For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അഞ്ച് വയസുകാരനായ മകനെ കൊന്നത് താന്‍; കുറ്റ സമ്മതം നടത്തി തുര്‍ക്കി ഫുട്‌ബോള്‍ താരം

ബര്‍സ: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് കായിക താരങ്ങളെല്ലാം വീടുകളില്‍ കഴിയുന്ന സാഹചര്യത്തില്‍ തുര്‍ക്കി ഫുട്‌ബോള്‍ താരത്തെ കൊലപാതക കേസില്‍ അറസ്റ്റ് ചെയ്ത വാര്‍ത്ത ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. അഞ്ച് വയസുകാരനായ സ്വന്തം മകനെയാണ് തുര്‍ക്കി ഫുട്‌ബോള്‍ താരമായ സെവ്ഹര്‍ ടോക്ടാസാണ് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന കൊലപാതകം നടത്തിയത്. മകന്‍ കാസിം കോവിഡ് ബാധമൂലം മരണപ്പെട്ടുവെന്നാണ് എല്ലാവരും വിചാരിച്ചതെങ്കിലും താന്‍ കൊലപ്പെടുത്തിയതാണെന്ന് സെവ്ഹര്‍ വെളിപ്പെടുത്തുകയായിരുന്നു. കോവിഡ് രോഗലക്ഷണമെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ പനിയും ചുമയും കാരണം ഏപ്രില്‍ അവസാനവാരത്തോടെ കാസിമിനെ ബാര്‍സയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് സംശയം നിലനിന്നതിനാല്‍ സെവ്ഹറിനെയും മകന്‍ കാസിമിനെയും ഐസലേഷനിലേക്ക് മാറ്റുകയും ചെയ്തിരുന്നു. മെയ് നാലിനാണ് സെവ്ഹര്‍ മകനെ കൊലപ്പെടുത്തിയത്.

തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയതെന്ന് അദ്ദേഹം പോലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. മരണം ഉറപ്പാക്കുന്നതുവരെ തലയിണകൊണ്ട് മുഖം മൂടിയതെന്നും മകനെ സ്‌നേഹിക്കാന്‍ തോന്നുന്നില്ലാത്തതിനാലാണ് കൊലപ്പെടുത്തിയതെന്നുമാണ് അദ്ദേഹം കൊലപാതക കാരണമായി പറഞ്ഞത്. കൊലപ്പെടുത്തിയ ശേഷം കാസിമിന് ശ്വാസം ലഭിക്കുന്നില്ലെന്ന് പറഞ്ഞ് സെവ്ഹര്‍ ഡോക്ടറെ വിളിച്ചുവരുത്തുകയും കാസിമിനെ ആശുപത്രിയിലാക്കുകയും ചെയ്തിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് രണ്ട് മണിക്കൂറിന് ശേഷമാണ് കാസിം മരണത്തിന് കീഴടങ്ങിയത്. കാസിമിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നെങ്കിലും കോവിഡ് മൂലമാണ് മരണമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ കൊലപാതകം നടത്തി 11 ദിവസത്തിന് ശേഷം സെവ്ഹര്‍ നടത്തിയ വെളിപ്പെടുത്തലാണ് സത്യം പുറത്തെത്തിച്ചത്. സ്വന്തം മകനെകൊലപ്പെടുത്തിയ സെവ്ഹറിന്റെ മാനസിക നില ശരിയല്ലെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. എന്തായാലും ഫുട്‌ബോള്‍ ലോകത്തെ ആകെ ഞെട്ടിപ്പിക്കുന്ന പ്രവര്‍ത്തിയാണ് സെവ്ഹര്‍ നടത്തിയത്. തുര്‍ക്കിയിലെ ഒന്നാം ഡിവിഷന്‍ ലീഗായ ടര്‍ക്കിഷ് സൂപ്പര്‍ ലീഗില്‍ ഹാസെറ്റെപ് എസ്‌കെയ്ക്കുവേണ്ടിയാണ് സെവ്ഹര്‍ കളിക്കുന്നത്. കൊലപാതകത്തെക്കുറിച്ച് ക്ലബ്ബ് ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

football

കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് നിലവില്‍ ഫുട്‌ബോള്‍ മത്സരങ്ങളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. മാര്‍ച്ച് പകുതിക്ക് ശേഷം ടൂര്‍ണമെന്റുകളൊന്നും നടന്നിട്ടില്ല. കോവിഡ് വ്യാപനത്തിന്റെ ശക്തി പലരാജ്യങ്ങളിലും കുറയുന്നതിനാല്‍ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങള്‍ പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇറ്റാലിയന്‍ സീരി എ,ബുണ്ടസ്ലീഗ ടൂര്‍ണമെന്റുകള്‍ ഈ മാസം തന്നെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ക്ലബ്ബുകളിലെ സൂപ്പര്‍ താരങ്ങളെല്ലാം സ്വദേശത്തുനിന്ന് മടങ്ങിയെത്തി പരിശീലനം ആരംഭിച്ചിട്ടുണ്ട്. പ്രീമിയര്‍ ലീഗിലെ ഒട്ടുമിക്ക ക്ലബ്ബുകളും താരങ്ങളെ ഉള്‍പ്പെടുത്തി പരിശീലനം ആരംഭിച്ചു. ലാലിഗയും ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം. എന്നാല്‍ ഫ്രഞ്ച് ലീഗ് വണ്‍ സീസണ്‍ റദ്ദാക്കുകയും പിഎസ്ജിയെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കൃത്യമായ നിയമങ്ങള്‍ പാലിച്ച് അടച്ചിട്ട സ്റ്റേഡിയത്തിലാണ് പരിശീലനം നടക്കുന്നത്.

Story first published: Saturday, May 16, 2020, 11:06 [IST]
Other articles published on May 16, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+