ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; ഞെട്ടിക്കുന്ന തോല്‍വിയോടെ സെറീന വില്യംസ് പുറത്ത്
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്നും സെറീന വില്യംസ് പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ചെക്ക് റിപ്പബ്ലിക് താരം കരോലിന പ്ലിസ്‌കോവയാണ് സെറീനയെ തോല്‍പ്പിച്ചത്. സ്‌കോര്‍ 6-4, 4-6, 7-5. ഇതോടെ ഗ്രാന്‍സ്ലാം നേടുന്ന അമ്മയാകാനുള്ള സെറീനയുടെ കാത്തിരിപ്പ് നീളുകയാണ്. കുഞ്ഞിന് ജന്മം നല്‍കിയശേഷം സെറീനയ്ക്ക് ഗ്രാന്‍ഡ്സ്ലാം ജയിക്കാനായിട്ടില്ല.
ഫെലുക്യാവോ മിന്നി, ദക്ഷിണാഫ്രിക്കയും; രണ്ടാം ഏകദിനത്തില്‍ പാകിസ്താനെ തകര്‍ത്തു, പരമ്പരയില്‍ ഒപ്പത്തിനൊപ്പം
സെമി ഫൈനല്‍ ഉറപ്പിച്ചിരിക്കെയാണ് സെറീനയുടെ പുറത്താകല്‍. ആദ്യ സെറ്റിലെ തോല്‍വിക്ക് രണ്ടാം സെറ്റില്‍ മറുപടി നല്‍കിയ താരം മൂന്നാം സെറ്റിലും ജയം ഏറെക്കുറെ ഉറപ്പിച്ചതായിരുന്നു. 4-1 എന്ന നിലയില്‍ മുന്നിലുണ്ടായിരുന്ന സെറീനയെ പിന്നില്‍നിന്നും തിരിച്ചടിച്ച് പ്ലിസ്‌കോവ സെറ്റും മാച്ചും സ്വന്തമാക്കി. മൂന്നാം സെറ്റിലെ മിന്നുന്ന പ്രകടനമാണ് പ്ലിസ്‌കോവയ്ക്ക് തുണയായത്.

നേരത്തെ യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍ ജപ്പാന്റെ നവോമി ഒസാക്കയും സെമിയില്‍ കടന്നിരുന്നു. എലിന സ്വിറ്റോലിനയെ 6-4, 6-1 എന്നിങ്ങനെ നേരിട്ടുള്ള സെറ്റില്‍ ഒസാക്ക തോല്‍പ്പിച്ചു. രണ്ടു സെറ്റിലും എതിരാളിയേക്കാള്‍ ഏറെ മുന്നില്‍ നില്‍ക്കുന്നതായിരുന്നു ഒസാക്കയുടെ പ്രകടനം. മത്സരത്തില്‍ 31 വിന്നറുകളാണ് ഒസാക്ക പായിച്ചത്. കരോലിന പ്ലിസ്‌കോവയാണ് ഒസാക്കയുടെ സെമിയിലെ എതിരാളി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications