
വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും ധോണിയും റായിയും തമ്മിലുള്ള പ്രണയകഥയെക്കുറിച്ചുള്ള കഥകള്‍ അവസാനിച്ചില്ല. ധോണിയുടെ വിവാഹ ശേഷവും ഇതു തുടര്‍ന്നു. ഇതേക്കുറിച്ച് റായ് ലക്ഷ്മി പല അഭിമുഖങ്ങളിലും തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. പക്ഷെ വീണ്ടുമൊരു അഭിമുഖം നല്‍കുമ്പോള്‍ അതിലും ധോണിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തെ തനിക്കു അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ളതായി നടി തന്നെ പറഞ്ഞിട്ടുണ്ട്. ഒരിക്കലും പോവാത്ത ശരീരത്തിലെ ഒരു കല പോലെയാണ് ഇതെന്നായിരുന്നു ഒരിക്കല്‍ റായ് ലക്ഷ്മി തന്നെ ഇതിനോടു പ്രതികരിച്ചത്. എന്നാല്‍ മറ്റൊരു അഭിമുഖത്തില്‍ നടി പറഞ്ഞത് ധോണി തന്നോടു വിവാഹ അഭ്യര്‍ഥന നടത്തിയിരുന്നെങ്കില്‍ താന്‍ സമ്മതം മൂളുമെന്നായിരുന്നു.

2009ലാണ് എംഎസ് ധോണിയും റായ് ലക്ഷ്മിയെയും ചേര്‍ത്ത് പല ഗോസിപ്പുകളും വരുന്നത്. ബീച്ചിനടുത്തുള്ള ഒരു ഹോട്ടലില്‍ ഇരുവരും ഏറെ സമയം ചെലവഴിച്ചിരുന്നതായും റായ് ലക്ഷ്മിയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കുകയും അന്നത്തെ ദിവസം മുതല്‍ ധോണി നടിക്കൊപ്പമുണ്ടായിരുന്നുവെന്നുമെല്ലാം പല ഗോസിപ്പുകളും അക്കാലത്തു വന്നിരുന്നു. മാത്രമല്ല ഐപിഎല്ലില്‍ സിഎസ്‌കെയുടെ മല്‍സരങ്ങളില്‍ സ്റ്റേഡിയത്തിലെ സ്ഥിരം സാന്നിധ്യമായിരുന്നു റായ് ലക്ഷ്മി. ഇതു ധോണിയെ പിന്തുണയ്ക്കുന്നതിനു വേണ്ടിയാണെന്നും ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നുള്ള ഗോസിപ്പുകള്‍ക്കു ആക്കം കൂട്ടുകയും ചെയ്തു.

ഇതേക്കുറിച്ച് റായ് ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു- 2008ലെ ഐപിഎല്ലില്‍ ഞാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്നു. ഈ സമയത്താണ് ടീമിന്റെ ക്യാപ്റ്റനായ ധോണിയെ പരിചയപ്പെട്ടത്. വിവാഹിതരാവാന്‍ ഞങ്ങള്‍ക്കൊരു പ്ലാനുമില്ലായിരുന്നു. ഈ സീസണിനു ശേഷം ധോണിയുമായി ഞാന്‍ വേര്‍പിരിയുകയും ചെയ്തു. ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആളുകള്‍ എന്തിനാണ് എന്നെ ഇതിലേക്കു വലിച്ചിഴയ്ക്കുന്നതെന്നറിയില്ല.

സിഎസ്‌കെ ടീമിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്ന സമയത്ത് ചില ഇന്ത്യന്‍ താരങ്ങളോടൊപ്പം എംഎസ് ധോണി എന്റെ പിറന്നാള്‍ ആഘോഷച്ചടങ്ങില്‍ പങ്കെടുത്തിരുന്നു. ധോണിയും റെയ്‌നയും അന്നു പുലര്‍ച്ചെ അഞ്ചു മണിയോളം അവിടെയുണ്ടായിരുന്നു. അന്നു മുതല്‍ ഞാനും ധോണിയും തമ്മില്‍ സൗഹൃദത്തിലായി. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളായിയിരുന്നു അദ്ദേഹം. ഞങ്ങള്‍ പരസ്പരം കാണുകയും സമയം ചെലവഴിക്കുകയുമെല്ലാം ചെയ്തിട്ടുണ്ട്. അന്നൊന്നും ഞങ്ങളെക്കുറിച്ച് ആരും ഗോസിപ്പുകള്‍ പറഞ്ഞ് നടന്നിരുന്നില്ല.

എന്നാല്‍ ഒരിക്കല്‍ ഞാനും ധോണിയും ഒരുമിച്ച് കോഫി കുടിക്കാന്‍ പോയ ശേഷം അവിടെയുണ്ടായിരുന്ന സെക്യൂരിറ്റിയാണ് എല്ലാ ഗോസിപ്പുകള്‍ക്കും തുടക്കമിട്ടതെന്നാണ് ഞാന്‍ കരുതുന്നത്. ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്നു അയാള്‍ പ്രചരിപ്പിച്ചു, വൈകാതെ ഇതു മാധ്യങ്ങളില്‍ വരികയും ചെയ്തു. പിന്നീട് ഞങ്ങളെക്കുറിച്ച് കഥകള്‍ വന്നു കൊണ്ടേയിരുന്നു. ധോണി വളരെ നല്ലൊരു വ്യക്തിയാണ്. യാതൊരു ജാഡയുമില്ലാത്ത, താഴ്മയും വിനയവുമുള്ള പ്രകൃതമാണ് അദ്ദേഹത്തിന്. ധോണിയും ഞാനും സുഹൃത്തുക്കളാണ്. ഞാനൊരു നടിയും അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനുമാണ്.

