കളിച്ചത് 60 വര്‍ഷം, വിക്കറ്റുകള്‍ 7000ത്തിലധികം !! 85ാം വയസ്സില്‍ കളി നിര്‍ത്തി, ഇതെന്ത് താരം?
കിങ്‌സ്റ്റണ്‍: ഒരു ക്രിക്കറ്ററെ സംബന്ധിച്ചിടത്തോളം കരിയറിന്റെ ദൈര്‍ഘ്യം 35 മുതല്‍ 40 വയസ്സ് വരെയാണ്. അപൂര്‍വ്വം ചില കളിക്കാര്‍ മാത്രമേ 40 കഴിഞ്ഞിട്ടും കളിക്കളത്തില്‍ തുടരുന്നുള്ളൂ. എത്ര മികച്ച താരമാണെങ്കിലും 350-37 വയസ്സിനിടയില്‍ ക്രിക്കറ്റിനോടു ഗുഡ്‌ബൈ പറയാറാണുള്ളത്. എന്നാല്‍ 85ാം വയസ്സ് വരെ കളിച്ച് ക്രിക്കറ്റ് ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് ഒരു ക്രിക്കറ്റ് താരം. വെസ്റ്റ് ഇന്‍ഡീസ് താരമാമായ സെസില്‍ റൈറ്റാണ് 85ാം വയസ്സില്‍ കളി മതിയാക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്.

വിസ്മയിപ്പിച്ച് റൈറ്റ്
ക്രിക്കറ്റ് കളിക്കാന്‍ പ്രായമൊരു പ്രശനമെന്നു ലോകത്തിനു കാണിച്ചു കൊടുത്താണ് റൈറ്റ് 85ാം വയസ്സ് വരെ കളി തുടര്‍ന്നത്. ഫാസ്റ്റ് ബൗളര്‍ കൂടിയാണ് അദ്ദേഹം. ജമൈക്കയ്ക്കു വേണ്ടി കളിച്ചു കൊണ്ടാണ് റൈറ്റ് ദൈര്‍ഘ്യമേറിയ ക്രിക്കറ്റ് കരിയറിനു തുടക്കമിടുന്നത്.
1959ല്‍ ഇംഗ്ലണ്ടിലേക്കു കൂടുമാറിയ അദ്ദേഹം പ്രൊഫഷണല്‍ ക്രിക്കറ്ററായി മാറിയത്. അന്നു ക്രോംറ്റണ്‍ ക്രിക്കറ്റ് ക്ലബ്ബിനു വേണ്ടിയാണ് താരം കളിച്ചിരുന്നത്.

ഇംഗ്ലണ്ടില്‍ സ്ഥിരമാക്കി
മൂന്നു വര്‍ഷം ക്രോറ്റണു വേണ്ടി കളിച്ച ശേഷം റൈറ്റ് ഇംഗ്ലണ്ടില്‍ തന്നെ സ്ഥിരതാമസമാക്കുകയായിരുന്നു. ഇവിടെ വച്ചാണ് ജീവിതസഖിയായ എനീഡിനെ അദ്ദേഹം കണ്ടുമുട്ടിയത്. ഇവര്‍ക്ക് ഒരു മകനുണ്ട്. 1970-80 കളില്‍ വിന്‍ഡീസിന്റെ ഇതിഹാസങ്ങളായിരുന്ന വിവിയന്‍ റിച്ചാര്‍ഡ്‌സ്, ജോള്‍ ഗാര്‍ണര്‍ എന്നിവര്‍ക്കൊപ്പം റൈറ്റ് കളിച്ചിരുന്നു.

7000ത്തിലധികം വിക്കറ്റുകള്‍
60 വര്‍ഷം നീണ്ട കരിയറില്‍ 7000ത്തില്‍ കൂടുല്‍ വിക്കറ്റുകള്‍ റൈറ്റ് പിഴുതിട്ടുണ്ട്. കരിയറിന്റെ ഒരു ഘട്ടത്തില്‍ അഞ്ചു സീസണുകൡ നിന്നും 538 വിക്കറ്റുകള്‍ താരം കൊയ്തിരുന്നു. അന്ന് ഓരോ 27 പന്തിലും ഒരു വിക്കറ്റെന്ന ശരാശരിയിലായിരുന്നു റൈറ്റിന്റെ മുന്നേറ്റം.
ആഷസ്: സ്‌റ്റോക്‌സിന്റെ കളി അവനോട് നടക്കില്ല, ഓസീസിന് തിരിച്ചടിയായതും അതെന്ന് പോണ്ടിങ്

ഫിറ്റ്‌നസിന്റെ രഹസ്യം
ഇത്രയും കാലം ക്രിക്കറ്റില്‍ തുടരാന്‍ കഴിഞ്ഞതിന്റെ കാരണമെന്താണെന്ന് അറിയണമെന്നു താന്‍ തന്നെ ആഗ്രഹിക്കുന്നതായി റൈറ്റ് തമാശയായി പറയുന്നു. പക്ഷെ അതറിഞ്ഞാലും ആര്‍ക്കും പറഞ്ഞു തരില്ലെന്നും 85കാരന്‍ വ്യക്തമാക്കി.
ഭക്ഷണത്തില്‍ പ്രത്യേകം ക്രമീകരണമൊന്നും വരുത്തിയിട്ടില്ല. എന്തു കിട്ടിയാലും കഴിക്കും. പക്ഷെ മദ്യപാനം കുറവാണ്. എപ്പോഴെങ്കിലും ഒരു ബിയര്‍ മാത്രമേ കഴിക്കാറുള്ളൂവെന്നു റൈറ്റ് വെളിപ്പെടുത്തി.

വ്യായാമം
സ്ഥിരമായി വ്യായാമം ചെയ്യുന്നതു കൊണ്ടാണ് തനിക്കു ഈ പ്രായത്തിലും ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ കഴിഞ്ഞതെന്നു റൈറ്റ് പറയുന്നു. എല്ലായ്‌പ്പോഴും ഫിറ്റായി തുടരാന്‍ ശ്രമിക്കും. അടുത്ത കാലതത്തായി പ്രായത്തെ പഴിച്ച് കുറച്ച് പരിശീലനം മുടക്കിയിരുന്നു.
എങ്കിലും ടെലിവിഷന്‍ കണ്ടു വെറുതെയിരിക്കാന്‍ ഇഷ്ടമല്ല. പകരം നടക്കുകയോ മറ്റെന്തെങ്കിലും ജോലികളില്‍ ഏര്‍പ്പെടുകയോ ചെയ്യുമെന്നും റൈറ്റ് വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications