Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫെലുക്യാവോ മിന്നി, ദക്ഷിണാഫ്രിക്കയും; രണ്ടാം ഏകദിനത്തില്‍ പാകിസ്താനെ തകര്‍ത്തു, പരമ്പരയില്‍ ഒപ്പത്തിനൊപ്പം

ഡര്‍ബന്‍: ഓള്‍റൗണ്ട് മികവിലൂടെ യുവതാരം ആന്‍ഡിലെ ഫെലുക്യാവോ കളംനിറഞ്ഞപ്പോള്‍ പാകിസ്താനെതിരായ രണ്ടാം ഏകദിനത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം. ഫെലുക്യാവോ, റാസ്സി വാന്‍ഡെര്‍ ഡുസ്സെന്‍ എന്നിവരുടെ മികവില്‍ അഞ്ച് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വിജയക്കൊടി നാട്ടിയത്. വിജയത്തോടെ അഞ്ച് മല്‍സരങ്ങളുടെ പരമ്പരയില്‍ 1-1ന് ഒപ്പമെത്താനും ദക്ഷിണാഫ്രിക്കയ്ക്കായി.

pakistan

ബൗളിങില്‍ നാല് വിക്കറ്റുമായി മിന്നിയ ഫെലുക്യാവോ ബാറ്റിങില്‍ പുറത്താവാതെ 69 റണ്‍സുമായി ദക്ഷിണാഫ്രിക്കന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയായിരുന്നു. കളിയിലെ സകല മേഖലയിലും തന്റേതാക്കി മാറ്റിയാണ് ഫെലുക്യാവോ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം കൈക്കലാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 45.5 ഓവറില്‍ 203 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ഫെലുക്യാവോയ്ക്കു പുറമേ തബ്രിസ് ഷംസി മൂന്നും കഗീസോ റബാദ രണ്ടും ഡുവാന്‍ ഒലീവിയര്‍ ഒരു വിക്കറ്റും വീഴ്ത്തി തിളങ്ങി. 9.5 ഓവറില്‍ 22 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഫെലുക്യാവോ നാല് വിക്കറ്റുകള്‍ പോക്കറ്റിലാക്കിയത്. ഫീല്‍ഡിങില്‍ രണ്ട് ക്യാച്ചുകളും താരം കൈകളിലൊതുക്കി.

മറുപടിയില്‍ തകര്‍ച്ചയോടെ തുടങ്ങിയ ദക്ഷിണാഫ്രിക്ക റാസ്സി വാന്‍ഡെര്‍ ഡുസ്സെനിന്റേയും (80*) ഫെലുക്യാവോയുടെയും (69*) അപരാജിത അര്‍ധസെഞ്ച്വറികളുടെ മികവില്‍ 42 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം കാണുകയായിരുന്നു. ഡേവിഡ് മില്ലറാണ് (31) ആതിഥേയ നിരയിലെ മറ്റൊരു പ്രധാന സ്‌കോറര്‍. 123 പന്തില്‍ ഒമ്പത് ബൗണ്ടറിയുള്‍പ്പെടുന്നതാണ് ഡുസ്സെനിന്റെ ഇന്നിങ്‌സ്. ഏകദിനത്തിലെ തന്റെ ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയ ഫെലുക്യാവോയുടെ ഇന്നിങ്‌സില്‍ 80 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെട്ടിരുന്നു.

Story first published: Wednesday, January 23, 2019, 9:56 [IST]
Other articles published on Jan 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+