Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നിശബ്ദനാണല്ലോ, എല്ലാം ഓക്കെയല്ലേ? പീറ്റേഴ്‌സനെ ട്രോളി യുവരാജ്... കാരണം ഇന്ത്യന്‍ വിജയമല്ല

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. അടുത്തിടെ കാനഡയില്‍ നടന്ന ഗ്ലോബല്‍ ടി20 ചാംപ്യന്‍ഷിപ്പില്‍ താരം കളിച്ചിരുന്നു. ഇംഗ്ലണ്ടിന്റെ മുന്‍ സൂപ്പര്‍ താരം കെവിന്‍ പീറ്റേഴ്‌സനെ കളിയാക്കിയുള്ള യുവിയുടെ ട്വീറ്റാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ട്വിറ്ററിലൂടെയായിരുന്നു കെപിയെ യുവി കളിയാക്കിയത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ചെല്‍സിയും തമ്മിലുള്ള പോരാട്ടം കഴിഞ്ഞതിനു പിന്നാലെയാണ് യുവി ട്വീറ്റുമായി രംഗത്തു വന്നത്.

ഇന്നു നിശബ്ധനാണല്ലോ...

ഫുട്‌ബോള്‍ പ്രേമികള്‍ ഉറ്റുനോക്കിയ പോരാട്ടത്തില്‍ യുനൈറ്റഡ് 4-0ന് ചെല്‍സിയെ തകര്‍ത്തുവിട്ടിരുന്നു. കടുത്ത യുനൈറ്റഡ് ഫാനായ യുവിയെ ഈ ജയം ശരിക്കും ത്രില്ലടിപ്പിച്ചിരിക്കുകയാണ്. തുടര്‍ന്നാണ്് ചെല്‍സിയുടെ ഫാനായ പീറ്റേഴ്‌സനെ അദ്ദേഹം കളിയാക്കിയത്.
ഹായ്, മിസ്റ്റര്‍ കെവിന്‍ പീറ്റേഴ്‌സന്‍, ഇന്ന് വളരെ നിശബ്ധനാണല്ലോ, എല്ലാം ഓകെയല്ലേ എന്നായിരുന്നു യുവിയുടെ പരിഹാസം. എന്നാല്‍ യുവിയുടെ ട്വീറ്റിനോട് പീറ്റേഴ്‌സന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇതാദ്യമായല്ല

ഇതാദ്യമായല്ല

ഇതാദ്യമായല്ല കടുത്ത ഫുട്‌ബോള്‍ പ്രേമികള്‍ കൂടിയായ് യുവിയും പീറ്റേഴ്‌സനും ടീമുകളുടെ പേരില്‍ ഏറ്റുമുട്ടുന്നത്. ഈ വര്‍ഷമാദ്യവും ഇരുവരും വാക്‌പോര് നടത്തിയിരുന്നു. മാഞ്ചസ്റ്ററിലെ രണ്ടാമത്തെ മികച്ച ടീമാണ് യുനൈറ്റഡെന്നും മാഞ്ചസ്റ്റര്‍ സിറ്റിയാണ് മികച്ചതെന്നുമായിരുന്നു കെപിയുടെ ട്വീറ്റ്.
ഇതിനു യുവി മറുപടി നല്‍കുകയും ചെയ്തിരുന്നു. ചില സത്യങ്ങള്‍ എല്ലായ്‌പ്പോഴും അസ്വസ്ഥയുണ്ടാക്കുമെന്നായിരുന്നു യുവി തിരിച്ചടിച്ചത്.

മികച്ച പ്രകടനം

മികച്ച പ്രകടനം

ടി20 ലീഗുകളില്‍ തുടര്‍ന്നും കളിക്കുമെന്ന് പ്രഖ്യാപിച്ച യുവി വിരമിച്ച ശേഷം ആദ്യമായി ഇറങ്ങിയ ഗ്ലോബല്‍ ടി20 ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. ടൊറൊന്റോ നാഷണല്‍സ് ടീമിന്റെ നായകന്‍ കൂടിയായിരുന്നു അദ്ദേഹം.
ബ്രാംപ്റ്റണ്‍ വോള്‍ഫ്‌സിനെതിരായ കളിയില്‍ കരിയറിലെ സുവര്‍ണകാലത്തെ അനുസ്മരിപ്പിക്കും വിധം 22 പന്തില്‍ 51 റണ്‍സുമായി യുവി കസറിയിരുന്നു. എങ്കിലും ടീമിനെ സെമിയിലെത്തിക്കാന്‍ അദ്ദേഹത്തിനായിരുന്നില്ല.

Story first published: Monday, August 12, 2019, 12:56 [IST]
Other articles published on Aug 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+