Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരാട് കോലിക്കും ജസ്പ്രീത് ബുംറയ്ക്കും വിശ്രമം അനുവദിക്കുമെന്ന് ബിസിസിഐ

മുംബൈ: ലോകകപ്പിന് പിന്നാലെ നടക്കാനിരിക്കുന്ന വിന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കും ജസ്പ്രീത് ബുംറയ്ക്കും വിശ്രമം അനുവദിക്കുമെന്ന് ബിസിസിഐ. ഏകദിന ടി20 മത്സരങ്ങളില്‍നിന്നാണ് ഇരുവര്‍ക്കും വിശ്രമം അനുവദിക്കുന്നത്. ഇതിനുശേഷം നടക്കുന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇവര്‍ കളിക്കുമെന്നും ബിസിസിഐയുമായി ബന്ധപ്പെട്ട വക്താവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ഫേവറിറ്റുകള്‍ സെമി കാണില്ല, നടക്കാനിരിക്കുന്നത് 3 ത്രില്ലര്‍ പോരാട്ടം, പ്രതീക്ഷ ഈ ടീമില്‍
ഓഗസ്ത് ആദ്യമാണ് വിന്‍ഡീസ് പരമ്പര ആരംഭിക്കുന്നത്. പരമ്പരയില്‍ ഇന്ത്യ മൂന്ന് ഏകദിന മത്സരവും മൂന്ന് ടി20 മത്സരവും കളിക്കും. ഇതിനുശേഷം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളിലും കളിക്കും. കോലിക്കും ബുംറയ്ക്കും ജോലിഭാരം കൂടിയതിനാലാണ് വിശ്രമം അനുവദിക്കുന്നത്. കോലി ഓസ്‌ട്രേലിയന്‍ പരമ്പരമുതല്‍ തിരിക്കലാണെന്ന് ബിസിസിഐ ഒഫീഷ്യല്‍ പറയുന്നു.

kohliandbumrah

ലോകകപ്പ് ടീമിലുണ്ടായിരുന്ന മറ്റു ചില കളിക്കാര്‍ക്കും വിശ്രമം അനുവദിച്ചേക്കുമെന്ന സൂചനയുണ്ട്. ഇന്ത്യ ലോകകപ്പിന്റെ ഫൈനലില്‍ കടക്കുകയാണെങ്കില്‍ ജൂലൈ 14വരെ കളിക്കാര്‍ക്ക് ഇംഗ്ലണ്ടില്‍ തുടരേണ്ടിവരും. അങ്ങിനെ വന്നാല്‍ കൂടുതല്‍ കളിക്കാര്‍ക്ക് വിശ്രമം അനുവദിക്കാനാണ് തീരുമാനം. ഓഗസ്ത് 22നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ടെസ്റ്റ് മത്സരം ആകുമ്പോഴേക്കും കളിക്കാര്‍ക്ക് ആവശ്യമായ വിശ്രമം ലഭിക്കും.

Story first published: Sunday, June 23, 2019, 17:37 [IST]
Other articles published on Jun 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+