Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫേവറിറ്റുകള്‍ സെമി കാണില്ല, നടക്കാനിരിക്കുന്നത് 3 ത്രില്ലര്‍ പോരാട്ടം, പ്രതീക്ഷ ഈ ടീമില്‍

ലണ്ടന്‍: ലോകകപ്പില്‍ സെമി പോരാട്ടങ്ങള്‍ക്കുള്ള ലൈനപ്പ് മാറി മറിയാന്‍ സാധ്യത. ടൂര്‍ണമെന്റ് ഫേവറിറ്റുകള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ഇംഗ്ലണ്ട് ഏറ്റവും വലിയ പ്രതിസന്ധിയിലാണ് ഉള്ളത്. ഒരു ഘട്ടത്തില്‍ സെമി ഉറപ്പിച്ച് നീങ്ങിയിരുന്ന ഇംഗ്ലണ്ട് ശ്രീലങ്കയ്‌ക്കെതിരായ തോല്‍വിയോടെ പ്രതിരോധത്തിലായിരിക്കുകയാണ്. ഇതോടെ നാലാം സ്ഥാനത്തേക്കുള്ള പോരാട്ടം ശക്തമായിരിക്കുകയാണ്. ആര്‍ക്ക് വേണമെങ്കിലും ഈ സ്ഥാനത്തെത്താം.

അതേസമയം രണ്ട് ടീമുകളാണ് സാധ്യതയില്‍ മുന്നിലുള്ളത്. മുന്നോട്ടുള്ള എല്ലാ മത്സരങ്ങളിലെയും വിജയം ഈ ടീമുകള്‍ക്ക് നിര്‍ണായകമാണ്. മൂന്നും നാലും സ്ഥാനത്തിരിക്കുന്നവര്‍ക്കും ഇനിയങ്ങോട്ടുള്ള മത്സരം നിര്‍ണായകമാണ്. ഇതോടെ ഏകപക്ഷീയമായിരുന്ന ലോകകപ്പ് മത്സരങ്ങള്‍ക്ക് ജീവന്‍ വെച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന മത്സരങ്ങളൊക്കെ ഇഞ്ചോടിഞ്ച് പോരാട്ടങ്ങളായിരുന്നു.

ഇംഗ്ലണ്ട് അടപടലം തോറ്റു

ഇംഗ്ലണ്ട് അടപടലം തോറ്റു

സമീപകാലത്ത് ഏറ്റവും മികച്ച ട്രാക്ക് റെക്കോര്‍ഡ്. കളിക്കുന്ന മത്സരങ്ങളിലൊക്കെ വമ്പന്‍ സ്‌കോര്‍. ഫേവറിറ്റുകളായ ഇംഗ്ലണ്ടിന് ലോകകപ്പിന് ഇറങ്ങും മുമ്പ് എല്ലാമുണ്ടായിരുന്നു. എന്നാല്‍ നിര്‍ണായകമായ രണ്ട് മത്സരങ്ങള്‍ ടൂര്‍ണമെന്റില്‍ തോറ്റതോടെ ഇംഗ്ലണ്ട് സെമിയിലെത്തുമോ എന്ന് ഉറപ്പില്ലാതായിരിക്കുകയാണ്. ശ്രീലങ്കയോട് കഴിഞ്ഞ ദിവസം ടീം തോറ്റത് ലോകകപ്പ് സാധ്യത മറ്റുള്ളവര്‍ക്ക് കൂടി തുറന്നിട്ടിരിക്കുകയാണ്. ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവര്‍ക്ക് ഇനിയുള്ള എല്ലാ മത്സരങ്ങളും വിജയിച്ചാല്‍ സെമിയിലെത്താനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇംഗ്ലണ്ടിന് ഇനിയുള്ള മൂന്ന് മത്സരങ്ങളും കടുത്തതാണ്.

