സിഡ്‌നിയില്‍ ഇന്ത്യന്‍ ബാറ്റിങ് കരുത്ത് കുറയും, തകര്‍ത്തടിക്കാന്‍ രോഹിത് ഇല്ല!! നാട്ടിലേക്കു മടങ്ങി
സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ നാലാമത്തെയും അവസാനത്തയും ടെസ്റ്റും ജയിച്ച് പരമ്പര സ്വന്തമാക്കാന്‍ തയ്യാറെടുക്കുന്ന ടീം ഇന്ത്യക്കു അപ്രതീക്ഷിത തിരിച്ചടി. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ നാലാ ടെസ്റ്റില്‍ നിന്നും പിന്മാറിയതാണ് ഇന്ത്യക്കു ഷോക്കായത്.
മൂന്നാംടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ അദ്ദേഹം അര്‍ധസെഞ്ച്വറിയുമായി പുറത്താവാതെ നിന്നിരുന്നു. ആദ്യ ടെസ്റ്റിലും ഭേദപ്പെട്ട പ്രകടനമാണ് ഹിറ്റ്മാന്‍ കാഴ്ചവച്ചത്. അദ്ദേഹത്തിന്റെ പിന്‍മാറ്റം നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റിങിന്റെ കരുത്ത് കുറയ്ക്കുമെന്ന നിരാശയിലാണ് ആരാധകര്‍.

നാട്ടിലേക്കു മടങ്ങി
മെല്‍ബണില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഗംഭീര ജയം നേടിയതിനു പിന്നാലെയാണ് രോഹിത് നാട്ടിലേക്കു വിമാനം കയറിയത്. ഭാര്യ റിതിക സജ്‌ദേ ആദ്യത്തെ കുഞ്ഞിനു ജന്‍മം നല്‍കിയതിനെ തുടര്‍ന്നാണ് നാലാം ടെസ്റ്റില്‍ നിന്നും പിന്‍മാറുന്നതായി അദ്ദേഹം അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് രോഹിത് ഒരു പെണ്‍കുഞ്ഞിന്റെ അച്ഛനായത്.

ഏകദിനത്തില്‍ തിരിച്ചെത്തും
സിഡ്‌നിയില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ നിന്നും പിന്മാറിയെങ്കിലും ജനുവരി 12ന് സിഡ്‌നിയില്‍ തന്നെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കു മുമ്പ് രോഹിത് ടീമില്‍ തിരിച്ചെത്തും. ഏകദിനത്തില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം ഇന്ത്യയുടെ തുറുപ്പുചീട്ട് കൂടിയാണ്.
ടെസ്റ്റ് പരമ്പരയ്ക്കു ശേഷം മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും കൊമ്പുകോര്‍ക്കുന്നത്. ജനുവരി എട്ടിനു രോഹിത് ഇന്ത്യയുടെ ഏകദിന് ടീമിനൊപ്പം ചേരുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.

രണ്ടു ടെസ്റ്റുകള്‍ മാത്രം
ഈ വര്‍ഷം രോഹിത് കളിച്ച രണ്ടാമത്തെ മാത്രം ടെസ്റ്റ് പരമ്പരയിലാണ് ഓസീസിനെതിരേയുള്ളത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഈ വര്‍ഷമാദ്യം നടന്ന പരമ്പരയ്ക്കു ശേഷം താരം ടെസ്റ്റ് ടീമിനു പുറത്തായിരുന്നു. എന്നാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങള്‍ ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രോഹിത്തിന്റെ തിരിച്ചുവരവിന് വഴിയൊരുക്കുകയായിരുന്നു.
ആദ്യ ടെസ്റ്റില്‍ മോശമല്ലാത്ത പ്രകടനം നടത്തിയ അദ്ദേഹത്തിനു പരിക്കിനെ തുടര്‍ന്നു രണ്ടാം ടെസ്റ്റ് നഷ്മായിരുന്നു. എന്നാല്‍ മൂന്നാം ടെസ്റ്റില്‍ തിരിച്ചെത്തിയ രോഹിത് ആദ്യ ഇന്നിങ്‌സില്‍ ഫിഫ്റ്റിയും നേടിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications