Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ ഗെയിംസ്; ടെന്നീസില്‍ മെഡലുറപ്പിച്ച് അങ്കിത; റെക്കോര്‍ഡ് തകര്‍ത്ത് ഷൂട്ടര്‍ മനു ഭാക്കര്‍

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടക്കുന്ന പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടെന്നീസ് താരം അങ്കിത റെയ്‌ന മെഡലുറപ്പിച്ചു. വനിതാ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹോങ്കോങ്ങിന്റെ എഡ്യുസി വോങ് ചോങ്ങിനെ 6-4, 6-1 ന്നെ നിലയില്‍ തകര്‍ത്ത് അങ്കിത സെമിയില്‍ കടന്നതോടെയാണിത്. സെമിയില്‍ കടക്കുന്ന താരങ്ങള്‍ ഫൈനലിലെത്തിയില്ലെങ്കിലും വെങ്കലം ഉറപ്പാണ്.

ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ ടീനേജ് വിസ്മയം മനു ഭാക്കര്‍ വനിതകളുടെ 25 മീറ്റര്‍ പിസ്റ്റളില്‍ ഫൈനലില്‍ കടന്നിട്ടുണ്ട്. 593 എന്ന പോയന്റ് നിലയില്‍ ഏഷ്യന്‍ റെക്കോര്‍ഡ് തകര്‍ത്താണ് മനു ഭാക്കറിന്റെ ഫൈനല്‍ പ്രവേശം. ഈ ഇനത്തില്‍ ഇന്ത്യയുടെ സ്വര്‍ണപ്രതീക്ഷയാണ് മനു. നേരത്തെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മനു സ്വര്‍ണം നേടിയിരുന്നു. അതേസമയം, ഗെയിംസിന്റെ നാലാം ദിനം തൈക്കോണ്ടോ 80 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ നവ്ജീത്ത് മാന്‍ പുറത്തായി.

page

മൂന്നു സ്വര്‍ണവും മൂന്ന് വെള്ളിയും നാല് വെങ്കലവും ഉള്‍പ്പെടെ പത്തു മെഡലുകളുമായി ഏഴാം സ്ഥാനത്താണ് ഇന്ത്യ. പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ പതിനാറുകാരന്‍ സൗരഭ് ചൗധരി, വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട്, 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിഭാഗത്തില്‍ ബജ്‌രംഗ് പൂണിയ എന്നിവരാണ് ഇന്ത്യയുടെ സ്വര്‍ണ ജേതാക്കള്‍.

ക്യാച്ച് കുത്തകയാക്കി രാഹുലും പന്തും... റെക്കോര്‍ഡ് കുറിച്ച് ഇന്ത്യന്‍ ജോടി!! ചരിത്രത്തില്‍ ഇതാദ്യം

Story first published: Wednesday, August 22, 2018, 12:13 [IST]
Other articles published on Aug 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+