'ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്നും കോലിയെ മാറ്റാന്‍ സമയമായോ?'
ഏകദിന ക്യാപ്റ്റന്റെ തൊപ്പി ഊരിക്കൊടുക്കാന്‍ വിരാട് കോലിക്ക് സമയമായോ? ന്യൂസിലന്‍ഡിനോട് തോറ്റ് ലോകകപ്പ് ക്രിക്കറ്റില്‍ നിന്നും അപ്രതീക്ഷിതമായി പുറത്തായ സാഹചര്യത്തില്‍ നാലുപാടുനിന്നും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും സംഘവും.

ലോകകപ്പ് തോല്‍വിയുടെ പേരില്‍ കോലി ക്യാപ്റ്റന്‍സി ഒഴിയേണ്ടതുണ്ടോ? ആരാധകരും ക്രിക്കറ്റ് വിദഗ്ധരും രണ്ടു തമ്മില്‍ ചര്‍ച്ച ചൂടുപിടിക്കവെ, മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസീം ജാഫര്‍ വിഷയത്തില്‍ തുറന്നാഭിപ്രായവുമായി രംഗത്തുവന്നിരിക്കുന്നു. ഏകദിനത്തില്‍ രോഹിത് ശര്‍മ്മയ്ക്ക് ക്യാപ്റ്റന്‍ സ്ഥാനം വിട്ടുകൊടുക്കാന്‍ സമയമായോയെന്ന വസീം ജാഫറിന്റെ ട്വീറ്റ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ശ്രദ്ധനേടുകയാണ്. അടുത്ത 2023 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയെ രോഹിത് ശര്‍മ്മ നയിക്കുന്നത് കാണാനാണ് ഇഷ്ടപ്പെടുന്നതെന്നും ട്വിറ്ററില്‍ വസീം ജാഫര്‍ വ്യക്തമാക്കി.

നിലവില്‍ രോഹിത് ശര്‍മ്മയുടെ നായകപാടവത്തെ ചൊല്ലിയാര്‍ക്കും തര്‍ക്കമില്ല. ഏറ്റവുമൊടുവില്‍ ഇന്ത്യ ഏഷ്യാ കപ്പും നിദഹദാസ് ട്രോഫിയും ഉയര്‍ത്തിയത് രോഹിത്തിന്റെ നേതൃത്വത്തിലായിരുന്നു. മൂന്നു തവണ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് മുംബൈ ഇന്ത്യന്‍സിനെ നയിച്ച ചരിത്രവും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഓഗസ്റ്റില്‍ നടക്കാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യന്‍ സംഘത്തെ രോഹിത് ശര്‍മ്മ നയിക്കുമെന്നാണ് സൂചന.

വിരാട് കോലിക്ക് ബിസിസിഐ വിശ്രമം അനുവദിക്കും. രണ്ടു ടെസ്റ്റ് മത്സരങ്ങളും മൂന്നു ഏകദിനം, ട്വന്റി-ട്വന്റി മത്സരങ്ങളും അടങ്ങുന്നതാണ് വെസ്റ്റ് ഇന്‍ഡീസ് പര്യടനം. ലോകകപ്പില്‍ നിറംമങ്ങിയ ഏതാനും താരങ്ങളെ വിന്‍ഡീസ് പര്യടനത്തില്‍ നിന്നും ബിസിസിഐ ഒഴിവാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications