ഫെഡറര്‍-നദാല്‍ ആവേശ സെമിക്കിടെ ഗാലറിയിലിരുന്ന ബുക്ക് വായിച്ച് കുട്ടി ആരാധകന്‍
ലണ്ടന്‍: ടെന്നിസ് ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിയ പോരാട്ടമായിരുന്നു വിംബിള്‍ഡണ്‍ ടെന്നിസിന്റെ പുരുഷ സെമി ഫൈനല്‍.ഇതിഹാസ താരങ്ങളും കളത്തിലെ ചിരവൈരികളുമായ റോഡര്‍ ഫെഡററും-റാഫേല്‍ നദാലും ഏറെനാളുകള്‍ക്ക് ശേഷം ഏറ്റുമുട്ടിയ മത്സരത്തിലെ വളരെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ഓരോ ഷോട്ടിലും കൈയടിച്ച് പിന്തുണച്ച് ഇരു താരങ്ങളുടെയും ആരാധകര്‍ ഗ്യാലറിയില്‍ ആവേശം പകര്‍ന്നപ്പോള്‍ ഇതൊന്നും തന്നെ ബാധിക്കില്ല എന്ന തരത്തില്‍ ഗ്യാലറിയിലിരുന്ന് ബുക്ക് വായിക്കുന്ന കുട്ടിയാണ് ഇപ്പോഴത്തെ ചര്‍ട്ടാവിഷയം.
'ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്നും കോലിയെ മാറ്റാന്‍ സമയമായോ?'
ടെന്നിസ് ആരാധകരുടെ നെഞ്ചിടിപ്പേറ്റിയ സൂപ്പര്‍ മത്സരത്തിനിടെയിലും ഏകാഗ്രതയോടെ ബുക്ക് വായിക്കുന്ന കുട്ടിയുടെ ചിത്രം ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.എല്ലാവരും ആകാംക്ഷയോടെ മത്സരം വീക്ഷിക്കുമ്പോള്‍ അവിടെ ഒരു മത്സരമേ നടക്കുന്നില്ലെന്ന രീതിയിലാണ് കുട്ടിയുടെ ബുക്ക് വായന. വിശ്വസിക്കാന്‍ കഴിയുന്നില്ല, അത്രമേല്‍ അവനെ ആകര്‍ഷിക്കുന്ന ബുക്ക് ഏതാണ്?,ബുക്ക് വായനെയാണ് അവന് ഏറ്റവും പ്രിയപ്പെട്ടത്.അതിന് ഏത് സന്ദര്‍ഭവും അവന് തടസമല്ല തുടങ്ങി നിരവധി പ്രതികരണങ്ങളാണ് ട്വിറ്ററിലൂടെ വരുന്നത്.

ആവേശ മത്സരത്തില്‍ നദാലിനെ തോല്‍പ്പിച്ച് റോജര്‍ ഫെഡറര്‍ ഫൈനലില്‍ പ്രവേശിച്ചു. ഫെഡററിന്റെ കരിയറിലെ 12ാം വിംബിള്‍ഡണ്‍ ഫൈനലാണിത്. പ്രായം തളര്‍ത്താത്ത പോരാളിയായി കോര്‍ട്ടില്‍ ശോഭിച്ച ഫെഡറര്‍ വിംബിള്‍ഡണ്‍ ഫൈനല്‍ കളിക്കുന്ന പ്രായം കൂടിയ മൂന്നാമത്തെ താരമാണ്.നാല് സെറ്റ് നീണ്ട പോരാട്ടത്തില്‍ ഒന്നിനെതിരേ മൂന്ന് സെറ്റ് നേടിയാണ് ഫെഡററുടെ ജയം. ആദ്യ സെറ്റ് 7-6ന് ഫെഡറര്‍ വിജയിച്ചപ്പോള്‍ രണ്ടാം സെറ്റ് 6-1ന് നദാല്‍ നേടി. എന്നാല്‍ 6-3,6-4 എന്ന സ്‌കോറിന് മൂന്നും നാലും സെറ്റ് നേടിയ ഫെഡറര്‍ ഫൈനല്‍ ഉറപ്പിക്കുകയായിരുന്നു. നൊവാക് ജോക്കോവിച്ചാണ് ഫൈനലിലെ ഫെഡററുടെ എതിരാളി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications