്റുമുട്ടലാണ്, ഒരുപക്ഷെ അവസാനത്തേതും. അതുകൊണ്ടുതന്നെ രണ്ടുപേരെ സംബന്ധിച്ചും കളി ആവേശകരമായിരിക്കുമെന്നുറപ്പ്. താന്‍ ലോകത്തെ മുന്‍നിര വനിതാ താരങ്ങള്‍ക്കൊപ്പം ഡബിള്‍സ് കളിച്ചിട്ടുണ്ട്. പരിചയസമ്പത്തുണ്ടെന്നും ഫെഡറര്‍ പറഞ്ഞു. ഫെഡറര്‍ക്കൊപ്പം സെല്‍ഫിയെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാനുള്ള സന്തോഷത്തിലാണ് താനെന്നാണ് മത്സരത്തെക്കുറിച്ച് സെറീനയുടെ പ്രതികരണം.
Story first published: Monday, December 31, 2018, 14:25 [IST]
Other articles published on Dec 31, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+