Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പൊള്ളാര്‍ഡ് കാറപകടത്തില്‍ മരിച്ചുവെന്ന വീഡിയോ വൈറലാവുന്നു! സത്യമറിയാം

ഐപിഎല്ലില്‍ ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ക്കും പ്രിയങ്കരനമായ മുംബൈ ഇന്ത്യന്‍സിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡ് കാറപടകടത്തില്‍ മരിച്ചുവെന്ന തരത്തിലുള്ള വീഡിയോ ഇപ്പോള്‍ യൂട്യൂബിലൂടെ പ്രചരിക്കുകയാണ്. നിലവില്‍ അബുദാബി ടി10 ലീഗില്‍ ഡെക്കാന്‍ ഗ്ലാഡിയേറ്റേഴ്‌സ് ഫ്രാഞ്ചൈസിയെ നയിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം. ഇതിനിടെയാണ് ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചുകൊണ്ട് പൊള്ളാര്‍ഡ് അപകടത്തില്‍ മരിച്ചുവെന്ന തലക്കെട്ടുമായി വീഡിയോ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

1

എന്നാല്‍ ഈ വീഡിയോകള്‍ വ്യാജവും അടിസ്ഥാന രഹിതവുമാണെന്നതാണ് യാഥാര്‍ഥ്യം. പൊള്ളാര്‍ഡ് പൂര്‍ണ ആരോഗ്യവാനും ഒരു അപകടവും സംഭവിച്ചിട്ടില്ലെന്നു വൈകാതെ തിരിച്ചറിഞ്ഞ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ട്വിറ്ററിലൂടെ രോഷവും വിമര്‍ശനവും പ്രകടിപ്പിച്ചിരിക്കുകയാണ്. ഈ തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പലരും അഭ്യര്‍ഥിച്ചു.

യൂട്യൂബില്‍ പൊള്ളാര്‍ഡ് റിപ്പ് എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ പ്രത്യക്ഷപ്പെട്ട വ്യാജ വീഡിയോകളുടെ സ്‌ക്രീന്‍ഷോട്ടും അബുദാബി ടി10 ലീഗില്‍ അദ്ദേഹം ഔട്ടായതിന്റെ സ്‌ക്രീന്‍ഷോട്ടും ഒരുമിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തായിരുന്നു ഒരു യൂസര്‍ യൂട്യൂബിനെ തെറി വിളിച്ചത്.

പൊള്ളാര്‍ഡിന്റെ വിയോഗവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ കേട്ടപ്പോള്‍ ഷോക്കായി. സുഹൃത്തുക്കളെ അദ്ദേഹം ജീവിച്ചിരിപ്പുണ്ട്, പൂര്‍ണ ആരോഗ്യവാനുമാണ്, ടി10 ലീഗില്‍ കളിച്ചു കൊണ്ടിരിക്കുകയുമാണ്. ഷോക്ക് കൊണ്ട് ഞാന്‍ ഹാര്‍ട്ട് അറ്റാക്കിന് അരികിലെത്തിയെന്നായിരുന്നു ഒരു യൂസറുടെ ട്വീറ്റ്.

Story first published: Saturday, January 30, 2021, 14:52 [IST]
Other articles published on Jan 30, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+