For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം അഹമ്മദാബാദില്‍ ഒരുങ്ങി; ഉദ്ഘാടനത്തിന് വമ്പന്‍ മത്സരം

World's largest cricket stadium getting built At Ahmedabad | Oneindia Malayalam

അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം അഹമ്മദാബാദില്‍ ഉദ്ഘാടനത്തിന് ഒരുങ്ങി. 2020 മാര്‍ച്ചില്‍ ആയിരിക്കും സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനം. മൊട്ടേരയിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം പുതുക്കിപ്പണിതാണ് ഇപ്പോഴത്തെ സ്‌റ്റേഡിയമാക്കിയത്. സ്‌റ്റേഡിയം ഉദ്ഘാടനത്തിന് ഏഷ്യന്‍ ഇലവനും ലോക ഇലവനും തമ്മില്‍ മത്സരം സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ക്രിക്കറ്റ് അസോസിയേഷന്‍.

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി സ്‌റ്റേഡിയം ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉദ്ഘാടന മത്സരത്തിന് ഐസിസിയുടെ അനുവാദം ലഭിക്കേണ്ടതുണ്ടെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു. ഉദ്ഘാടനം വലിയ ആഘോഷമാക്കാനാണ് ബിസിസിഐയുടേയും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റേയും തീരുമാനം. ലോകത്തിലെ വമ്പന്‍ കളിക്കാരെല്ലാം ഉദ്ഘാടനത്തിനുണ്ടാകുമെന്ന് ബിസിസിഐ പ്രതീക്ഷിക്കുന്നു.

അമ്പരപ്പിക്കുന്ന സൗകര്യങ്ങള്‍

അമ്പരപ്പിക്കുന്ന സൗകര്യങ്ങള്‍

സ്റ്റേഡിയത്തില്‍ ഒരുലക്ഷത്തി പതിനായിരം കാണികളെ ഉള്‍ക്കൊള്ളാനാവും. 90000 പേര്‍ക്കിരിക്കാവുന്ന ഓസ്ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയമാണ് നിലവില്‍ ഒന്നാംസ്ഥാനത്തുള്ളത്. 63 ഏക്കര്‍ സ്ഥലത്ത് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ നിര്‍മിച്ച സ്റ്റേഡിയത്തില്‍ മൂന്ന് പരിശീലന മൈതാനങ്ങളും ഇന്‍ഡോര്‍ ക്രിക്കറ്റ് അക്കാദമിയും ഉണ്ടാകും. 700 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ കരാര്‍ എല്‍.ആന്‍ഡ് ടി.ക്ക് ആണ്. മൂന്ന് പരിശീലന മൈതാനങ്ങള്‍, ഇന്‍ഡോര്‍ ക്രിക്കറ്റ് അക്കാദമി, ക്ലബ് ഹൗസില്‍ 55 മുറികള്‍, നീന്തല്‍ക്കുളം, 76 കോര്‍പ്പറേറ്റ് ബോക്സുകള്‍, മൂവായിരം കാര്‍, ആയിരം ഇരുചക്രവാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യം ഇവയെല്ലാം ഉണ്ടായിരിക്കും.

രവി ശാസ്ത്രിയെ കളിയാക്കുന്നവര്‍ക്ക് മറുപടി നല്‍കി വിരാട് കോലി

ഇന്ത്യയുടെ ഭാഗ്യമൈതാനം

ഇന്ത്യയുടെ ഭാഗ്യമൈതാനം

നേരത്തെ 54000 പേര്‍ക്കിരിക്കാവുന്ന മൊട്ടേരയിലെ പഴയ സ്റ്റേഡിയം ഇന്ത്യയുടെ ഭാഗ്യവേദി കൂടിയാണ്. 12 ടെസ്റ്റുകള്‍ക്കും 24 ഏകദിനങ്ങള്‍ക്കും ഇവിടെ വേദിയായിട്ടുണ്ട്. സുനില്‍ ഗാവസ്‌കര്‍ ടെസ്റ്റില്‍ 10,000 റണ്‍സ് തികച്ചത് ഈ സ്റ്റേഡിയത്തിലാണ്. കപില്‍ദേവ് റിച്ചാര്‍ഡ് ഹാര്‍ഡ്‌ലിയുടെ 432 വിക്കറ്റ് റെക്കോര്‍ഡ് മറികടന്നതും ഇവിടെവെച്ചുതന്നെ. 1983ല്‍ സ്ഥാപിതമായതാണ് ഈ സ്റ്റേഡിയം.

പ്രസാദിനും സംഘത്തിനും ഇനി അവസരമില്ല... പുതിയ പാനല്‍ വരും, സ്ഥിരീകരിച്ച് ഗാംഗുലി

ഈദന്‍ ഗാര്‍ഡന്‍സ് വഴിമാറും

ഈദന്‍ ഗാര്‍ഡന്‍സ് വഴിമാറും

66000 പേര്‍ക്ക് ഒരേസമയം കളി നേരിട്ട് കാണാവുന്ന കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം. മൊട്ടേരയിലെ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുന്നതോടെ ഈദന്‍ ഗാര്‍ഡന്‍സിന്റെ റെക്കോര്‍ഡ് വഴിമാറും. ടെസ്റ്റ് മത്സരങ്ങള്‍ക്കായും ഏകദിന ടി20 അന്താരാഷ്ട മത്സരങ്ങള്‍ക്കായും തുറന്നുകൊടുക്കുന്നതോടെ കളിക്കാര്‍ക്കും കാണികള്‍ക്കും വേറിട്ട അനുഭവമാകും സ്‌റ്റേഡിയം നല്‍കുകയെന്നുറപ്പാണ്.

Story first published: Monday, December 2, 2019, 14:03 [IST]
Other articles published on Dec 2, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+