Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാടാന്‍ മാത്രമല്ല ആടാനുമറിയാം... മനം കവര്‍ന്ന് വീണ്ടും സിവ ധോണി, വീഡിയോ വൈറല്‍

പൂനെ: ചെന്നൈ സൂപ്പര്‍കിങ്‌സ് ക്യാപ്റ്റനും ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ എംഎസ് ധോണിയേക്കാള്‍ ആരാധകരെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് മകള്‍ സിവ. നേരത്തേ മലയാളം പാട്ടുപാടി ലോകം മുഴുവനുമുള്ള മലയാളികളുടെയും ക്രിക്കറ്റ് പ്രേമികളളുടെയും മനംകവര്‍ന്ന സിവ ഇപ്പോള്‍ ഡാന്‍സിലും താന്‍ ചില്ലറക്കാരിയല്ലെന്നു തെളിയിച്ചിരിക്കുകയാണ്. ധോണി തന്നെയാണ് മകളുടെ രസകരമായ നൃത്തച്ചുവടുകളുടെ വീഡിയോ ഇന്‍സ്റ്റാഗ്രാം വഴി പുറത്തുവിട്ടിരിക്കുന്നത്.

1

ഹോട്ടല്‍ മുറിയില്‍ പാട്ടിന്റെ ട്യൂണിനൊപ്പം സിവ നൃത്തം ചെയ്യുന്ന വീഡിയോയാണ് ധോണി തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മിനിറ്റുകള്‍ക്കകം ഈ വീഡിയോയും വൈറലായി മാറുകയും ചെയ്തു. മകള്‍ തന്നേക്കാള്‍ നന്നായി നൃത്തം ചെയ്യുന്നുണ്ടെന്ന അടിക്കുറുപ്പോടെയാണ് അദ്ദേഹം വീഡിയോ ഇട്ടിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ ഒമ്പത് മില്ല്യണ്‍ ഫോളേവേഴ്‌സുള്ള സെലിബ്രിറ്റിയാണ് ധോണി.

മകള്‍ക്കൊപ്പം ഇതു രണ്ടാമത്തെ വീഡിയോയാണ് ധോണി ഇന്‍സ്റ്റാഗ്രാം വഴി പുറത്തുവിട്ടിരിക്കുന്നത്. ദിവസങ്ങള്‍ക്കു മുമ്പ് ഹെയര്‍ ഡ്രൈയര്‍ ഉപയോഗിച്ചു സിവയുടെ മുടി ഉണക്കിക്കൊടുക്കുന്ന വീഡിയോയും ധോണി പോസ്റ്റ് ചെയ്തിരുന്നു.

Story first published: Tuesday, May 1, 2018, 12:35 [IST]
Other articles published on May 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+