Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീമിന്റെ മോശം പ്രകടനം: പരിശീലകനെ പുറത്താക്കി വാറ്റ്‌ഫോര്‍ഡ്

ലണ്ടന്‍: ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് വാറ്റ്‌ഫോര്‍ഡ് പരിശീലകനെ പുറത്താക്കി. ക്വുക്കി സാഞ്ചസ് ഫ്‌ളോറിസിന്റെ കസേരയാണ് തെറിച്ചത്.ഈ സീസണില്‍ രണ്ടാം പരിശീലകനെയാണ് വാറ്റ്‌ഫോര്‍ഡ് പുറത്താക്കുന്നത്. മോശം ഫോമിലുള്ള വാറ്റ്‌ഫോര്‍ഡ് നിലവിലെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ഇക്കളി തുടര്‍ന്നാല്‍ തരംതാഴ്ത്തല്‍ നേരിട്ട് അടുത്ത സീസണിലെ പ്രീമിയര്‍ ലീഗ് നഷ്ടമാകും. ഇത് മുന്നില്‍ക്കണ്ടാണ് വാറ്റ്‌ഫോര്‍ഡ് മാനേജ്‌മെന്റിന്റെ പുതിയ നീക്കം. 12 മത്സരങ്ങളാണ് സാഞ്ചസ് ഫ്‌ളോറിസിന് കീഴില്‍ വാറ്റ്‌ഫോര്‍ഡ് കളിച്ചത്. ഇതില്‍ എട്ടിലും ടീം തോറ്റു. മാഞ്ചസ്റ്റര്‍ സിറ്റിയോട് 9-0ന് തോറ്റതും ഇതില്‍ ഉള്‍പ്പെടും. ഞായറാഴ്ച സതാംപ്റ്റണോട് 2-1ന് തോറ്റതോടെയാണ് വാറ്റ്‌ഫോര്‍ഡ് മാനേജ്‌മെന്റ് കോച്ചിനെ പുറത്താക്കിയത്. സീസണില്‍ ഒരു ജയം മാത്രം നേടിയ വാറ്റ്‌ഫോര്‍ഡ് അഞ്ച് സമനിലയും വഴങ്ങി.

സാഞ്ചസ് ഫ്‌ളോറിസ് കഴിവും ആത്മാര്‍ത്ഥതയും നിറഞ്ഞ പരിശീലകനാണ്. അദ്ദേഹം നല്‍കുന്ന പ്രചോദനം ടീമിന് വളരെ വലുതായിരുന്നെങ്കിലും മത്സരത്തിന്റെ ഫലമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് വാറ്റ്‌ഫോര്‍ഡ് ചെയര്‍മാനും സിഇഒയും ആയ സ്‌കോട്ട് ഡക്‌സ്ബറി പറഞ്ഞു. പുതിയ പരിശീലകനെ ഉടന്‍ നിയമിക്കുമെന്നും ഈ സീസണില്‍ ഇനിയും രണ്ട് ഭാഗങ്ങള്‍ ബാക്കിയുള്ളതിനാല്‍ എല്ലാവരുടെയും പിന്തുണയുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

watford sack head coach after three months in charge

സാഞ്ചസ് ഫ്‌ളോറിസ് അത്‌ലറ്റികോ മാഡ്രിഡ്, റയല്‍ മാഡ്രിഡ് (യൂത്ത്), ഗത്താഫെ, എസ്പാന്യോള്‍ തുടങ്ങിയ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്.

Story first published: Monday, December 2, 2019, 8:54 [IST]
Other articles published on Dec 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+