വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജക്കാര്‍ത്തയിലും ഉത്തേജക കൊടുങ്കാറ്റ്.... ആദ്യത്തെയാള്‍ കുടുങ്ങി, പിടിക്കപ്പെട്ടത് ഗുസ്തി താരം

നസാറോവ് റുസ്തമാണ് ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടത്

1

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ നടക്കുന്ന 18ാമത് ഏഷ്യന്‍ ഗെയിംസില്‍ പോരാട്ടങ്ങള്‍ മുറുകവെ നാണക്കേടുണ്ടാക്കുന്ന ആദ്യത്തെ സംഭവം. മേളയില്‍ ആദ്യമായി ഒരു അത്‌ലറ്റ് ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടു. തുര്‍ക്കമെനിസ്താന്റെ ഗുസ്തി താരം നസാറോവ് റുസ്മാണ് ജക്കാര്‍ത്തയില്‍ ഉത്തേജക പരിശോധനയില്‍ കുരുങ്ങി ആദ്യത്തെ വില്ലനായ മാറിയത്. ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യയാണ് റുസ്തം ഉത്തേജക പരിശോധനയില്‍ പരാജയപ്പെടുവെന്ന കാര്യം പുറത്തുവിട്ടത്.

ഏഷ്യാ കപ്പ്: ടീം ഇന്ത്യയില്‍ ഇവര്‍ ഉണ്ടാവില്ല? തഴയപ്പെട്ടേക്കും... കൂട്ടത്തില്‍ റെയ്‌നയും!! ഏഷ്യാ കപ്പ്: ടീം ഇന്ത്യയില്‍ ഇവര്‍ ഉണ്ടാവില്ല? തഴയപ്പെട്ടേക്കും... കൂട്ടത്തില്‍ റെയ്‌നയും!!

ആരാണ് ഹനുമാ വിഹാരി? ഐപിഎല്ലിനു വേണ്ടാത്തവന്‍!! ആന്ധ്രയുടെ റണ്‍മെഷീനെ അടുത്തറിയാം...ആരാണ് ഹനുമാ വിഹാരി? ഐപിഎല്ലിനു വേണ്ടാത്തവന്‍!! ആന്ധ്രയുടെ റണ്‍മെഷീനെ അടുത്തറിയാം...

57 കിഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇത്തവണ റുസ്തം മല്‍സരിച്ചിരുന്നു. എന്നാല്‍ താരം പ്രീക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു പുറത്താവുകയായിരുന്നു. ഈ മാസം 17നു നടത്തിയ ഉത്തേജക പരിശോധനാ ഫലങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. റുസ്തമിന്റെ മൂത്രസാംപിളില്‍ നിരോധിക്കപ്പെട്ട ഫ്യുറോസെമൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതായി ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യ അറിയിക്കുകയായിരുന്നു.

2014ലെ കഴിഞ്ഞ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ അഞ്ചു അത്‌ലറ്റുകളാണ് ഉത്തേജ പരിശോധനയില്‍ പരാജയപ്പെട്ടത്. ഇവരെയെല്ലാം തുടര്‍ന്ന് നാട്ടിലേക്കു തിരിച്ചയക്കുകയും ചെയ്തിരുന്നു. നീന്തലില്‍ മെഡല്‍ നേടിയ ദക്ഷിണ കൊറിയന്‍ താരം പാര്‍ട് ടെയ് ഹ്വാനും ഇക്കൂട്ടത്തിലുണ്ടായിരുന്നു. തുടര്‍ന്നു താരത്തിന്റെ മെഡല്‍ തിരിച്ചെടുക്കുകയും ചെയ്തിരുന്നു.

Story first published: Friday, August 24, 2018, 15:41 [IST]
Other articles published on Aug 24, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X