മുന്നിലുള്ളത് വമ്പന്‍മാര്‍

മുന്നിലുള്ളത് വമ്പന്‍മാര്‍

ഇംഗ്ലണ്ടിന് ഓസ്‌ട്രേലിയ, ഇന്ത്യ, ന്യൂസിലന്റ് എന്നീ ടീമുകളെയാണ് ഇനിയുള്ള മത്സരങ്ങളില്‍ നേരിടേണ്ടത്. അത് വലിയ പ്രതിസന്ധിയാണ്. ഇതില്‍ ഇന്ത്യയും ന്യൂസിലന്റും ടൂര്‍ണമെന്റില്‍ തോല്‍വിയറിയാത്ത ടീമുകളാണ്. ഇവരെ പരാജയപ്പെടുത്തുക കഠിനമാകും. ഓസ്‌ട്രേലിയയാണെങ്കില്‍ ഇംഗ്ലണ്ടിനെ സന്നാഹ മത്സരത്തില്‍ തകര്‍ത്തവരാണ്. അതുകൊണ്ട് ഈ മൂന്ന് മത്സരങ്ങള്‍ ഇംഗ്ലണ്ടിന് ഏറ്റവും കഠിനമാകും. ഇതില്‍ രണ്ടെണ്ണമെങ്കിലും ജയിച്ചിട്ടില്ലെങ്കില്‍ ഇംഗ്ലണ്ട് പുറത്താവും. അതിനാണ് കൂടുതല്‍ സാധ്യത. ഇംഗ്ലണ്ട് ഇന്ത്യയോടും ഓസ്‌ട്രേലിയയോടും തോല്‍ക്കുമെന്നാണ് നിലവിലെ പ്രകടനം സൂചിപ്പിക്കുന്നത്.

ഇവര്‍ക്ക് സാധ്യത

ഇവര്‍ക്ക് സാധ്യത

ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കുമാണ് സാധ്യത ഉള്ളത്. ന്യൂസിലന്റിനോട് തോറ്റതോടെ വെസ്റ്റിന്‍ഡീസിന്റെ എല്ലാ പ്രതീക്ഷയും നഷ്ടമായിരിക്കുകയാണ്. പാകിസ്താന്‍ ദക്ഷിണാഫ്രിക്കയോട് ജയിച്ചാല്‍ മാത്രമേ എന്തെങ്കിലും മാറ്റമുണ്ടാകൂ. ബംഗ്ലാദേശിന്റെ അടുത്ത മത്സരം അഫ്ഗാനിസ്ഥാന്‍, ഇന്ത്യ, പാകിസ്താന്‍ എന്നീ ടീമുകളോടാണ്. ഇവരെ വീഴ്ത്തിയാല്‍ അവര്‍ക്ക് സെമിയില്‍ കയറാം. ശ്രീലങ്കയ്ക്ക് ഇന്ത്യ, വെസ്റ്റിന്‍ഡീസ്, ദക്ഷിണാഫ്രിക്ക ടീമുകളോടാണ് കളിക്കാനുള്ളത്. ശ്രീലങ്കയ്ക്ക് മൂന്ന് കളിയും ബംഗ്ലാദേശിന് രണ്ട് കളിയും കഠിനമാണ്. ഇംഗ്ലണ്ട് ഇതോടൊപ്പം തോല്‍ക്കുകയും വേണം. ഇവര്‍ക്ക് മൂന്ന് പേര്‍ക്കും നോക്കൗട്ടിലെത്താനുള്ള അവസരമാണ് ഇപ്പോഴുള്ളത്.

ആദ്യ മൂന്ന് പേര്‍ ഉറപ്പിച്ചു

ആദ്യ മൂന്ന് പേര്‍ ഉറപ്പിച്ചു

ഇന്ത്യ, ന്യൂസിലന്റ്, ഓസ്‌ട്രേലിയ ടീമുകള്‍ നോക്കൗട്ട് ഏകദേശം ഉറപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ ത്രില്ലറുകളില്‍ ഇവര്‍ രക്ഷപ്പെട്ടിരുന്നു. ഓസ്‌ട്രേലിയ ബംഗ്ലാദേശിനോടുള്ള പോരാട്ടത്തില്‍ കുറഞ്ഞ റണ്‍സിനാണ് വിജയിച്ചത്. ഇന്ത്യ അഫ്ഗാനിസ്ഥാനോട് അവസാന ഓവറിലാണ് രക്ഷപ്പെട്ടത്. 11 റണ്‍സിനായിരുന്നു ജയം. ന്യൂസിലന്റ് അഞ്ച് റണ്‍സിനാണ് വെസ്റ്റിന്‍ഡീസിനോട് വിജയിച്ചത്. ഈ മത്സരങ്ങളില്‍ ഈ മൂന്ന് പേരും തോറ്റിരുന്നെങ്കില്‍ സെമി കൂടുതല്‍ അപ്രവചനീയമാവുമായിരുന്നു. ഇനിയുള്ള മത്സരങ്ങളില്‍ ഇവര്‍ തോറ്റാലും ചെറിയ സാധ്യത നിലനില്‍ക്കുന്നുണ്ട്.

Story first published: Sunday, June 23, 2019, 17:10 [IST]
Other articles published on Jun 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+