ധോണിയൊരു ദേശീയ ഫിഗറും ഞാന്‍ പോപ്പുലര്‍ ഫിഗറുമായതിനാല്‍ തന്നെ ഞങ്ങളെ ബന്ധപ്പെടുത്തിയുള്ള വാര്‍ത്തകള്‍ നന്നായി വില്‍ക്കപ്പെടും. ധോണിയുമായി ചേര്‍ത്ത് പലരുടെയു പേരുകള്‍ നേരത്തേ വന്നിട്ടുണ്ട്. പക്ഷെ ആരുടെയും പേര് ആവര്‍ത്തിക്കപ്പെട്ടിട്ടില്ല. പക്ഷെ എന്റെ കാര്യത്തില്‍ അങ്ങനെയല്ല. എന്റെ പേര് ആവര്‍ത്തിക്കപ്പെട്ടു കൊണ്ടേയിരുന്നു. ശ്രദ്ധയാകര്‍ഷിക്കാന്‍ മാധ്യമങ്ങുടെ പൊടിക്കൈയായി ഇതിനെ കണ്ടാല്‍ മതി. ചിലര്‍ ഇവയെല്ലാം വിശ്വസിക്കുന്നു, മറ്റു ചിലര്‍ വിശ്വസിക്കുന്നുമില്ല. ഞങ്ങള്‍ സത്യം പറയുന്നു, പക്ഷെ അവര്‍ വിശ്വസിക്കുന്നില്ലെങ്കില്‍ എന്തു ചെയ്യാന്‍ കഴിയും. ഞങ്ങളുടെ ഹൃദയത്തില്‍ ഒന്നും തന്നെയില്ലെന്നും റായ് ലക്ഷ്മി ഒരു അഭിമുഖത്തില്‍ വിശദീകരിച്ചിരുന്നു.

മാധ്യമങ്ങള്‍ എന്നെ ലക്ഷ്യമിടുന്ന രീതി തികച്ചും അന്യായമാണ്. ആദ്യം അവര്‍ എന്നെക്കുറിച്ച് എക്‌സ്‌ക്ലൂസിവ് പ്രസിദ്ധീകരിച്ചു. സഹനടനുമായി ബന്ധപ്പെടുത്തി ഗോസിപ്പുകള്‍ കൊടുത്തു. ഇപ്പോള്‍ പ്രശസ്ത ക്രിക്കറ്റായ ധോണിയെ ബന്ധപ്പെടുത്തിയും കഥകള്‍ നല്‍കുന്നു. ഇത്തരം ഗോസിപ്പുകള്‍ അവര്‍ക്കു എവിടെ നിന്നാണ് ലഭിക്കുന്നതെന്നു എനിക്കറിയില്ല. ധോണിയെപ്പോലെയുള്ള ക്രിക്കറ്റ് താരങ്ങളുമായി നല്ല സൗഹൃദം നിലനിര്‍ത്തുന്നത് ഒരു പാപമല്ല, എന്നെപ്പോലെയുള്ള ഒരു ഫാനിന്റെ അഭിമാനമാണിതെന്നും റായ് ലക്ഷ്മി പറഞ്ഞിരുന്നു.

2014ലെ ഒരു അഭിമുഖത്തില്‍ റായ് ലക്ഷ്മി ധോണിയുമായുണ്ടായിരുന്ന ഗോസിപ്പിനെ കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു- ധോണിയെ എനിക്കു വളരെ നന്നായി അറിയാം. അതിനെയൊരു പ്രണയബന്ധമെന്നൊന്നും വിളിക്കാന്‍ കഴിയില്ല. ഞങ്ങള്‍ക്കു പരസ്പരം നല്ല ബഹുമാനമാണുള്ളത്. അദ്ദേഹം മുന്നോട്ടു പോവുകയും വിവാഹിതനാവുകയും ചെയ്തു. ഇതാണ് കഥയുടെ അവസാനം. ഞാന്‍ വളരെ സന്തോഷവതിയാണ്, ഇപ്പോള്‍ എന്റെ ജോലിക്കാണ് പ്രഥമ പരിഗണന നല്‍കുന്നത് എന്നായിരുന്നു.

2008ല്‍ സിഎസ്‌കെയിലെ ടീമംഗവും അടുത്ത സുഹൃത്തുമായ സുരേഷ് റെയ്‌നയോടൊപ്പമാണ് റായ് ലക്ഷ്മിയെ എംഎസ് ധോണി പരിചയപ്പെടുന്നത്. ഒരു പാര്‍ട്ടിക്കിടെയായിരുന്നു ഇതെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ അതിനു വളരെ മുമ്പ് ധോണിക്കു കടുത്തൊരു പ്രണയമുണ്ടായിരുന്നു. 2002ലായിരുന്നു ഇത്. ധോണി അന്നു കരിയറിന്റെ തുടക്ക കാലത്തായിരുന്നു. പ്രിയങ്ക ജായെന്നായിരുന്നു ധോണിയുടെ കാമുകിയുടെ പേര്. എന്നാല്‍ ഒരു അപകടത്തില്‍പ്പെട്ട് പ്രിയങ്ക മരിച്ചതോടെ ഈ ബന്ധം അവസാനിക്കുകയായിരുന്നു.


Click it and Unblock the Notifications











